2021, മേയ് 3, തിങ്കളാഴ്‌ച

18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ഇനിയും വൈകും; കൂടുതൽ അറിയാം


തിരുവനന്തപുരം: കോവിഡ്‌ രൂക്ഷ സാഹചര്യത്തിൽ സംസ്ഥാനത്ത് വാക്സിനേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ അല്പസമയം കൂടി വൈകും എന്ന് മുഖ്യമന്ത്രി അറിയിച്ചു. വാക്സിന്റെ ലഭ്യത കുറവ് കൊണ്ടാണ് വാക്സിനേഷൻ വൈകുന്നത്. അതുകൊണ്ടുതന്നെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാവാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പരത്താനുള്ള കേന്ദ്രങ്ങളായി മാറരുത് എന്നും രണ്ടാമത്തെ ഡോസ് വാക്സിനേഷന് സമയം ആകുന്നവരുടെ വിവരങ്ങൾ മാനേജർ പ്രസിദ്ധീകരിക്കുമെന്നും അവരെ നേരിട്ട് വിളിച്ച് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

18 വയസിനും നാൽപത്തിയഞ്ച് വയസിനും ഇടയിൽ ഉള്ളവർക്ക് വാക്സിൻ ലഭ്യമാക്കും എന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇവരുടെ വാക്സിന്റെ ചെലവ് വഹിക്കാൻ ആകില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുമെന്ന് സംസ്ഥാന സർക്കാർ  പറഞ്ഞിരുന്നു.

നിർമ്മാതാക്കളിൽ നിന്നും വാക്സിൻ വാങ്ങാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ വാക്സിനേഷൻ അല്പസമയം വൈകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ കേന്ദ്രങ്ങളിൽ തിരക്കില്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 74 ലക്ഷം ഡോസ് വാക്സിനുകളാണ് നൽകിയിട്ടുള്ളത്. മെയ് 30 നുള്ളിൽ ലക്ഷ്യമിട്ടതിന്റെ  50 ശതമാനം പോലും നൽകാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ സാഹചര്യത്തിൽ കൂടുതൽ വാക്സിനുകൾ നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0 comments: