2021, മേയ് 30, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ



സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും; ഫലം മുന്‍ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സാധ്യത.ഒമ്പത്  , പത്ത്, 11 ക്ലാസുകളിലെ മാര്‍ക്കിന്റെയും ഇന്റേണല്‍ മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ ഫലം പ്രസിദ്ധീകരിക്കാനാണ് നീക്കം.

പുതിയൊരു സൂര്യനുദിച്ചേ.. വീണ്ടും പുത്തൻ പുലരി പിറക്കുന്നേ…’ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി

ഈ അധ്യയന വർഷത്തെ പ്രവേശനോത്സവ ഗാനം പുറത്തിറങ്ങി. “പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ ” എന്ന വരികളിൽ തുടങ്ങുന്ന പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല: ഈവർഷം മുതൽ കോഴ്സുകൾ

പുതിയ അധ്യയനവർഷത്തിൽ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. 20 ബിരുദ കോഴ്സുകളും 9 ബിരുദാനന്തര ബിരുദ കോഴ്സുകളുമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ  ഫീസ് നിര്‍ണയത്തിന് മാനദണ്ഡങ്ങളിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ

എംബിബിഎസ്, മെഡിക്കൽ പിജി കോഴ്സുകൾ അടക്കമുള്ളവയുടെ ഫീസ് സംബന്ധിച്ച മാനദണ്ഡങ്ങളാണ് പ്രസിദ്ധീകരിച്ചത്. നിലനിൽപ്പിനല്ലാതെ ലാഭം ലക്ഷ്യമാക്കി കോളജുകൾ, സർവകലാശലകൾ എന്നിവ പ്രവർത്തിക്കരുത്. അമിതമായ കോഷൻ ഡെപ്പോസിറ്റ് വാങ്ങരുത്. ഈ തുകയുടെ പലിശയും ഫീസ് നിർണയത്തിൽ കണക്കാക്കണം തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ കരടിലുണ്ട്.

തീയതി നീട്ടിയ ചില പരീക്ഷകളും ടെസ്റ്റുകളും 

SET 2021      
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് JULY 2021 അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ജൂൺ 3 വരെ നീട്ടി.


 നാറ്റ 
 നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ, രണ്ടാം വർഷ പരീക്ഷക്ക് ജൂൺ 30 വരെ രജിസ്റ്റർ ചെയ്യാം.

 
നെസ്റ്റ് 
നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് ജൂലായ് 15 വരെ അപേക്ഷിക്കാം. 


എ.ഐ.എൽ.ഇ.ടി 
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റിന് ജൂൺ 25 വരെ അപേക്ഷിക്കാം. 


ആർ. എ.കെ. കോളേജ് ഓഫ് നഴ്സിങ് 
 എം.എസ് സി നഴ്സിങ് പ്രോഗ്രാമിന് ജൂൺ 14 വരെ അപേക്ഷിക്കാം. 


കാലിക്കറ്റ് സർവകലാശാല, സ്വാശ്രയ സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവയിലെ ബിരുദ -ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 10 വരെ നീട്ടി.

ജാ​പ്പ​നീ​സ്​ ഗ​വ​ണ്‍​മെന്‍റ്​ സ്​​കോ​ള​ര്‍​ഷി​പ്പോ​ടെ ബി​രു​ദ​പ​ഠ​ന​ത്തി​ന്​ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ അ​വ​സ​രം

സ​മ​ര്‍​ഥ​രാ​യ പ്ല​സ്​​ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ജാ​പ്പ​നീ​സ്​ ഗ​വ​ണ്‍​മെന്‍റ്​ സ്​​കോ​ള​ര്‍​ഷി​പ്​​ (MEXT) പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. 2022 വ​ര്‍​ഷം പ​തി​ന​ഞ്ചോ​ളം സ്​​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ല​ഭ്യ​മാ​കും. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ല​ഭ്യ​മാ​കു​ന്ന അ​പേ​ക്ഷ​ക​രി​ല്‍​നി​ന്നും 15 പേ​രെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക. ജാ​പ്പ​നീ​സ്​ എം​ബ​സി/​കോ​ണ്‍​സു​ലേ​റ്റ്​ മു​ഖാ​ന്ത​രം അ​പേ​ക്ഷി​ക്കാം. 

0 comments: