2021, ജൂൺ 2, ബുധനാഴ്‌ച

എസ് എസ് എൽ സി പ്ലസ് ടു റിസൾട്ട് ജൂലൈയിൽ-Kerala SSLC Plus Two Result Will Be Publish On July -2021 Latest News

              


കേരളത്തിൽ എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് ജൂലൈയിൽ പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു അറിയിച്ചു.

സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷം ഇന്ന് കഴിഞ്ഞ ദിവസം ആരംഭിച്ചു . കോവിഡ്‌ മഹാമാരി രൂക്ഷമായ സാഹചര്യം ആയതിനാൽ ഈ വർഷവും സ്കൂളുകളിൽ നേരിട്ട് ക്ലാസ്സുകൾ ഇല്ല. വിദ്യാഭ്യാസ വകുപ്പിൻറെ ഡിജിറ്റൽ ക്ലാസ് ആയ ഫസ്റ്റ് ബൽ 2.0 ഇന്ന് ആരംഭിച്ചു.

പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് മുഖ്യ മന്ത്രി ഓൺലൈൻ ആയി നിർവഹിച്ചു.തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ ആണ് ഉദ്ഘാടനം നടന്നത്.25 പേര് പങ്കെടുത്ത ചടങ്ങ് ആയിരുന്നു.

ക്ലാസ്സുകൾ വിക്ടേഴ്‌സ്‌ ചാനലിലൂടെ ഓൺലൈൻ ആയാണ് നടത്തുന്നത്.

ആദ്യ ആഴ്ച കുട്ടികൾക്കായി ഓൺലൈൻ ക്ലാസ്സും ബ്രിജ് ക്ലാസ്സും ആണ് ഉണ്ടാവുക.വിരസത മാറ്റാൻ ആർട്ട് ക്ലാസ്സുകളും ഉണ്ടാവും.

 

0 comments: