2021, മേയ് 16, ഞായറാഴ്‌ച

ട്രിപ്പിൾ ലോക്ക് ഡൗൺ : ഡ്രോണുകൾ ഉപയോഗിച്ച് സുരക്ഷ കടുപ്പിച്ച് പോലീസുകാർ.-kerala police drone checking in triple lock down district - 2021
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിൽ  ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വരുകയാണ്. കൂടെ സുരക്ഷയും കടുപ്പിച്ച് പോലീസുകാർ. കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക് ഡോൺ പ്രഖ്യാപിച്ച ജില്ലകളിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം തുടങ്ങുമെന്ന് പോലീസ് വകുപ്പ് അറിയിച്ചു.

ഇതിനായി ജില്ലകളെ സോണായി തരംതിരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിയന്ത്രണ ചുമതലകൾ നൽകും. ട്രിപ്പിൾ ലോക്ക് ഡോൺ ഉള്ള ജില്ലകളിൽ 10,000 പോലീസുകാരെ വിന്യസിക്കും. മാസ്ക് ധരിക്കാതിരിക്കുക, അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നിൽക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുക  എന്നിവ കണ്ടാൽ കടുത്ത നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

ട്രിപ്പിൾ ലോക്ക് ഡോൺ പ്രഖ്യാപിച്ച ജില്ലകളിലേക്ക് പ്രവേശിക്കാനും പുറത്ത് പോവാനും ഒരു വഴി മാത്രമേ തുറക്കുകയുള്ളൂ. കോറന്റെയ്ൻ ലംഘിക്കുന്നവർക്കും അതിനു സഹായിക്കുന്നവർക്കും എതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ ഏരിയകളിൽ കോറന്റൈന് ലംഘിക്കുന്നത് കണ്ടെത്താൻ ജിയോ ഫെൻസിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്നും പോലീസ് പറഞ്ഞു. 

0 comments: