2021, മേയ് 9, ഞായറാഴ്‌ച

സമ്പൂർണ ലോക്ക്ഡൗൺ കടുത്ത നിയന്ത്രണങ്ങളിലേക്ക്; കർശന പരിശോധനകളുമായി പോലീസ് അധികൃതർ




പോലീസ് പാസ്സ് നിലവിൽ വന്നതോടെ ഇന്ന് മുതൽ കർശന പരിശോധനയോടെ പോലീസ് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

അപേക്ഷകരുടെ വിവരങ്ങൾ അതാത് ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിച്ചതിനു ശേഷമായിരിക്കും പാസ്സ് നൽകുന്നത്.ഓഫീസ് തിരിച്ചറിയൽ കാർഡില്ലാത്തവർക്ക് അവശ്യ സർവീസ് ആണെങ്കിലും പാസിന് അപേക്ഷിക്കാവുന്നതാണ്.

അന്തർ ജില്ലാ യാത്രകൾ ചെയ്യുന്നവർ നിർബന്ധമായും ഇ_പാസ്സ് കരുതിയിരിക്കണം .മൊബൈലിൽ ഡൌൺലോഡ് ചെയ്ത പാസ്സ് പോലീസുകാരെ കാണിക്കാവുന്നതാണ്.പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും ഇന്ന് മുതൽ കൂടുതൽ പോലീസുകാരെ ഏർപ്പെടുത്തുമെന്ന് ഡി ജി പി ലോക്നാഥ് ബഹ്‌റ അറിയിച്ചു.അവശ്യ സാധനങ്ങള്ക്കു വേണ്ടി തൊട്ടടുത്ത കടകളിലേക്ക് പോകുന്നതിനും വാക്സിൻ സ്വീകരിക്കുന്നതിനും അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ ഉപയോഗിക്കാം.ആവശ്യ സാധനങ്ങൾക്ക് തൊട്ടടുത്ത കടകളിൽ മാത്രമേ പോകാൻ അനുമതി ഉള്ളൂ.അത് പാലിക്കാതെ വന്നാൽ നിയമ നടപടികൾ അനുസരിക്കാൻ ബാധ്യസ്ഥതരാണ്. മറ്റു എന്തു ആവശ്യങ്ങൾക്കും പോലീസ് പാസ്സ് നിർബന്ധമാണ്.

ഇന്ന് മുതൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ചെയ്തതുപോലെ അനാവശ്യമായി പുറത്ത് പോകുന്നവരെ തിരിച്ചയക്കുന്നത് മാത്രമല്ല അവരിൽ നിന്ന് പിഴ ഈടാക്കുന്നതാണ്.കൂടാതെ നിങ്ങളുടെ വാഹനം പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്യും. ഗ്രാമ പ്രദേശങ്ങളിലേക്ക് പോലീസുകാരെ നിരീക്ഷണത്തിന് വേണ്ടി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

0 comments: