2021, ജൂൺ 2, ബുധനാഴ്‌ച

ഉറങ്ങുന്നതിനു മുമ്പ് കുറെ നേരം മൊബൈൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ഈ അസുഖം വരാം

              


രാത്രി ഉറക്കത്തിന് മുമ്പ് മൊബൈൽഫോൺ ഒരുപാട് നേരം ഉപയോഗിക്കുന്ന ആളുകൾ ആണ് മിക്കവരും. കിടക്കുന്നതിന് മണിക്കൂറുകൾ മുമ്പ് മൊബൈൽ ഫോൺ മാറ്റി വച്ചില്ലെങ്കിൽ നിങ്ങൾക്ക് ഇൻസോംനിയ എന്ന അസുഖം പിടിപെടാം എന്നാണ് പഠനങ്ങൾ പറയുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് നടത്തിയ പഠനത്തിലാണ് ഉറങ്ങുന്നതിനു മുമ്പ് കുറെ നേരം മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ ഉറക്കത്തെ ബാധിക്കും എന്ന് കണ്ടെത്തിയത്. രാത്രി മൊബൈൽ ഫോണിൻറെ അധിക ഉപയോഗം ക്ഷീണത്തിനും ഇൻസോമ്നിയക്കും കാരണമാകുന്നു.

പഠനം പുറത്തിറക്കിക്കൊണ്ട് ജേണൽ പറഞ്ഞത് ഇങ്ങനെയാണ് 'രാത്രി സമയത്ത് ഒരു തരത്തിലുള്ള നിയന്ത്രണവുമില്ലാത്ത ശീലമായി കൊണ്ടിരിക്കുകയാണ് മൊബൈൽ ഫോണിന്റെ ഉപയോഗം. ഒരു സ്റ്റാർട്ടിംഗ് പോയിന്റോ സ്റ്റോപ്പിങ് പോയിന്റോ അതിനില്ല'.

ഗവൺമെൻറ് ഉദ്യോഗസ്ഥരും കോളേജ് വിദ്യാർത്ഥികളും പ്രൈവറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 18 നും 40 നും ഇടയിൽ പ്രായം വരുന്ന രണ്ടായിരത്തോളം വ്യക്തികളിൽ ചോദ്യോത്തരം നടത്തിയാണ് പഠനം നടത്തിയത്.ഉറങ്ങാൻ പോകുന്നതിനുമുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന  72.4 ശതമാനം വ്യക്തികളിലും ഉറക്കക്കുറവ് കണ്ടെത്താനായിട്ടുണ്ട് എന്നാണ് പഠനം തെളിയിക്കുന്നത്. ആളുകളെ ഏഴ് ദിവസത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

0 comments: