2021, മേയ് 10, തിങ്കളാഴ്‌ച

റേഷൻ കാർഡ് ഉടമകൾക്കായിതാ കേന്ദ്രത്തിന്റെ അരിയും സംസ്ഥാനത്തിന്റെ കിറ്റും വരുന്നു .



ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ജനകൾക്കു കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങായി കേന്ദ്രത്തിന്റെ അരിയും സംസ്ഥാനത്തിന്റെ കിറ്റും ലഭിക്കും. മുൻഗണനാ  വിഭാഗത്തിൽ പെട്ട 1 .5 4  കോടി ജനങ്ങൾക്ക് സൗജന്യ അരിയും 86 ലക്ഷം ജനങൾക്ക് ഭക്ഷ്യ കിറ്റും ഇതുവഴി ലഭിക്കും .റേഷൻ കട വഴിയാണ് ഇത് വിതരണം ചെയ്യുന്നത്.ഭക്ഷ്യ കിറ്റിൽ  12 ഇനം സാധനങ്ങൾ  ഉൾപ്പെടുത്തിയിരിക്കുന്നു.ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം റേഷൻ കാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് ലഭിക്കുന്നത് .മെയ് ,ജൂൺ ,മാസത്തിലേക്കു  വിതരണം ചെയ്യാനുള്ള 70000 ടൺ അരി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് കൈമാറി .അതിഥി തൊഴിലാളികൾക്കും കിറ്റ് കൊടുക്കും.രണ്ടു കിലോ ആട്ട ,രണ്ടു കിലോ കടല ,ഒരു കിലോ ഉരുളൻകിഴങ്ങു ,ഒരു കിലോ സവാള എന്നിവയാണ് അവർക്കുള്ള കിറ്റിലുള്ളത് .സ്കൂളിലും കുട്ടികൾക്കുള്ള ഭക്ഷ്യ കിറ്റും ലഭിക്കും.

0 comments: