2021, ജൂൺ 10, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


സിവില്‍ സര്‍വീസ് അക്കാദമി പ്രവേശന പരീക്ഷ 17 ന്

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 17 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ഓണ്‍ലൈനായി നടക്കും. പരീക്ഷ ജൂണ്‍ 14 ന് നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kscsa.org യില്‍ ലഭിക്കും. ഫോണ്‍: 8281098869, 0491-2576100, 8281098869.

റീജിയണൽ കാൻസർ സെന്ററിൽ വിവിധ കോഴ്‌സുകൾ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കും കോഴ്‌സുകളിലേക്കും അപേക്ഷകൾ ക്ഷണിച്ചു. ജൂൺ 18ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസായിരിക്കണം. 


സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി: ആദിവാസി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന

ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ വിദ്യാർത്ഥികൾക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ട് മുതല്‍ ; യു.പി.എസ്.സി


2020-ലെ സിവില്‍ സര്‍വീസസ് അഭിമുഖം ഓഗസ്റ്റ് രണ്ടു മുതല്‍ പുനഃരാരംഭിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). രാജ്യത്ത് കോവിഡ് രോഗബാധ വര്‍ധിച്ച സാഹചര്യത്തിലാണ് 2021 ഏപ്രിലില്‍ ആരംഭിച്ച അഭിമുഖ നടപടികള്‍ നിര്‍ത്തി വെക്കേണ്ടി വന്നത്.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ്​ നി​ർ​ണ​യം; നാ​ല്​ മാ​സം സ​മ​യം ദീ​ർ​ഘി​പ്പി​ച്ച്​ സു​പ്രീം​കോ​ട​തി

സം​​സ്​​​ഥാ​​ന​​ത്തെ സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ   എം.​​ബി.​​ബി.​​എ​​സ്​ ഫീ​​സ്​ നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള സ​​മ​​യം നാ​​​​ല്​ മാ​​സ​​ത്തേ​​ക്ക്​ കൂ​​ടി ദീ​​ർ​​ഘി​​പ്പി​​ച്ച്​ സു​​പ്രീം​​കോ​​​ട​​തി ഉ​​ത്ത​​ര​​വ്. ഫീ​​സ്​ നി​​ർ​​ണ​​യ​​ത്തി​​നു​​ള്ള സ​​മ​​യം ദീ​​ർ​​ഘി​​പ്പി​​ച്ച്​ ന​​ൽ​​കാ​​ൻ ഫീ​​സ്​ നി​​ർ​​ണ​​യ സ​​മി​​തി സു​​​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ഉ​​ത്തരവ് .
0 comments: