2021, ജൂൺ 2, ബുധനാഴ്‌ച

സംസ്ഥാന ബോർഡിൻറെ പ്ലസ് ടു പരീക്ഷയിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

 


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ സംസ്ഥാന ബോർഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.സംസ്ഥാന ബോർഡിൽ പഠിക്കുന്ന വിദ്യാർത്ഥികളോട് വിവേചനം പാടില്ലെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷക മമത ശർമയാണ് സംസ്ഥാന ബോർഡുകളുടെ യും പ്ലസ് ടു പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. നാളെ ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും.

കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ മാത്രമേ പ്ലസ് ടു പരീക്ഷ നടത്തിയിട്ടുള്ളൂ. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത നിലപാട് പാടില്ലെന്നും കോടതി ഇടപെട്ട് എല്ലാ പരീക്ഷകളും റദ്ദാക്കണമെന്നും ആണ് ഹർജിയിലെ ആവശ്യം.

1 അഭിപ്രായം: 1. ഞാൻ തിരുവനന്തപുരം ജില്ലയിലെ ഒരു unaided സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് . ഞങ്ങൾക്ക് പ്ലസ് one class തുടങ്ങിയത് നവംബർ 2 ഇനാണ് . 7 മാസം കൊണ്ട് portions എടുത്തു തീർക്കുകയാണ് ചെയ്തത് . എല്ലാ വർഷവും 10 മാസം കൊണ്ട് എടുത്തു തീകുന്ന portions ആണ് ഞങ്ങൾക്ക് 7 മാസം കൊണ്ട് എടുത്തു തേർക്കുന്നെ. ഞങ്ങൾക്ക് ഓൺലൈൻ ക്ലാസ്സ് ഒക്കെ കിട്ടിയിട്ടുണ്ട് പക്ഷേ അതിൽ പലപ്പോഴും നെറ്റ് കിട്ടാറില്ല . ഒരു ക്ലാസ്സ് പോലും ഇത് വരെ നേരെ അറ്റെൻ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

  ഞാൻ ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. ഞങ്ങൾക്ക് ഈ ഓൺലൈൻ ആയി പ്രോഗ്രാമിങ് ഒക്കെ പഠിപ്പിക്കുന്നത് njngalkke മനസ്സിലാക്കാൻ കഴിയുന്നില്ല. അത് പോലെ തന്നെ എൻ്റെ ക്ലാസ്സിലെ പല സുഹൃത്തുക്കളുടെയും അവസ്ഥ ഇത് തന്നയ.

  നമ്മുടെ exam cancel cheyyanam എന്ന്നില്ല . പകരം ഞങ്ങൾക്ക് ഓഫ്‌ലൈൻ ആയിട്ടുള്ള ക്ലാസ്സുകൾ കിട്ടാനുള്ള സൗഗര്യം ഉണ്ടാക്കി തരണം. പ്ലസ് two കുട്ടികൾക്കും tenth ഈല studentsinum 2 മാസത്തെ ഓഫ്‌ലൈൻ ക്ലാസ്സ് ഒക്കെ കിട്ടുകയും ഒരുപാട് റിവിഷൻ ക്ലാസ്സ് കിട്ടുകയും 10 മാസത്തെ ക്ലാസ്സും അവർക്ക് കിട്ടി.

  ഞങ്ങൾക്ക് ഓണം എക്സാമോ ക്രിസ്തുമസ് എക്സാം ഒന്നും നടത്തിയിട്ടില്ല ..
  അങ്ങനെ ഉള്ളപ്പോൾ പെട്ടെന്ന് ഓഫ്‌ലൈൻ ആയിട്ടുള്ള examine മൈൻഡ് ശെരി ആകാൻ ഞങ്ങൾക്ക് കഴിയുന്നില്ല.
  ഒരുപാട് ദിവസമായി ഇതിനുള്ള ടെൻഷനും എല്ലാം ഉണ്ട് ഞങ്ങൾക്ക്. അതിൻ്റെ കൂടെ exams കൂടി contect ചെയ്താൽ ഞങ്ങൾക്ക് അത് തങ്ങാൻ കഴിയില്ല..😔
  ഒരുപാട് കുട്ടികളുടെ പ്രശ്നമാണ് ഇത്..

  ഞങ്ങളെ സഹായിക്കും എന്നും ഞങ്ങളുടെ മാനസികാവസ്ഥ മനസിലാക്കും എന്നും ഞ്ങ്ങൾ കരുതുന്നു 🙏.

  സഹായിക്കണം

  മറുപടിഇല്ലാതാക്കൂ