2021, മേയ് 31, തിങ്കളാഴ്‌ച

ബാങ്കിൽ സേവിങ്സ് അക്കൗണ്ട് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ-major point When You Open savings Bank Account

 



ബാങ്കിൽ സേവിങ്സ് അക്കൗണ്ട് എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 ചില ബാങ്കിൽ അക്കൗണ്ട് ആരംഭിക്കണം എന്ന് ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ ശ്രദ്ധ പലിശ നിരക്കുകളില്‍ മാത്രം ഒതുങ്ങിപ്പോകരുത്. മിക്ക ബാങ്കുകളും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ക്രമീകരിച്ചിരിക്കുന്നത്  അവരുടെ കസ്റ്റമേഴ്സിന് ഉപയോഗപ്രദമായ രീതിയിലാണ് .നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ തോത് എത്ര  തുക നിങ്ങള്‍ അക്കൗണ്ടില്‍ ബാലന്‍സ് സൂക്ഷിക്കുന്നുവോ എന്നതിനനുസരിച്ചാണ്.ഏത് അക്കൗണ്ട് ആണോ നിങ്ങൾക്കുള്ളത് എന്ന് അനുസരിച്ചായിരിക്കും ഒരു നിശ്ചിത തുക ബാലന്‍സായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതു. അത് ഓരോ ബാങ്കിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

എസ് .ബി .ഐ.യിൽ  നിങ്ങള്‍ സേവിംഗ്‌സ് അക്കൗണ്ട് തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് മുഴുവന്‍ സേവനങ്ങളും ലഭിക്കും. മൊബൈല്‍ ബാങ്കിംഗ്, എസ്എംഎസ് അലേര്‍ട്ട്, ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫുകള്‍, ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ എന്നിവ അവിടെനിന്നും തരുന്ന സേവനങ്ങളിൽ  ഉള്‍പ്പെടും. മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട ആവശ്യവുമില്ല. ബാങ്ക് അക്കൗണ്ട് ഒരു നിക്ഷേപ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. എപ്പോഴാണോ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് ഒരു നിശ്ചിത പരിധിയ്ക്ക് മുകളിലാകുന്നത്, ആ തുക അപ്പോള്‍ തന്നെ നിക്ഷേപത്തിലേക്ക് മാറ്റപ്പെടും. സേവിംഗ്‌സ് അക്കൗണ്ടുകളുടെ എല്ലാ പ്രത്യേകതകള്‍ക്കുമൊപ്പം നിക്ഷേപത്തിലേക്ക് മാറ്റിയ തുകയ്ക്ക് മേല്‍ വായ്പ, 25 ചെക്ക് ലീഫുകള്‍, നിക്ഷേപത്തിലേക്ക് മാറ്റപ്പെടുന്ന തുകയ്ക്ക് ഉയര്‍ന്ന പലിശ എന്നീ നേട്ടങ്ങള്‍ അധികമായി സേവിംഗ്‌സ് പ്ലസ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഇന്‍സ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് ലഭിക്കുന്ന സേവനവും ലഭിക്കും. ഉപയോക്താവിന് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാം. സ്ത്രീകള്‍ക്കായുള്ള സേവിംഗ്‌സ് അക്കൗണ്ടുകളും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമായുള്ള പ്രത്യേകം സേവിംഗ്‌സ് അക്കൗണ്ടുകളുമുണ്ട്. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സേവിംഗ്‌സ് അക്കൗണ്ട്‌സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഇന്‍സ്റ്റന്റ് സേവിംഗ്‌സ് അക്കൗണ്ടുകളുടെ സേവനവും ലഭിക്കും. ഉപയോക്താവിന് ഓണ്‍ലൈനായി അക്കൗണ്ട് ആരംഭിക്കാം. സ്ത്രീകള്‍ക്കായുള്ള സേവിംഗ്‌സ് അക്കൗണ്ടുകളും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുമായുള്ള പ്രത്യേകം സേവിംഗ്‌സ് അക്കൗണ്ടുകളുമുണ്ട്. ചില ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സേവിംഗ്‌സ് അക്കൗണ്ട്‌സ് സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.




0 comments: