2021, മേയ് 16, ഞായറാഴ്‌ച

സ്വന്തമായി വാഹനം ഉള്ളവർ ശ്രദ്ധിക്കുക; ലോക് ഡൗൺ കാലത്ത് നിങ്ങളുടെ വാഹനം പരിപാലിക്കുന്നതിനുള്ള ചില കാര്യങ്ങൾ ഇതാ

                                               


കേരളത്തിൽ ലോക് ഡൗൺ ഒരാഴ്ച കൂടി  നീട്ടിയിരിക്കുകയാണ്.വാഹനങ്ങൾ ഇല്ലാത്ത വീടുകൾ ചുരുക്കമാണ്.ലോക് ഡൗൺ കാലത്തു വാഹനങ്ങൾ വീടുകളിൽ നിർത്തിയിടേണ്ട സാഹചര്യമാണ്. ഒരുപാട് ദിവസം വാഹനങ്ങൾ ശ്രദ്ധിക്കാതെ നിർത്തിയിടാൻ പാടില്ല. ഈ സാഹചര്യത്തിൽ വാഹനങ്ങൾ പരിപാലിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

  • വാഹനം നിർത്തിയിടുമ്പോൾ ബ്രേക്ക് ജാം ആവാൻ സാധ്യതയുണ്ട്.അത് കൊണ്ട് തന്നെ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു വെക്കുക.
  • പൊസിഷൻ ഇടക്ക് മാറ്റിയിടുക.ഇല്ലെങ്കിൽ വാഹനത്തിൻറെ ടയർ ഫ്ലാറ്റ് സ്പോട്ട് ആകാൻ സാധ്യത ഉണ്ട്.പിന്നീട് വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ വൈബ്രേഷൻ ഉണ്ടാകാൻ സാധ്യതയുണ്ട്.
  • വാഹനം വൃത്തിയായി സൂക്ഷിക്കുക.ഇല്ലെങ്കിൽ വാഹനത്തിന് മുകളിൽ കറുത്ത പൂപ്പൽ വരാൻ സാധ്യത കൂടുതലാണ്.
  • വാഹനത്തിൻറെ ഡോർ ഇടക്ക് താഴ്തിയിടുന്നത് വാഹനത്തിലെ ദുർഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.
  • ബോണറ്റ് ഇടക്ക് തുറന്നു നോക്കുന്നത് നല്ലതാണ്.എലി വയറുകൾ കരണ്ട് തിന്നാൻ സാധ്യത ഏറെയാണ്.അത് കൊണ്ട് എലിക്ക് അടിക്കുന്ന സ്പ്രേ ഉപയോഗിക്കാം.
  • രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ സ്റ്റാർട്ട് ആക്കുന്നത് നല്ലതാണ്.ഇല്ലെങ്കിൽ ബാറ്ററി താഴ്ന്നു പോകും.
  • വൈപ്പർ സർവീസ് പൊസിഷനിൽ പൊക്കി വെക്കുക.ഒരു പൊസിഷനിൽ മാത്രം വെച്ചാൽ അതിന്റെ റബ്ബർ കേടു വരാൻ സാധ്യതയുണ്ട്.

വാഹനം വീണ്ടും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാഹനത്തിൻറെ എ സി ഓഫ് ചെയ്തു സ്റ്റാർട്ട് ആക്കുക.
  • സ്റ്റാർട്ട് ആക്കിയ ഉടനെ ആക്‌സിലേറ്റർ പെട്ടെന്ന് ചവിട്ടാതെ പതുക്കെ അമർത്തി റെയ്സ് ചെയ്യുക.
  • എൻജിൻ ഓയിൽ അടിയിൽ ഊറി നില്‍ക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക.എൻജിൻ ഡ്രൈ ആയി നിൽക്കുന്ന സമയത്ത് സ്റ്റാർട്ട് ആക്കി പെട്ടെന്ന് ആക്സിലാറ്റർ കൊടുത്താൽ എഞ്ചിന്റെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിക്കാൻ ഒരു കാരണം ആകും.
  • എസി യുടെ റി സർക്കുലേഷൻ മോട് ഓഫ് ചെയ്യുക.
  • വാഹനം സ്റ്റാർട്ട് ആക്കി ഓൺ ചെയ്തതിനുശേഷം ഗ്ലാസ്സുകൾ താഴ്ത്തി ഇടുക. 
  • വാഹനം പുറത്തിറക്കിയാൽ എയർ ചെക്ക് ചെയ്യാൻ മറക്കരുത്.

0 comments: