2021, ജൂൺ 1, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

2021 ലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയതായി ഉത്തരവ്. പ്രധാനമന്ത്രി അധ്യക്ഷനായി ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഒഴിവാക്കിയിരിക്കുന്നത്. പരീക്ഷ നടത്തണം എന്നു തന്നെയായിരുന്നു സിബിഎസ്ഇ യുടെ നിലപാട്. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

പ്ലസ് വൺ പരീക്ഷ നിർബന്ധം; അപേക്ഷ 15 വരെ 

പ്ലസ് വൺ സ്കോർ കൂടി ചേർത്താകും പ്ലസ്ടു ഗ്രേഡ് നിശ്ചയിക്കുക. . ഒന്നാം വർഷ പരീക്ഷയ്ക്ക് അപേക്ഷിച്ചാൽ മാത്രമേ തുടർപഠനത്തിന് അർഹതയുള്ളൂ. എല്ലാ പരീക്ഷകളും എഴുതിയാലേ അടുത്ത വർഷം പ്ലസ്ടു പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.  

വിഎച്ച്എസ്ഇ പരീക്ഷ സെപ്റ്റംബർ 7 മുതൽ 16 വരെ.

വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷ സെപ്റ്റംബർ 7 മുതൽ 16 വരെ നടക്കും. ഈ മാസം 15ന് അകം ഫീസ് അടയ്ക്കണം.

ഫസ്റ്റ്‌ ബെൽ 2.0 ട്രയൽ ടൈംടേബിൾ.


ഇന്നു മുതൽ പരീക്ഷണാടിസ്ഥാനത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. രണ്ടാഴ്ച ട്രയലിനു ശേഷം യഥാർഥ ക്ലാസുകൾ തുടങ്ങും.
  • അങ്കണവാടി കുട്ടികൾക്കുള്ള 'കിളിക്കൊഞ്ചൽ' ഇന്നു മുതൽ 4 വരെ രാവിലെ 10.30ന്. പുനഃസംപ്രേഷണം 7 മുതൽ 10 വരെ 
  • ക്ലാസ് 1 മുതൽ 10 വരെ – ആദ്യ ട്രയൽ നാളെ മുതൽ 4 വരെ. പുനഃസംപ്രേഷണം 7 മുതൽ 9 വരെയും 10 മുതൽ 12 വരെ
  • പ്ലസ് ടു – 7 മുതൽ 11 വരെ ആദ്യ ട്രയൽ. രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6 വരെയും. ദിവസവും 5 പീരിയഡ്. പുനഃസംപ്രേഷണം 14 മുതൽ 18 വരെ.

''മൂക്'': അഞ്ച് പുതിയ കോഴ്സുകളുമായി കാലിക്കറ്റ് സര്‍വകലാശാല.


കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സി. മാസ്സീവ് ഓപ്പൺ ഓൺലൈൻ (മൂക്) വിഭാഗത്തിൽ ഈ സെമസ്റ്ററിൽ പുതിയ അഞ്ചുകോഴ്സുകൾ തുടങ്ങുന്നു.കോഴ്സുകൾക്ക് സൗജന്യമായി രജിസ്റ്റർചെയ്യാൻ www.swayam.gov.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. അടിസ്ഥാനയോഗ്യതയും പ്രായപരിധിയും ബാധകമല്ല.

KEAM 2021: മെഡിക്കൽ എൻജിനീയറിങ് പ്രവേശനം; ഇന്ന് മുതൽ അപേക്ഷിക്കാം


കേരള എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ ഒന്നു മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം. www. cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.

ആരോഗ്യ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു


ലോക്​ഡൗൺ ജൂൺ ഒമ്പത്​ വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല ജൂൺ രണ്ട്​ മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ജൂൺ 14 മുതൽ ക്രമീകരിച്ച് നടത്തും. പരീക്ഷാ ടൈംടേബിളിന്​ സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കണം 

വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം പുറത്തിറങ്ങി: നേട്ടവുമായി കോട്ടൺഹിൽ

കോട്ടൺഹിൽ സ്കൂളിലെ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ദിനപത്രം “കോട്ടൺഹിൽ വാർത്ത ” പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. സ്കൂളിലെ അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾ ആണ് പത്രം പുറത്തിറക്കുന്നത്. വാർത്ത തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതും വിദ്യാർത്ഥികൾ തന്നെയാണ്.

പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പൈനാവ് എം.ആര്‍.എസി ല്‍ ആറാം ക്ലാസിലേക്ക് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രവും (ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും), മൂന്നാര്‍ എം.ആര്‍.എസില്‍ അഞ്ചാം ക്ലാസിലേയ്ക്ക് ആണ്‍കുട്ടികള്‍ക്ക് മാത്രവും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ ഫാറം ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 04864 224399. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10.
0 comments: