2021, മേയ് 29, ശനിയാഴ്‌ച

കോവിഡിന്റെ പശ്ചാത്തലത്തിൽ മൂന്ന് വ്യത്യസ്ത തരം വായ്പാ പദ്ധതികളുമായി കനറാ ബാങ്ക്

               Canara bank canera suraksha personsl loan 2021 application


ന്യൂഡൽഹി: രാജ്യത്ത് കൊവിടിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സഹായകരമായ മൂന്ന് വ്യത്യസ്ത തരം വായ്പാ പദ്ധതികളുമായി മുന്നോട്ടു വന്നിരിക്കുകയാണ് കനറാ ബാങ്ക്.

വായ്പാ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയാം...

ചികിത്സ ഹെൽത്ത് കെയർ പദ്ധതി


രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രി, നഴ്സിംഗ്, ഹോം മെഡിക്കൽ പ്രാക്ടീഷണർമാർ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, പത്തോളജി ലാബുകൾ,ആരോഗ്യ സേവന രംഗത്തെ മറ്റ് സ്ഥാപനങ്ങൾ എന്നിവക്ക് വേണ്ടിയുള്ള പദ്ധതിയാണ് ചികിത്സ ഹെൽത്ത് കെയർ പദ്ധതി.10 ലക്ഷം രൂപ മുതൽ 50 കോടി വരെ ലഭിക്കും. തിരിച്ചടവ് കാലാവധി 10 വർഷമാണ്.18 മാസം വരെ മോറട്ടോറിയവും ലഭിക്കും.കാലാവധി 2022 മാർച്ച് 31 വരെയാണ്.

കനറാ ജീവൻ രേഖ


രജിസ്റ്റർ ചെയ്ത ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസെൻട്രേറ്റ്റുകൾ തുടങ്ങിയ ആരോഗ്യരക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്നവർ, ഇവ വിതരണം ചെയ്യുന്നവർ എന്നിവർക്കാണ് ഈ വായ്പ ലഭ്യമാകുക.ഇത് പ്രകാരം പലിശ നിരക്കിൽ ഇളവുകളോടുകൂടി രണ്ടുകോടി രൂപ വരെ ലഭ്യമാകും.ഇതിന് പ്രോസസ്സിംഗ് ഫീസ് ഇല്ല. എം എസ് എം കൾക്ക്‌ ഈട്‌ രഹിത വായ്പ ലഭിക്കും.ഇതര കമ്പനികൾക്ക് 20 ശതമാനം ആണ് കുറഞ്ഞ ഈട്.കാലാവധി 2022 മാർച്ച് 31 വരെയാണ്. 

കനറാ സുരക്ഷാ പേഴ്സണൽ ലോൺ


കോവിഡ്‌ ചികിത്സയ്ക്കും ഡിസ്ചാർജ് ചിലവുകൾക്കും വേണ്ടിയുള്ള പദ്ധതിയാണിത്.ഈ സ്കീം പ്രകാരം ഇരുപത്തി അയ്യായിരം രൂപ മുതൽ അഞ്ച് ലക്ഷം രൂപവരെ അടിയന്തര വായ്പ ലഭിക്കും. പ്രോസസിങ് ഫീസ് ഇല്ല. ആറുമാസത്തെ മൊറട്ടോറിയം ലഭിക്കും. ഈ വർഷം സെപ്റ്റംബർ 30 വരെ ആണ് ഈ സ്കീമിന്റെ കാലാവധി.


ഓഹരി കടപ്പത്ര വിൽപ്പനകളിലൂടെ 9000 കോടി രൂപ സമാഹരിക്കാൻ കനറാബാങ്കിന് ഡയറക്ടർ ബോർഡിൻറെ അനുമതി ലഭിച്ചു. 2500 കോടി രൂപ യോഗ്യരായ നിക്ഷേപകരിൽ നിന്നും 4000 കോടി രൂപ അധിക ടിയർ-1, ബേസൽ-3 കടപ്പത്രങ്ങളിലൂടെയും ബാക്കി tiyar-2,besal-3 കടപ്പത്രങ്ങളിലൂടെയും സമാഹരിക്കും.

ലോൺ അപേക്ഷ ഫോം, അപേക്ഷ വിശദശങ്ങളും അറിയാൻ അടുത്തുള്ള കാനറാ ബാങ്കുമായി ബന്ധപെടുക 

2 അഭിപ്രായങ്ങൾ: