2021, ജൂൺ 2, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


പ്ലസ് വൺ ഫോക്കസ് ഏരിയ

വിദ്യർത്ഥികൾ ഏറെ പ്രതീക്ഷിച്ചിരുന്ന പ്ലസ് വൺ ഫോക്കസ് ഏരിയ പുറത്തിറങ്ങി .എല്ലാ പാഠങ്ങളിലെയും കൂടുതൽ ഊന്നൽ നൽകേണ്ട ഭാഗങ്ങളാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത് .എന്നാൽ ഈ ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ പ്രാധാന്യമുള്ള ഭാഗങ്ങൾ ഇനിയും ഉണ്ടാകും എന്നാണ് ചില അറിയിപ്പുകൾ

മെഡിക്കൽ/ എൻജിനീയറിങ്​ പ്രവേശനം; ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി

സംസ്ഥാനത്തെ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ/ എൻജിനീയറിങ്​/ ഫാർമസി/ ആർക്കിടെക്​ചർ കോഴ്​സുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി.

കേരള എൻട്രൻസ് മാറ്റങ്ങളോടെ

പ്രോസ്പെക്ടസ് ഡിജിറ്റൽ രൂപത്തിലേയുള്ളൂ. കേരള എൻട്രൻസ് അടിസ്ഥാനത്തിലെ പ്രവേശനം എൻജിനീയറിങ്, ഫാർമസി കോഴ്സുകൾക്കു മാത്രം. മെ‍ഡിക്കൽ – അഗ്രികൾചറൽ പ്രോഗ്രാമുകളിലെ സിലക്‌ഷൻ നീറ്റ്–2021 റാങ്കിങ് നോക്കിയാണ് . ബിആർക്കിന് എൻട്രൻസ് പരീക്ഷയില്ല.

സിബിഎസ്ഇ 12: സാധ്യത പത്തിലെ ഫോർമുലയ്ക്ക്

10–ാം ക്ലാസ് മൂല്യനിർണയത്തിനു സ്വീകരിച്ച വെയ്റ്റേജ് രീതി തന്നെ 12–ാം ക്ലാസിലും നടപ്പാക്കാനാണ് സാധ്യത.ഇതനുസരിച്ചു സ്കൂൾതല പരീക്ഷകൾക്കും പ്രീ ബോർഡ് (മോഡൽ) പരീക്ഷകൾക്കും വെയ്റ്റേജ് നിശ്ചയിച്ചു മാർക്ക് കണക്കുകൂട്ടാം.


ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകള്‍ വിവരങ്ങള്‍ ലഭ്യമാക്കണം

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in ലൂടെ ജൂണ്‍ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം.

അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും 2021-22 അധ്യയനവര്‍ഷം വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ എം.ആര്‍.എസുകളില്‍ 6-ാം ക്ലാസിലേക്കും മറ്റ് എം.ആര്‍.എസുകളില്‍ 5-ാം ക്ലാസിലേക്കും പ്രവേശനം നടത്തുന്നതിന് എല്ലാ ജാതി വിഭാഗക്കാര്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളില്‍നിന്നും  അപേക്ഷ ക്ഷണിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷിക്കാം

പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് അനിമേഷന്‍ ഫിലിംമേക്കിംഗ് (12 മാസം), ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ വിത്ത് ഇ ഗാര്‍ഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി..വിശദവിവരങ്ങള്‍ക്ക്: 9188665545, 0471 2325154 

കുസാറ്റ്‌ എംഎസ്‌സി പരീക്ഷാഫലം പ്രസിദ്ധികരിച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി   കെമിസ്ട്രി, എം.എസ് സി  ഇലക്ട്രോണിക്സ് സയൻസ്  കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു.

പരീക്ഷഫലം  സർവകലാശാലയുടെ http://estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവകലാശാല വാർത്തകൾ 

കേരള സർവകലാശാല 

ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർവകലാശാല പരിധിക്കു പുറത്തുള്ള ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളും, സർവകലാശാല പരിധിക്കുള്ളിൽ ഉപകേന്ദ്രങ്ങളും അനുവദിച്ചിരിക്കുന്നു. 


ജൂൺ 15,16 തീയതികളിൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എംജി സർവകലാശാല

സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തിൽ എം.ബി.എ. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. www. admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും https: //epay.mgu.ac.in/MGUMBA/ എന്ന ലിങ്ക് വഴിയും ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. 


മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്., എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല


ജൂൺ 15ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(റെഗുലർ /ഇമ്പ്രൂവ്മെന്റ് / സപ്പ്ളിമെന്ററി-2014അഡ്മിഷൻ മുതൽ ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷ സമയം രാവിലെ 11മണി മുതൽ 2മണി വരെ.

വിദൂര വിദ്യാഭ്യാസം അവസാന വർഷ പരീക്ഷ വിദൂരം (റെഗുലർ /സപ്പ്ളിമെന്ററി /ഇമ്പ്രൂവമെന്റ് -2011അഡ്മിഷൻ മുതൽ ) മാർച്ച്‌ 2021 പരീക്ഷകൾ ജൂൺ 25ന് ആരംഭിക്കുന്നതാണ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെയ് മാസം നടത്തിയ അവസാന വർഷ എം.എസ് സി കെമിസ്ട്രി, എം.എസ് സി ഇലക്ട്രോണിക്സ് സയൻസ് കോഴ്സുകളുടെ പരീക്ഷഫലം പ്രസിദ്ധികരിച്ചു. പരീക്ഷഫലം സർവകലാശാലയുടെ http: //estudents.cusat.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.


0 comments: