2021, മേയ് 15, ശനിയാഴ്‌ച

കോവിഡിനെ ഭക്ഷണത്തിലൂടെ എങ്ങനെ പ്രതിരോധിക്കാം


 കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറച്ചു നിൽക്കുകയാണ് ലോകമെങ്ങും. കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുകയും നമ്മുടെ വ്യക്തിശുചിത്വം പാലിക്കുകയും പ്രതിരോധശേഷി നൽകുന്ന സമീകൃതാഹാരങ്ങൾ കഴിക്കുകയും ചെയ്താൽ നമുക്ക് കോവിഡിനെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിച്ചേക്കും.ആരോഗ്യ പരമായ ഭക്ഷണ ശീലം തുടർച്ചയായി പാലിച്ചാൽ നമുക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം .

വിറ്റാമിൻ എ ,ബി,ഡി,സി,ഇ , അടങ്ങിയ ഭക്ഷണവും സെലീനിയം, സിങ്ക്, മഗ്നീഷ്യം  അടങ്ങിയ  ഭക്ഷണവുംരോഗപ്രതിരോധശേഷി വർധിപ്പിച്ചു  കോവിഡിനെ പ്രതിരോധിക്കാൻ നല്ലതാണ് .കൊഴുപ്പടങ്ങിയവയും പ്രോബയോട്ടിക് ,പ്രിബൈയോട്ടിക്‌ ,പ്രോട്ടീൻ  എന്നിവ അടങ്ങിയ ഭക്ഷണവും ഇതിനു നല്ലതാണ് .

മുഴുധാന്യങ്ങളിലെ തവിടിൽ അടങ്ങിയിരിക്കുന്ന സിങ്ക് ,വിറ്റാമിൻ ബി ,സെലീനിയം ,തുടങ്ങിയവയും പ്രതിരോധ ശേഷിക്കു നല്ലതാണ് . മാംസ്യത്തിന്റെ കലവറയായ പയർ പരിപ്പ് വർഗ്ഗങ്ങളും ,മൽസ്യ മാംസങ്ങളും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണു.സെലീനിയം ,ജീവകം എ ,മഗ്നീഷ്യം എന്നിവ അടങ്ങിയ നട്സുകളും വളരെ നല്ലതാണു. പഴങ്ങളുടേയു പച്ചക്കറികളുടെയും ഗുണങ്ങൾ നമ്മൾക്കു പറഞ്ഞു തീർക്കാൻ സാധിക്കില്ല അവ നിത്യേനെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.പ്രോബിയോട്ടിന് സമ്പന്നമായ തേൻ ,തൈര് ,ഓട്സ് ,വാഴപ്പഴവും നാം ഒഴിവാക്കരുത്.ബീൻസ് തണ്ണിമത്തൻ ബ്രോക്കോളി എന്നിവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട് .പഴം ബ്രോക്കോളി എന്നിവയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.കുരുമുളക്,കിവി,നാരങ്ങാ ,തക്കാളി ഓറഞ്ച് എന്നിവയിൽ ധാരാളം വിറ്റാമിന് സി അടങ്ങിയിരിക്കുന്നു.

അടുക്കളയിലൂടെ  പ്രതിരോധം:- 

അടുക്കളയിൽ ഉപയോഗിക്കുന്ന മഞ്ഞൾ ,  ഇഞ്ചി എന്നിവ പ്രതിരോധത്തിന് ഉത്തമമാണ്.വെളുത്തുള്ളിയും കരിംജീരകവും ഉത്തമ മരുന്നാണ്.പക്ഷെ കൂടുതൽ ഉപയോഗിക്കരുത്.മഞ്ഞളിൽ കുർകുമിൻ എന്ന വസ്തു ഉണ്ട് ഇത് ആന്റി ബാക്റ്റീരിയൽ ,ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതാണ്.കുരുമുളകിലെ പേപ്പറിൻ കുർകുമറിന്റെ ആഗിരണത്തെ സഹായിക്കുന്നു.

ജലം 

ധാരാളം വെള്ളം കുടിക്കുക.ഇത് രോഗപ്രതിരോധശേഷി വർധിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുകയും ചെയ്യുന്നു.

ഉറക്കം 

നന്നയി ഉറങ്ങുക .രാവിലെ നേരത്തെ എഴുനേൽക്കുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയുക .

വ്യായാമം 

വീട്ടിനുള്ളിൽ തന്നെ ചെയ്യാൻ സാധിക്കുന്ന വ്യായാമം ചെയുന്നത് മൂലം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിക്കുന്നു. യോഗ മുറകൾ പ്രാവർത്തികമാക്കുക.

കൂടുതൽ ജാഗ്രത പുലർത്തേണ്ടവർ:- 

പ്രേമേഹം ,ഹൃദ്രോഗം, ശോസകോശസംബദ്ധമായ തകരാറുള്ളവർ എന്നിവർ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്തരുത് .മരുന്നുകൾ  മുടങ്ങാതെ കഴിക്കുക.പ്രേമഹ രോഗികൾ ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കുക.

അധികം ആളുകളുമായും സമ്പർക്കം പുലർത്താതിരിക്കുക .രോഗപ്രതിരോധശേഷികൂട്ടുന്ന ഭക്ഷണങ്ങൾ ശീലമാക്കുക. ഒരു പ്രധാന ഭക്ഷണത്തിനും കൊറോണ വൈറസിനെ  തുരത്താൻ സാധിക്കില്ല .നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെ ശ്രദ്ധിക്കണം.അധികാരികളും ആരോഗ്യപ്രവർത്തകരും പറയുന്നത് അനുസരിക്കുക. നമുക്ക് ഒരുമിച്ചു പോരാടാം .


0 comments: