2021, ജൂൺ 2, ബുധനാഴ്‌ച

ജൂൺ 15 ന് മുമ്പ് അനർഹമായി കയ്യിൽ വെച്ചിട്ടുള്ള റേഷൻ കാർഡുകൾ തിരികെ നൽകണം

 കൊച്ചി:അനർഹമായി കൈയിൽ വെച്ചിരിക്കുന്ന എ എ വൈ മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചുനൽകണം. എറണാകുളം റേഷനിംഗ് സിറ്റി ഓഫീസിൻറെ പരിധിയിലുള്ള കാർഡുകളാണ് തിരിച്ചു നൽകേണ്ടത്.

അനർഹരായവർ

സംസ്ഥാന കേന്ദ്ര സർകാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആദായനികുതി നൽകുന്നവർ, പ്രവാസികൾ എന്നിവരടക്കം കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും കൂടി 25,000 രൂപയും അതിൽകൂടുതലോ  പ്രതിമാസ വരുമാനമുണ്ടെങ്കിൽ , ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവർ, ആയിരം ചതുരശ്ര അടിക്കു മുകളിൽ വീടോ, ഫ്ളാറ്റ് ഉള്ളവർ, ഏക ഉപജീവന മാർഗമായ ടാക്സികാർ ഒഴികെ നാലുചക്ര വാഹനങ്ങൾ ഉള്ളവർ എന്നിവർ അനർഹമായി കയ്യിൽ വെച്ചിട്ടുള്ള റേഷൻ കാർഡുകൾ തിരികെ നൽകണം.


ഇത്തരം കാർഡുകൾ ജൂൺ 15നു മുമ്പ് തന്നെ പൊതു വിഭാഗത്തിലേക്ക്  മാറ്റണം. ഇത്തരം കാർഡുകൾ ആരുടെയെങ്കിലും കൈവശം ഉണ്ടെന്ന് കണ്ടാൽ പൊതുജനങ്ങൾക്കും പരാതി നൽകാം. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ എത്രയും പെട്ടെന്ന് ബന്ധിപ്പിക്കണമെന്നും സിറ്റി റേഷനിംഗ് ഓഫീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 0484 23908059

0 comments: