2021, ജൂൺ 14, തിങ്കളാഴ്‌ച

കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി പെട്രോള്‍-ഡീസല്‍ പമ്ബുകള്‍ തുടങ്ങാന്‍ തീരുമാനം. ഇവിടെയെല്ലാം തുടങ്ങും

  


കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി പെട്രോള്‍-ഡീസല്‍ പമ്ബുകള്‍ തുടങ്ങാന്‍ തീരുമാനം. ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും കൂടാതെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് കെ എസ് ആര്‍ ടി സി യുടെ പുതിയ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
                സംസ്ഥാനത്ത് മുഴുവൻ  67 പമ്ബുകള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് നിര്‍മ്മിക്കുവാനാണ്  ഇപ്പോഴത്തെ തീരുമാനം. കെ.എസ്.ആര്‍.ടി.സിയുടെ, നിലവിലുള്ള ഡീസല്‍  പമ്പുകൾക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താകും പമ്ബുകള്‍ പ്രവർത്തിക്കുക . ഡീലറൻറെ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
ഇത് കെ എസ് ആര്‍ ടി സി യുടെ നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായിക്കും.
               ആദ്യ ഘട്ടത്തില്‍ എട്ട് പമ്ബുകള്‍ ആണു  തുടങ്ങുന്നത്. ആദ്യ ഘട്ടത്തിന് 100 ദിവസം ആണ് സമയപരിധി.ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍, ഗുരുവായൂര്‍, തൃശൂര്‍, ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പമ്ബുകള്‍ തുടങ്ങുക. ശേഷം
മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂര്‍, കോഴിക്കോട്, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലത്ത് നിലവിലുള്ള ഡീസല്‍ പമ്ബുകളോടൊപ്പം പെട്രോള്‍ പമ്ബുകളും തുടങ്ങും. ഇതിന്റെ മുതല്‍ മുടക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വഹിക്കണമെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്.

0 comments: