2021, മേയ് 30, ഞായറാഴ്‌ച

ഇൻസ്റ്റഗ്രാമിലൂടെ ഇനി പണം നേടാം; പുതിയ ഫീച്ചർ

  


 
ഷോർട്ട് വിഡിയോസ് പോസ്റ്റ് ചെയ്യാൻ കഴിയുന്ന ബെസ്റ്റ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം റീല്‌സ് വിഡിയോസ്‌. റീല്‌സ്‌ വിഡിയോസിൽ പരസ്യം കൊണ്ട് വരുന്ന കാര്യം കഴിഞ്ഞ മാസം ഫെയ്സ് ബുക്ക് ഉടമസ്ഥർ പറഞ്ഞിരുന്നു.ഇതിന് പിന്നാലെ റീൽസിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് പണം നൽകാൻ ഫെയ്സ് ബുക്ക് ഒരുങുന്നു എന്നാണ് റിപ്പോർട്ട്.

ഫെയ്സ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ ഫീച്ചറുകളെ കുറിച്ച് പ്രവചിക്കുന്ന അലസാൻഡ്രോ പാലോസി ആണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തിയിരിക്കുന്നത്.ഇതിൻറെ സ്ക്രീൻ ഷോട്ട് അടക്കം പങ്കു വെച്ചാണ് ഈ ഫീച്ചറിന്റെ സാധ്യതയെ പരിചയപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ പേരിലേക്ക് എത്തുന്ന വിഡിയോകൾക്കാണ് പണം ലഭിക്കുക എന്ന് സൂചനയുണ്ട്.ഈ ഫീച്ചറിനെ കുറിച്ച് ഇൻസ്റ്റഗ്രാം ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും  ഉടൻ തന്നെ ഉണ്ടാവുമെന്നാണ് സൂചന.



0 comments: