സംസ്ഥാനത്തു കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണ് പരീക്ഷ എപ്പോൾ നടക്കും ,ക്ലാസ് എപ്പോൾ തുടങ്ങും എന്നുള്ള കാര്യത്തിൽ
ഇന്നത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ വാർത്തകൾ
- 1 ക്ലാസ്സ് മുതൽ 8 ക്ലാസ് വരെ വിദ്യാർത്ഥികളുടെ പരീക്ഷ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ അറിയിച്ചിട്ടുണ്ട് .ലോക്ക് ഡൌൺ കഴിഞ്ഞാൽ റിസൾട്ട് പുറത്തു വിടുന്ന തിയ്യതി വിദ്യഭ്യാസ വകുപ്പ് അറിയിക്കും
- 9 ക്ലാസ്സിൽ നിന്ന് 10 ക്ലാസ്സിലോട്ടു പോകുന്ന വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങൾക്കു ഓൺലൈൻ ക്ലാസ് victers ചാനൽ വഴി ലഭിക്കുന്നതാണ് .ശ്രദ്ധിക്കുക എല്ലാ വിദ്യാർത്ഥികളും victers ക്ലാസ് മുടങ്ങാതെ കേൾക്കുക .കാരണം നിങ്ങളുടെ 10 ക്ലാസ് പൊതു പരീക്ഷക്ക് നിങ്ങളുടെ Attendance ,CE ,മാർക്ക് തുടങ്ങിയവ പരിഗണിക്കാൻ ഉപയോഗിക്കും
- പ്ലസ് വൺ വിദ്യാർഥികൾ ശ്രദ്ധിക്കുക നിങ്ങളുടെ പൊതു പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ലോക്ക് ഡൌൺ കഴിഞ്ഞാൽ ഉണ്ടാകുന്നതാണ് ,കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂൺ മാസവും പരീക്ഷ ഉണ്ടാകാൻ സാധ്യത ഇല്ല .പ്ലസ് വാൻ വിദ്യാർത്ഥികൾക്ക് പരീക്ഷ കഴിയാത്തതു കൊണ്ട് അവരുടെ അടുത്ത വർഷത്തെ ക്ലാസ് ആശങ്കയാണ് .വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവിശ്യമായ ഫോക്കസ് ഏരിയ പെട്ടന്ന് ലഭിക്കുന്നതായിരിക്കും
- പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും ബാക്കി നിൽക്കുകയാണ് ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം പ്രാക്ടിക്കൽ പരീക്ഷ തിയ്യതി പ്രസിദ്ധീകരിക്കും .മെയ് അവസാനമോ ,ജൂൺ ആദ്യവാരമോ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായേക്കാം ,ഇത് സമ്പന്ധിച്ച അറിയിപ്പും വിദ്യാഭ്യാസ വകുപ്പ് പെട്ടന്ന് അറിയിക്കുന്നതായിരിക്കും
- CBSE വിദ്യാർഥികൾ ശ്രദ്ധിക്കുക അടുത്ത വര്ഷം ഫീസും ഇല്ല ,ഡോനെഷൻ ഉം ഇല്ല ,കേരളത്തിലെ CBSE വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയാണ് ,അത് പോലെ തന്നെ അടുത്ത വര്ഷം CBSE വിദ്യാർഥികൾ പാഠ പുസ്തകവും ,യൂണിഫോം വാങ്ങേണ്ട ആവിശ്യം ഇല്ല നിർബന്ധം ഇല്ല എന്ന് CBSE അറിയിച്ചു
0 comments: