2021, മേയ് 10, തിങ്കളാഴ്‌ച

വീട്ടമ്മമാരെ... നിങ്ങളുടെ കയ്യിൽ നിങ്ങൾ സ്വരൂപിച്ച പണം ഉണ്ടോ എങ്കിൽ നിങ്ങൾക്കും മികച്ച നിക്ഷേപകരാകാം

                                    


 എല്ലാ അമ്മമാരും അവർക്ക് കിട്ടുന്ന പണത്തിൽ നിന്നും ഒരു തുക മിച്ചം വയ്ക്കാറുണ്ട്.ആ തുക ഒരു മികച്ച നിക്ഷേപം ആക്കി മാറ്റാനുള്ള വഴികളുണ്ട്.അവ ഏതൊക്കെയാണെന്ന് നോക്കാം.

മ്യൂച്ചൽ ഫണ്ട് 

കുറഞ്ഞു കാലയളവിലേക്കുള്ള നിക്ഷേപം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ എസ് ഐ പീ വഴി പ്രതിമാസം മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാം.

റെക്കറിങ്,പോസ്റ്റോഫീസ്

റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്ത വീട്ടമ്മമാർക്ക് റെക്കറിങ് നിക്ഷേപങ്ങളോ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലോ നിക്ഷേപിക്കാം. എന്നാൽ മ്യൂച്ചൽ ഫണ്ടിനേക്കാൾ കുറഞ്ഞ ആദായം മാത്രമേ ഇതിൽ നിന്നും ലഭിക്കുകയുള്ളൂ.

പബ്ലിക് പ്രോവിഡന്റ് ഫണ്ട്


ദീർഘകാല നിക്ഷേപം നടത്താൻ ആഗ്രഹമുള്ള വീട്ടമ്മമാർക്ക് പബ്ലിക് പ്രൊവിഡൻസ് ഫണ്ട് അഥവാ പിപിഎഫ് തിരഞ്ഞെടുക്കാം. 500 രൂപ വരെയുള്ള ചെറിയ തുക ഉപയോഗിച്ച് മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇതിലൂടെ ഓഹരിവിപണിയിലെ ഗുണഫലങ്ങളിലെ ഉപയോക്താവ് ആകാനും അവർക്ക് സാധിക്കുന്നു. ഡയറക്ട്  ഇക്വിറ്റി കളും വീട്ടമ്മമാർക്ക് നിക്ഷേപിക്കാൻ തിരഞ്ഞെടുക്കാം.

എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്

ഓഹരി വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന വീട്ടമ്മമാർക്കുള്ള മികച്ച വഴിയാണിത്. നിക്ഷേപം നടത്തുമ്പോൾ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പല പദ്ധതികളിലായി നിങ്ങളുടെ പണം വൈവിധ്യവൽക്കരണം എന്നതാണ്.

എസ് ഐ പി, റെക്കറിംഗ് നിക്ഷേപങ്ങൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്നത് സാമ്പത്തികമായി നിങ്ങൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കും.കൂടാതെ നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ കാലാവധിയും പലിശയും പരിശോധിക്കുക എങ്കിൽ മാത്രമേ നിങ്ങളുടെ  പണം ഉയർന്ന ആദായത്തിൽ ലഭിക്കാൻ ഏത് പദ്ധതിയിൽ ആണ്‌ ചേരേണ്ടതെന്ന് വ്യക്തമാവുകയുള്ളൂ.

0 comments: