2021, മേയ് 20, വ്യാഴാഴ്‌ച

ഇനി വീട്ടിൽ ഇരുന്നും കോവിഡ് ടെസ്റ്റ്‌ നടത്താം: ആന്റിജൻ ടെസ്റ്റ്‌ കിറ്റിന് അംഗീകാരവുമായി ഐ.സി.എം.ആർ

 


കോവിഡ് 19 രൂക്ഷമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് നിരക്ക് കൂട്ടി കോവിഡിനെ നിയന്ത്രിക്കാം എന്ന ലക്ഷ്യത്തോടുകൂടി ജനങ്ങൾക്ക് വീട്ടിലിരുന്നു സ്വയം കോവിഡ്പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ്ന് ഐസിഎംആർ അംഗീകാരം നൽകി. കിറ്റ് ഉടനെ പൊതുവിപണിയിൽ ലഭ്യമാക്കുന്നതാണ്.

കിറ്റിന്റെ കൂടെ നൽകിയിട്ടുള്ള നിർദേശമനുസരിച്ചാണ് സ്വയം ടെസ്റ്റ് നടത്തേണ്ടത്. മൂക്കിലെ സ്രവം ഉപയോഗിച്ചാണ് പരിശോധന നടത്തേണ്ടത്. 15 മിനിട്ടിനു ശേഷം ആയിരിക്കും റിസൾട്ട് ലഭിക്കുക. പൊതുജനങ്ങൾക്ക് സ്വയം എങ്ങനെ ടെസ്റ്റ് നടത്തേണ്ടതെന്ന് പരിചയപ്പെടുത്താൻ പുതിയ മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കുന്നതാണ്.

നിലവിൽ പുനെയിലെ മൈലാബ് ഡിസ്കവറി സൊലൂഷൻസ് നിർമ്മിച്ച കിറ്റിനാണ് ഐസിഎംആർ അംഗീകാരം നൽകിയിട്ടുള്ളത്. ഒരു കിറ്റിന് 250 രൂപ എന്ന നിരക്കിലാണ് വില ഈടാക്കുന്നത്. രോഗലക്ഷണം ഉള്ളവർക്കും രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കു മാത്രമേ ഈ കിറ്റ് ഐസിഎംആർ നിർദ്ദേശിക്കുന്നുള്ളു.

ഈ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നവരും കോവിഡ്മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഐസിഎംആർ പറഞ്ഞു. കിറ്റ് വിപണിയിൽ ലഭിക്കുന്നതോടെ ടെസ്റ്റ് നിരക്ക് കൂടി രോഗത്തെ നിയന്ത്രണവിധേയമാക്കാം എന്നാണ് ഐസിഎംആർന്റെ ലക്ഷ്യം.

0 comments: