2021, മേയ് 11, ചൊവ്വാഴ്ച

കേരളത്തിൽ ലോക്ക് ഡൗൺ പത്ത് ദിവസം കൂടി നീട്ടാൻ സാധ്യത; ആവശ്യമെങ്കിൽ മെയ് മുഴുവനും -Kerala Lock Down Extend 10 Days More From My 16-Latest Update

                                    




കൊച്ചി: കോവിഡ്‌‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇപോൾ ലോക്ക് ഡൗൺ നീട്ടാൻ സാധ്യത ഉണ്ടെന്നാണ് സൂചന.ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് കൊണ്ട് മംഗളം പത്രമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

10 ദിവസം നീട്ടാൻ സാധ്യത

കോവിഡ്‌ പോസിറ്റിവിറ്റി നിരക്കിൽ കുറവ് കാണാത്തതു കൊണ്ട് തന്നെ 10 ദിവസം കൂടി ലോക് ഡൗൺ നീട്ടിയേക്കും എന്നാണ് റിപ്പോർട്ട്. പൊലീസും ആരോഗ്യവകുപ്പും ഇതുതന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നത്.ആദ്യഘട്ട ലോക്ക്ഡൗണിലൂടെ കാര്യമായ മാറ്റങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മെയ് മുഴുവനും ലോക്ഡൗൺ 

10 ദിവസം നീട്ടിയതിനുശേഷവും കൊവിഡ്‌ നിരക്കിൽ കാര്യമായ കുറവൊന്നും ഇല്ല എങ്കിൽ മെയ് മാസം മുഴുവനും ലോക് ഡൗൺ തുടരാൻ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി

കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിൽ കർണാടകയിലും തമിഴ്നാട്ടിലും ലോക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് കണക്കുകൾ കൂടിയപ്പോൾ മഹാരാഷ്ട്രയിലും ഡൽഹിയിലും ആണ് ഏറ്റവും ആദ്യം ലോക്ഡോൺ പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഇപ്പോഴും നിയന്ത്രണങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്.ദൽഹിയിലെ ലോക് ഡൗൺ മൂലം കോവിഡ്‌ പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.എങ്കിലും ഡൽഹിയിൽ രണ്ടാഴ്ച കൂടി ലോക് ഡൗൺ നീട്ടിയേക്കാമെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

വാക്സിൻ ക്ഷാമം

സംസ്ഥാനത്ത് പുതിയ വാക്സിനുകൾ എത്തിയെങ്കിലും പൂർണമായും വിതരണം ചെയ്യാൻ സാധിക്കില്ല എന്നാണ് വിലയിരുത്തൽ. അതുപോലെതന്നെ ഓക്സിജൻ ക്ഷാമവും നേരിടുന്നുണ്ട്.ഇന്നലെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അയക്കുന്നത് നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഓക്സിജൻ വിതരണത്തിലെ പിഴവും ഓക്സിജൻ എത്തിക്കാനുള്ള  വാഹനങ്ങളുടെയും ജോലിക്കാരുടെയും കുറവും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെയും ഉയർന്ന കണക്കുകൾ

സംസ്ഥാനത്ത് തിങ്കളാഴ്ച  22487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26.5 ശതമാനമാണ് കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്. 65 മരണം ആണ് തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

0 comments: