2021, മേയ് 3, തിങ്കളാഴ്‌ച

സംസ്ഥാനത്ത് നാളെ മുതൽ സെൽഫ് ലോക്ക് ഡൗൺ; അവശ്യ സർവീസുകൾ മാത്രം-എന്തൊക്കെ തുറന്നു പ്രവർത്തിക്കും ,എന്തൊക്കെ അടഞ്ഞു കിടക്കും ലിസ്റ്റ് അറിയുക

 


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ അവശ്യ സേവനങ്ങൾ മാത്രം. അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങൾ നോക്കാം.


അനുവദനീയമായവ

 • ആവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ വ്യവസായശാലകൾ സംഘടനകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സാധുവായ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
 • എല്ലാ സംസ്ഥാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും അതിൻറെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യ സേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകില്ല.
 • ഓക്സിജൻ ടെക്നീഷ്യന്മാർ ആരോഗ്യ പ്രവർത്തകർ എന്നിവർ തിരിച്ചറിയൽരേഖ കൈയിൽ വെച്ച് പ്രവർത്തിക്കാം.
 • ടെലികോം സർവീസ്, അടിസ്ഥാന സൗകര്യങ്ങൾ, ഇൻറർനെറ്റ് സേവനദാതാക്കൾ, പെട്രോൾ, പെട്രോനെറ്റ്, എൽപിജി യൂണിറ്റുകൾ എന്നിവക്ക് പ്രവർത്തിക്കാം.
 • ഐടി മേഖലകളിൽ അത്യാവശ്യം ആദ്യം ജീവനക്കാർക്ക് മാത്രം പ്രവർത്തിക്കാം. പരമാവധി വർക്ക് ഫ്രം ഹോം സർവീസ് നടപ്പിലാക്കണം.
 • ആശുപത്രി, ഫാർമസികൾ, പത്രമാധ്യമങ്ങൾ, ഭക്ഷണം, പലചരക്കു കടകൾ, പഴകടകൾ, പാൽ പാലുൽപന്നങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങൾ ഇറച്ചി മത്സ്യ വിപണന കേന്ദ്രങ്ങൾ കള്ള് ഷാപ്പുകൾ എന്നിവയ്ക്ക് മാത്രം പ്രവർത്തിക്കാം.
 • വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ സർവീസ് കേന്ദ്രങ്ങൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
 • ദീർഘദൂര ബസ് യാത്രകൾ ട്രെയിൻ എന്നിവ അനുവദിക്കും.വ്യക്തമായ യാത്രാരേഖകൾ യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം.
 • വിവാഹ ചടങ്ങുകളിൽ 50 പേർക്ക് മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം.
 • റേഷൻ കടകൾ തുറക്കും.
 • അതിഥി തൊഴിലാളികൾക്ക് കോവിഡ്‌  പ്രോട്ടോക്കോൾ പാലിച്ച് ജോലി എടുക്കാം.
 • ആരാധനാലയങ്ങളിൽ 50 പേർ മാത്രം
 • സിനിമ-സീരിയൽ ചിത്രീകരണങ്ങളും നിർത്തി വെക്കണം.

അനുവദനീയം അല്ലാത്തത്

 • സ്വകാര്യ സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രമേ പാടുള്ളൂ.ഇവിടങ്ങളിൽ മജിസ്ട്രേറ്റുമാർ പരിശോധന നടത്തും.
 • തുണിക്കടകൾ ജ്വല്ലറി ബാർബർഷോപ്പ് എന്നിവ തുറക്കാൻ പാടില്ല.

0 comments: