2021, മേയ് 3, തിങ്കളാഴ്‌ച

വിദ്യാർത്ഥികളുടെ പഠന മികവ് രേഖ ഉടനെത്തും; വിദ്യാഭ്യാസ വകുപ്പ്

 തിരുവനന്തപുരം: 1 മുതൽ 9 വരെയുള്ള പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ക്ലാസ്സ് കയറ്റത്തിന് വേണ്ടിയുള്ള പഠനമികവ് രേഖ ഉടനെ എത്തും. സ്കൂളിൽ നിന്നും ഇത് വിദ്യാർഥികൾക്ക് വിതരണം ചെയ്യും. രേഖയിൽ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വിദ്യാർത്ഥികൾ ഇത് തിരിച്ച് സ്കൂളിൽ എത്തിക്കണം.ഇതിൻറെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് സ്കോർ വിലയിരുത്തി ആയിരിക്കും കുട്ടികളുടെ ക്ലാസ്സ് കയറ്റം. 90% വിദ്യാലയങ്ങളിലേക്കും ബി ആർ സി  വഴി പഠനമികവ് രേഖ  എത്തിക്കഴിഞ്ഞു. ബാക്കിയുള്ള സ്കൂളുകളിലേക്ക് വെള്ളിയാഴ്ചയോടു കൂടി എത്തും. വർഷാന്ത വിലയിരുത്തൽ  പൂർത്തിയാക്കി ക്ലാസ് കയറ്റ പട്ടിക പ്രസിദ്ധീകരിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.

0 comments: