ഇനി മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ തീർന്നതിന് ശേഷം മാത്രമേ തിരിച്ചു ലഭിക്കുകയുള്ളു എന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ഡോ ആർ .ജോസ് അറിയിച്ചു.അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങളാണ് ഇങ്ങനെ പിടിച്ചെടുക്കുന്നത്.
സംസ്ഥാനത്തു ലോക്കഡൗൺ ഏർപെടുത്തിയതിനു ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വരികയാണ് .യാത്ര പാസ് ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കില്ല അന്തർ ജില്ലാ യാത്രകൾക്കും തൊഴിൽ മേഖലയിലെ യാത്രകൾക്കും പാസ് വേണം വാക്‌സിനേഷന് പോകുന്നവർക്കും തൊട്ടടുത്ത കടകളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്കും സ്വയം തയ്യാറാക്കിയ സത്യവാങ് മതിയാകും.ഇത്രയും നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടും ഇത് തെറ്റിക്കുന്നവരുടെ വാഹങ്ങളാണ് മേല്പറഞ്ഞ രീതിയിൽ പിടിച്ചെടുക്കുന്നത്.
0 comments: