തിരുവനന്തപുരം: ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഇളവുകൾക്ക് പുറമേ ആണിത്. എന്നാൽ ശനി ഞായർ ദിവസങ്ങളിൽ ട്രിപ്പിൾ ലോക് ഡൗനിന് സമാനമായ നിയന്ത്രണങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. ഹോട്ടലുകളിൽ പാഴ്സലുകൾ അനുവദിക്കില്ല. ഹോം ഡെലിവറി ആയിരിക്കും ഉണ്ടാവുക.
ബാങ്കുകൾക്ക് ഇന്ന് അവധിയാണ്. പകരം നാളെ പ്രവർത്തിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ തുടർന്നുള്ള ദിവസങ്ങളിൽ ഉണ്ടായിരിക്കും. എല്ലാ പരീക്ഷകളും പതിനാറിന് ശേഷമേ ഉണ്ടാകു.
നാളത്തെ ഇളവുകൾ
- വാഹന ഷോറൂമുകളിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 2 വരെ മെയിൻറനൻസ് വർക്കുകൾ ആവാം. മറ്റു പ്രവർത്തനങ്ങളും വിൽപ്പനയും പറ്റില്ല.
- നിർമ്മാണ മേഖലയിൽ ഉള്ള സൈറ്റ് എൻജിനീയർമാർക്കും സൂപ്പർവൈസർ മാർക്കും തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം.
- സ്റ്റേഷനറി, ആഭരണം, ചെരുപ്പ്, തുണി, കണ്ണട, ശ്രവണ സഹായി,പുസ്തകം വിൽക്കുന്ന കടകൾ എന്നിവക്കും അറ്റ കുറ്റ പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും തുറക്കാം.സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെ.
ശനി, ഞായർ ദിവസങ്ങളിലെ ഇളവുകളും വ്യവസ്ഥകളും
- ആവശ്യ സേവന വിഭാഗത്തിൽ പെട്ട കേന്ദ്ര സംസ്ഥാന ഓഫീസുകൾ,സ്വയം ഭരണ സ്ഥാപനങ്ങൾ,കോർപ്പറേഷൻ,ടെലികോം സ്ഥാപനങ്ങൾ,ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവർക്ക് തുറക്കാം.
- ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളുടേയും കള്ളുഷാപ്പുകളുടെയും പ്രവർത്തനം രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴു വരെ.
- റസ്റ്റോറന്റുകളും ബേക്കറികളും രാവിലെ ഏഴുമുതൽ വൈകിട്ട് ഏഴുവരെ. റസ്റ്റോറൻറ് കളിലും ഹോട്ടലുകളിലും ഹോം ഡെലിവറി മാത്രം.
- ദീർഘദൂര ബസ് സർവീസുകളും ട്രെയിൻ വിമാന യാത്രകൾക്കും അനുമതി.വിമാനത്താവളം റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ആളുകളെ വീട്ടിൽ എത്തിക്കുന്നതിന് വേണ്ടി സ്വകാര്യവാഹനങ്ങൾ പൊതുവാഹനങ്ങൾ ടാക്സികൾ എന്നിവ ഉപയോഗപ്പെടുത്താം. യാത്രാ രേഖകൾ ഹാജരാക്കണം.
- വിവാഹവും ഗൃഹപ്രവേശവും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാവു.
- അടിയന്തര സേവന വിഭാഗത്തിൽ പെട്ട കമ്പനികൾ, വ്യവസായങ്ങൾ സ്ഥാപനങ്ങൾ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
- രോഗികൾ, കൂട്ടിരിപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർ യാത്രയ്ക്ക് തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം.
സംസ്ഥാനങ്ങളിൽ 1.33 കോടി വാക്സിൻ ലഭ്യമാണെന്ന് കേന്ദ്ര സർകാർ
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ 1.33 കോടി യുടെ വാക്സിൻ ഇപ്പോഴും ലഭ്യമാണെന്ന് കേന്ദ്രസർക്കാർ.25 കോടിയിലധികം കോവിഡ് വാക്സിൻ നേരിട്ടുള്ള സംസ്ഥാന സംഭരണ വിഭാഗം വഴിയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
അതേ സമയം വാക്സിൻ നയം മാറ്റിയതിന് അടിസ്ഥാനത്തിൽ 44 കോടിയുടെ വാക്സിനു ഓർഡർ നൽകി. 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 25 കോടി കോവി ഷീൽഡ് വാക്സിനും ഭാരത് ബയോടെക് നിന്ന് 19 കോടി കോ വാക്സിനും ഓർഡർ നൽകിയതായി നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ അറിയിച്ചു. ഈ രണ്ടു വാക്സിനു പുറമേ ഇ- കമ്പനിയുടെ 30 കോടി ഡോസ് വാക്സിനു കൂടി കേന്ദ്രം ഓർഡർ നൽകിയിട്ടുണ്ട്.
ജൂൺ 21 മുതൽ 18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്നും സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി നൽകുമെന്നും നരേന്ദ്രമോദി.
സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന 50% കൂടി കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങൾക്ക് വാക്സിന്റെ ചിലവ് വഹിക്കേണ്ടതില്ല.
സ്വകാര്യ ആശുപത്രികളിൽ പരമാവധി ഈടാക്കാവുന്ന തുകയും കേന്ദ്രസർക്കാർ നിശ്ചയിച്ചു.
ഉത്തരവ് പ്രകാരം കോവി ഷീൽഡ് പരമാവധി 780 രൂപയും കോ വാക്സിൻ 1410 രൂപ റഷ്യൻ നിർമിത വാക്സിൻ ആയ സ്പുട്നിക് വി 1145 രൂപ എന്നിങ്ങനെ ഈടാക്കാം. ടാക്സ് സർവീസ് ചാർജ് എന്നിവ ഉൾപ്പെടെ ആണ് ഈ നിരക്ക്. വാക്സിൻ ഡോസിന് 5 ശതമാനം ജിഎസ്ടി യും ഉണ്ട്.
0 comments: