2021, ജൂൺ 13, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ (തിങ്കൾ മുതൽ വെള്ളി വരെ). ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ 14 മുതൽ 18 വരെ കൈറ്റ് വിക്ടേഴ്‌സിൽ പുനഃസംപ്രേഷണം ചെയ്യും.

സാങ്കേതിക സര്‍വകലാശാല പരീക്ഷകൾ കോളജുകളില്‍: ഓൺലൈൻ പരീക്ഷയുടെ മാര്‍ഗരേഖ തയ്യാർ

സാങ്കേതിക സർവകലാശാലയുടെ വിവിധ പരീക്ഷകൾ അതത് കോളജുകളിൽ ഓൺലൈനായി നടത്തുന്നതിന് മാർഗരേഖ തയ്യാറായി. മാർഗരേഖയ്ക്ക് സർവകലാശാല സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവേണൻസും അനുമതി നൽകി.

നിലവിലെ സാഹചര്യത്തിൽ സ്കൂളുകൾ അമിത ഫീസ് ഈടാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്-19 കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ട് എന്ന് പരാതിയുണ്ട്

സിവിൽ സർവിസ് പഠനത്തിന് സോളിഡാരിറ്റി സ്കോളർഷിപ്

2022ലെ സിവിൽ സർവിസ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന യോഗ്യരായ 100 വിദ്യാർഥികൾക്ക് സോളിഡാരിറ്റി സ്കോളർഷിപ് നൽകും. ഒരു വിദ്യാർഥിക്ക് 85,000  രൂപ ലഭിക്കും .അപേക്ഷ സമർപ്പിക്കുന്നതിന് bit.ly/smart100apply എന്ന ലിങ്ക് തുറക്കുകയോ  www.solidarityym.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.


തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്റര്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിങ് ആന്റ് ആനിമേഷന്‍ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്ബ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് വിഷയങ്ങളില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍. സി/ പ്ലസ് ടു/ ഡിഗ്രി ആണ് യോഗ്യത. വിശദവിവരങ്ങള്‍ 88665545, 04712325154 നമ്ബരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്ബിക്കലം ബില്‍ഡിംഗ് രണ്ടാംനില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.


0 comments: