നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ കാണാതാവുക എന്നത് വളരെ വിഷമമുള്ള ഒരു കാര്യമാണ്. ഫോണിൻറെ നഷ്ടം മാത്രമല്ല അതിൽ നമ്മുടെ ഫയലുകളും ഫോട്ടോകളും കോൺടാക്റ്റുകൾ ഉൾപ്പെടെ മറ്റു വിവരങ്ങളും വളരെ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമാകും.എന്നാൽ ഇപ്പോൾ ആൻഡ്രോയിഡ് ഫോണുകൾ നഷ്ടപ്പെട്ടാൽ കണ്ടുപിടിക്കാനും അവയിലെ ഫയലുകൾ ഡിലീറ്റ് ചെയ്യാനും ഒരു വഴിയുണ്ട്. എങ്കിലും എല്ലാ ഫോണുകളും കണ്ടുപിടിക്കാൻ കഴിയില്ല. ഫോൺ കണ്ടുപിടിക്കണം എങ്കിലും മറ്റു ചില കാര്യങ്ങൾ കൂടി ആവശ്യമുണ്ട്.
അവ ഏതെല്ലാം എന്ന് നോക്കാം
- ആദ്യമായി ഫോൺ സ്വിച്ച് ഓൺ ആയ നിലയിലായിരിക്കണം.
- ഫോണിലെ ലോകേഷൻ സർവീസ് ഓൺ ചെയ്തിട്ടുണ്ടാവണം.
- ഫോണിലെ 'ഫയിൻഡ് മൈ ഡിവൈസ്' ഓൺ ആയിരിക്കണം.
- ഗുഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കണം.
- ഫോണിലെ നെറ്റ് ഓൺ ആയിരിക്കണം.
- അത് പോലെ നിങ്ങൾക്ക് ഒരു ബാക്ക് അപ് ഫോണോ ബാക്ക് അപ് കോഡോ ഉണ്ടെങ്കിൽ സഹായകമാകും.
ഫോൺ കണ്ടെത്തി ഫയൽ എങ്ങനെ കളയാം
- നിങ്ങളുടെ കയ്യിലുള്ള മറ്റൊരു ആൻഡ്രോയിഡ് ഫോണിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തുറക്കുക.
- ഗൂഗിൾ ബ്രൗസർ തുറന്നതിന് ശേഷം find my device എന്ന് സേർച്ച് ചെയ്ത് ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സൈറ്റിൽ കയറുക.
- നിങ്ങൾ വെബ് സൈറ്റിൽ കയറുന്നതോടെ നഷ്ടപ്പെട്ട ഫോണിലേക്ക് നോട്ടിഫിക്കേഷൻ പോവുകയും ഫോണിൻറെ ലൊക്കേഷൻ നിങ്ങൾക്ക് അറിയാൻ സാധിക്കുകയും ചെയ്യും. നിലവിലെ ലൊക്കേഷൻ അല്ലെങ്കിൽ അവസാനത്തെ ലൊക്കേഷൻ അതിലൂടെ അറിയാൻ സാധിക്കും.
- പേജിന്റെ താഴെയായി 3 ഓപ്ഷൻ കാണാൻ കഴിയും.പ്ലേ സൗണ്ട്, സെക്യൂർ ഡിവൈസ്, ഇറൈസ് ഡിവൈസ് എന്നിവയാണ് അത്.ഇതിൽ പ്ലേ സൗണ്ട് കൊടുത്താൽ നിങ്ങളുടെ ഫോൺ സൈലെന്റ് മോടിലോ വൈബ്രെറ്റ് മൊടിലോ ആണെങ്കിൽ പോലും 5 മിനുട്ട് തുടർച്ചയായി റിങ് ചെയ്യും.രണ്ടാമത്തെ ഓപ്ഷൻ സെക്യൂർ ഡിവൈസ് കൊടുത്താൽ നിങ്ങളുടെ ഫോൺ ലോക് ചെയ്യാൻ സാധിക്കും.നിലവിൽ ഫോണിന് നൽകിയിരിക്കുന്ന പാസ് വേഡ്,പാറ്റേൺ ഉപയോഗിച്ചോ അല്ലെങ്കിൽ പുതിയ ഒരു പാസ് വേർഡ് ഉപയോഗിച്ചോ ലോക് ചെയ്യാവുന്നതാണ്.ഇതിൽ തന്നെ നിങ്ങളുടെ ഫോൺ ആരുടെയെങ്കിലും കയ്യിൽ ആണെങ്കിൽ അവർക്കുള്ള മെസ്സേജ് അയക്കാനും നിങ്ങളെ വിളിക്കേണ്ട ഫോൺ നമ്പർ നൽകാനുള്ള സൗകര്യവും ഉണ്ട്.മൂന്നാമത്തെ ഓപ്ഷനായി ഇറേസ് എന്ന ഓപ്ഷൻ കൊടുത്താൽ ഫോണിലെ മുഴുവൻ ഫയലുകളും ഡിലീറ്റ് ആകും.പക്ഷേ അതോടു കൂടി ഫോൺ എവിടെ എന്ന് കണ്ട് പിടിക്കാനുള്ള വഴി അടയും.അത് കൊണ്ട് തന്നെ കഴിവതും ഈ ഓപ്ഷൻ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്.
0 comments: