2021, മേയ് 10, തിങ്കളാഴ്‌ച

ഹണി ട്രാപ് .വീഡിയോ കോൾ ചെയ്യുന്ന സ്ത്രീകൾ ശ്രദ്ധിക്കുക ,നിങ്ങളുടെ അശ്‌ളീല ഫോട്ടോ നാളെ ഇൻറർനെറ്റിൽ ,സൂക്ഷിക്കുക-Honey-Trap Video Call

                                  തിരുവനന്തപുരം: ലോക്ഡൗണിൽ വാട്സ്ആപ്പിലും മറ്റും മാനസികോല്ലാസം തേടുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ. ഫേസ്ബുക്കിലൂടെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയെടുത്തിരുന്ന ടീമുകൾ ഇപ്പോൾ വാട്സ്ആപ്പിലും. ഹലോ ഹായ് എവിടെയാ ഓർമ്മയുണ്ടോ എന്ന് തുടങ്ങിയ സന്ദേശങ്ങൾ അയച്ചത് ആയിരിക്കും തുടക്കം പഴയ സുഹൃത്തുക്കളെ സഹപാഠികളോട് ആണെന്ന് കരുതി തിരിച്ചു സന്ദേശം അയച്ചാൽ സൗഹൃദം സ്ഥാപിച്ചെടുക്കുകയും വീഡിയോ കോൾ വിളിക്കുകയും വേഗം വീഴുന്ന വരോട് നഗ്നത പ്രദർശിപ്പിക്കാൻ പറയുകയും ചെയ്യുന്നു.ഇതിൽ വീഴാത്ത വരെ പെടുത്താൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പിൻ ക്യാമറ ഓൺ ആക്കി പിന്നിൽ ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലെ സെക്സ് വീഡിയോ ഓൺ ആക്കും. ഇത് സേവ് ചെയ്തെടുത്ത്‌ സെക്സ് വീഡിയോ കാണുന്ന തരത്തിൽ ആക്കി മാറ്റും.ഇത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി.

ഈ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അറിയാത്ത നമ്പറുകളിൽ നിന്നും വീഡിയോ കോൾ വന്നാൽ എടുക്കരുത് എന്ന നിർദ്ദേശം നൽകി. ഹൈ പ്രൊഫൈൽ വരുന്ന 25ഓളം പേരാണ് കഴിഞ്ഞ മാസം കൊച്ചിയിൽ മാത്രം ട്രാപ്പിൽ പെട്ടത്.

ലോക്ഡൗൺ കാലത്ത് സൈബർ കുറ്റകൃത്യങ്ങൾക്ക് യാതൊരു കുറവും സംഭവിക്കുന്നില്ല.സോഷ്യൽമീഡിയയിലും ഡേറ്റിംഗ് ആപ്പുകളിലൂടെയും ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി യുവതീയുവാക്കളും ആയി സെക്സ് ചാറ്റ് ചെയ്തു സ്ക്രീൻ റെക്കോർഡ്  ചെയ്ത് അത് കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ രീതി. ഡിസ്പോസബിൾ ഈമെയിൽ ഐഡി ഉപയോഗിച്ച് നിർമ്മിക്കുന്ന ഇ മെയിൽ വിലാസങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയാണ് ഇവർ ഇരകളുമായി ബന്ധപ്പെടുന്നത്.

ഭീഷണിപ്പെടുത്തുന്ന അതിനായി അയക്കുന്ന മെസ്സേജുകൾ ഓട്ടോ ഡിലീറ്റഡ് മെസ്സേജുകൾ ആയിട്ടാണ് ലഭിക്കുക അതുകൊണ്ടുതന്നെ പോലീസിൽ പരാതി നൽകുമ്പോൾ വീഡിയോ കാണിക്കാൻ പരാതിക്കാർക്ക് സാധിക്കില്ല. രണ്ടോ മൂന്നോ മണിക്കൂർ ഉപയോഗിക്കുന്നതിന് സിം എടുത്ത് അതിലെ നെറ്റ് ഉപയോഗിച്ചും ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്.

ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പരിചയമുള്ളവരെ മാത്രം ഫ്രണ്ട്സ് ആക്കുക. പാസ്സ്‌വേർഡ് ഉണ്ടാകുമ്പോൾ അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർന്നുള്ള പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക.വലയിൽ വീണു എന്ന് മനസ്സിലായാൽ എത്രയും പെട്ടെന്ന് പോലീസിനെയും സൈബർസെല്ലിന് അറിയിക്കുക.

0 comments: