2021, ജൂൺ 1, ചൊവ്വാഴ്ച

കോവിഡ്‌ ചികിത്സക്ക് 5 ലക്ഷം രൂപയുടെ ഈട് രഹിത വായ്പയുമായി പൊതുമേഖലാ ബാങ്ക്

 


വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും ആയി കോവിഡ്‌ ചികിത്സക്ക് വേണ്ടി 5 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നൽകാൻ ഒരുങ്ങി പൊതു മേഖല ബാങ്കുകൾ. കൊവിഡ്‌
രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് പൊതു മേഖല ബാങ്കിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രഖ്യാപനം.

വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ, ഡിസ്പെൻസറികൾ, പാത്തോളജി ലാബുകൾ, ഓക്സിജൻ നിർമതാക്കൾ, ഓക്സിജൻ വിതരണക്കാർ, വെൻറിലേറ്റർ നിർമാതാക്കൾ, വാക്സിൻ ഇറക്കുമതി ചെയ്യുന്നവർ എന്നിവർക്ക് വേണ്ടി 3 തരം വായ്പാ പദ്ധതികൾ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.ഇതിൻറെ ഭാഗമായാണ് ഇത്തരത്തിൽ ഒരു വായ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

വ്യക്തി ഗത വായ്പാ പദ്ധതി

25000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് ലഭിക്കുക. ശമ്പള ജീവനക്കാർക്കും ശമ്പളേതര ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ഈ വായ്പ ലഭിക്കും.5 വർഷം വരെ തിരിച്ചടവ് കാലാവധി ലഭിക്കും.എസ് ബി ഐ 8.5% പലിശ ഈടാക്കും.മറ്റു ബാങ്കുകൾക്ക് അവരുടെ പലിശ നിരക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌.

ആരോഗ്യ ഇൻഷുറൻസ് ബിസിനസ് വായ്പ

ആശുപത്രികൾ,നഴ്സിംഗ് ഹോമുകൾ എന്നിവയിൽ പവർ ബാക്ക് അപ്പ് സംവിധാനത്തോട് കൂടിയുള്ള ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഇ സി ജി എൽ എസിന് കീഴിൽ ആരോഗ്യ ഇൻഷുറൻസ് ബിസിനസ് വായ്പയായി രണ്ടു കോടി രൂപ ലഭിക്കും.7.5% ആണ് പലിശ.ഈ വായ്പകൾക്ക് ഇ സി എൽ ജി എസ് 4.0 പ്രകാരം നാഷനൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡിന്റെ 100% ഗ്യാരണ്ടി കവർ പിന്തുണയുമുണ്ട്.5 വർഷമാണ് കാലാവധി.

ബിസിനസ് വായ്പ 

ആരോഗ്യ ഇൻഫ്രാ സ്ട്രക്ചർ സജ്ജീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും  വാക്സിനേഷൻ വെന്റിലേറ്റർ പോലെയുള്ള  ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ നിർമാതാക്കൾക്ക് മെട്രോ നഗരങ്ങളിൽ 100 കോടി രൂപ നൽകും.ടയർ ഒന്നിൽ ഉൾപ്പെട്ട നഗര കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്ക് 20 കോടി രൂപ വരെ വായ്പ ലഭിക്കും.ടയർ 2 മുതൽ ടയർ 4 വരെ ഉൾപ്പെട്ട സ്ഥാപനങ്ങൾക്ക് 10 കോടി രൂപ ലഭിക്കും.വായ്പാ കാലാവധി 10 വർഷം.

0 comments: