2021, ജൂൺ 2, ബുധനാഴ്‌ച

വീഡിയോ കോൾ ആപ്പുകൾക്ക് ലോക്ക് വീഴുമോ?‌

  



രാജ്യത്തെ പുതിയ ഐ. ടി നിയമങ്ങൾ നടപ്പിലാക്കുന്നതിന് ഭാഗമായി വീഡിയോകോൾ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തിൽ കൊണ്ടുവരാനുളള നീക്കവുമായി കേന്ദ്രസർക്കാർ.അനിയന്ത്രിതമായ ആണ് വീഡിയോകോൾ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് എന്ന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നടപടി. എങ്കിലും ഇതുവരെ ഈ വാർത്തയോട് കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

വീഡിയോ കോൾ ആപ്പുകൾ ആയ വാട്സ്ആപ്പ് ഫേസ്ബുക്ക് മെസഞ്ചർ സ്കൈപ്പ് എന്നിവ പ്രവർത്തിക്കുന്നത് രാജ്യത്ത് ഏതെങ്കിലുമൊരു നിയമമനസരിച്ചു കൊണ്ടല്ല. ഐ ടി നിയമ ഭേദഗതി കൊണ്ട് വരുമ്പോൾ ഇത്തരം ആപ്പുകളെ യും നിയന്ത്രിക്കണം എന്നാണ് കേന്ദ്രസർക്കാർ തീരുമാനം.

ആദ്യ പടിയായി ലൈസൻസ് ഇല്ലാത്ത ആപ്പുകളെ നിരോധിക്കും.ലൈസൻസ് നേടാൻ ഉള്ള അവസരം നൽകിയാകും നടപടി.ദേശീയ സുരക്ഷ മുൻ നിർത്തിയാണ് ഇത്തരത്തിലുള്ള നടപടികൾ.

കേന്ദ്ര വിജ്ഞാപനം ഇറങ്ങിയാൽ സ്കൈപ്പ്,ഫേസ്ബുക്ക് മെസഞ്ചർ,വാട്സ്ആപ്പ് എന്നീ ആപ്പുകൾക്ക്‌ ചുരുങ്ങിയത് ലൈസൻസ് നടപടികൾ പൂർത്തീകരിക്കുന്നത് വരെയെങ്കിലും രാജ്യത്ത് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകും.

അതേ സമയം മെയ് 15 മുതൽ വാട്സാപ്പിൽ പ്രാബല്യത്തിൽ വന്ന സ്വകാര്യത നയങ്ങൾ അംഗീകരിക്കാത്തവരുടെ സേവനങ്ങളെ ഒരിക്കലും പരിമിതപ്പെടുത്തില്ലെന്ന് വാട്സ്ആപ്പ് അറിയിച്ചു.രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലാക്കിയ സാഹചര്യത്തിൽ ആണ് നേരത്തെ കൈകൊണ്ട നിലപാട് വാട്സ്ആപ്പ് മാറ്റിയത്.





0 comments: