2021, ജൂൺ 2, ബുധനാഴ്‌ച

ജൻ ധൻ ബാങ്ക് ഉടമകൾക്ക് 1.30 ലക്ഷം രൂപ ധന സഹായം,5000/-രൂപ വായ്പയും

            


കൊച്ചി: ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 1.30 രൂപ വരെ ധനസഹായം.


ജൻധൻ അക്കൗണ്ട്

സാമ്പത്തികമായി താഴെ തട്ടിൽ നിൽക്കുന്ന ജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പദ്ധതികളിൽ ഒന്നാണ് പ്രാധാന മന്ത്രി ജൻ ധൻ യോജന അക്കൗണ്ട്. ഒരു കുടുംബത്തിൽ ഒരാൾക്ക് എങ്കിലും അക്കൗണ്ട് എന്ന ലക്ഷ്യത്തോടുകൂടിയാണ് 2014 ഓഗസ്റ്റ് 28ന് കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. രാജ്യത്തെ എല്ലാവിധ ജനവിഭാഗങ്ങൾക്കും സൗജന്യമായി ജൻ ധൻ അക്കൗണ്ട് തുറക്കാൻ സാധിക്കും.

ഈ പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ ജനങ്ങൾക്ക് സർക്കാറിൽനിന്ന് ഇന്ന് സാമ്പത്തിക സഹായം ലഭ്യമാകും.മാത്രമല്ല ആക്സിഡൻറ് ഇൻഷുറൻസ് കവറേജ്,സീറോ ബാലൻസ് അക്കൗണ്ട്, ലൈഫ് ഇൻഷുറൻസ് കവറേജ്, സബ്സിഡി, പണം എളുപ്പത്തിൽ കൈമാറാം, ഓവർ ഡ്രാഫ്റ്റ് എന്നീ ആനുകൂല്യങ്ങളും ഈ പദ്ധതിക്ക് കീഴിൽ ലഭ്യമാകും.
എന്നാൽ എന്നാൽ ഇതിനെ കുറിച്ചുള്ള അവബോധം കുറവായതുകൊണ്ട് പല ആളുകൾക്കും ഈ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാകാറില്ല.

ഒന്നരലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ്


ഈ പദ്ധതി പ്രകാരം ഓരോ അക്കൗണ്ട് ഉടമയ്ക്കും 1.30 രൂപയുടെ ഇൻഷുറൻസ് കവറേജ് ആണ് ലഭിക്കുക. ഇതിൽ ഒരു ലക്ഷം രൂപ അപകട ഇൻഷുറൻസും മുപ്പതിനായിരം രൂപ ജനറൽ ഇൻഷുറൻസ് അഥവാ ലൈഫ് ഇൻഷുറൻസ് ആണ്. അപകടം സംഭവിച്ച അക്കൗണ്ട് ഉടമക്ക് കേന്ദ്ര സർകാർ ഈ ഒരു ലക്ഷം രൂപ നൽകും.

സീറോ ബാലൻസ് അക്കൗണ്ട്

ജൻധൻ അക്കൗണ്ട് ഒരു സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് ആണ്. സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കും.ബാങ്കിംഗ്/സേവിങ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, വായ്പകൾ, ഇൻഷുറൻസ്, സാധാരണക്കാരുടെ പെൻഷൻ എന്നീ ആനുകൂല്യങ്ങളും ജൻധൻ അക്കൗണ്ട് വഴി ലഭ്യമാണ്. മറ്റേ അക്കൗണ്ടുകൾ പോലെ ജൻധൻ അക്കൗണ്ടിന് മിനിമം ബാലൻസ് വേണ്ട. മിനിമം ബാലൻസ് ഇല്ലെങ്കിൽ ചാർജ് ഈടാക്കുകയും ഇല്ല. 


ഓവർ ഡ്രാഫ്റ്റ് സൗകര്യം


ആറുമാസം അക്കൗണ്ട് നല്ലതുപോലെ ഉപയോഗിക്കുന്നവർക്ക് ചെക്ക് ബുക്ക് ഇല്ലാതെതന്നെ  ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതാണ്. അത്യാവശ്യത്തിന് ബാങ്ക് പണം കടം തരും എന്ന് ചുരുക്കം. 5000 രൂപ ആയിരിക്കും ഇത്തരത്തിലുള്ള ഡ്രാഫ്റ്റായി ലഭിക്കുക.

ഉപയോക്താക്കൾക്ക് സൗജന്യ മൊബൈൽ ബാങ്കിംഗ് ലഭ്യമാകും. അക്കൗണ്ട് ഉടമകൾക്ക് റുപെ ഡെബിറ്റ് കാർഡ് ലഭിക്കും. മാസത്തിൽ ഒരുതവണയെങ്കിലും ഡെബിറ്റ് കാർഡ് ഉപയോഗിച്ചിരിക്കണം.കുടുംബത്തിൽ ഒന്നിൽ കൂടുതൽ ആളുകൾക്ക് ജൻധൻ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്കു വായ്പ ലഭ്യമാക്കും.

0 comments: