2021, മേയ് 31, തിങ്കളാഴ്‌ച

പ്ര​സ​വം ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ​ക്ക് ​സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന വി​വ​രം പലർക്കും അറിയില്ല .
പ്ര​സ​വം ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ​ക്ക് ​സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന വി​വ​രം പലർക്കും അറിയില്ല മെഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ​നി​ന്നാണ് ഈ സൗകര്യം ലഭ്യമാകുന്നത്.. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് വാ​ഹ​ന സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യം അ​റി​യാ​തെ പ​ല​രും സ്വ​യം വാ​ഹ​നം വി​ളിച്ചു പോ​വു​ക​യാ​ണ്. 'അ​മ്മ​യും കു​ഞ്ഞും' പ​ദ്ധ​തി പ്ര​കാ​രം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വം ന​ട​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്  വീട്ടിലേക്കു വാ​ഹ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി എ​ത്തി​ച്ചു​ന​ൽ​കുന്നതാണ് ഈ പദ്ധതി .

വാ​ഹ​ന സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​നം വാ​ട​കക്കെങ്കിലും എത്തിച്ചു ഇവരെ വീട്ടിലെത്തിക്കേണ്ടതാണ് .ഇതിനായി ടാക്സി ഡ്രൈവര്മാരുമായി കരാറിലേർപ്പെട്ടിട്ടുണ്ട് .ഡിസ്ചാർജ് ആകുന്നവർ "അമ്മയും കുഞ്ഞും "എന്ന കൗണ്ടറിൽ  ഡിസ്ചാർജ് കാണിച്ചാൽ അവർ ടാക്സി ഡ്രൈവറെ വിളിച്ചു ഇവരെ വീട്ടിലെത്തിക്കാൻ  ഏർപ്പാട് ചെയ്യും .അവരെ ലക്ഷ്യ സ്ഥാനത്തു എത്തിച്ചു മടങ്ങുന്ന ഡ്രൈവർമാർക്ക് അവരുടെ കൂലി ആശുപത്രിയിൽ നിന്ന് നൽകും .ഇതാണ് ഈ പദ്ധതിയുടെ രീതി .30 ടാ​ക്സി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ഓ​ടാ​ൻ ത​യാ​റാ​യി​ട്ടു​ള്ള​ത്. എ​ന്ന​ൽ, ഒ​രു ദി​വ​സം 10 ഡി​സ്ചാ​ർ​ജ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ മൂന്നോ നാലോപേരാണ് ഈ അനൂകുല്യത്തിന് വരുന്നത് .ബാക്കിയുള്ളവർ സ്വന്തമായി വാഹനം വിളിച്ചു പോകാറാണ് പതിവ് .പലർക്കും ഈ അനൂകുല്യത്തെ കുറിച്ച് അറിയില്ല എന്നതാണ് കാരണം .


0 comments: