തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മാതാവിന്/ സ്ത്രീ രക്ഷാകര്‍ത്താവിന് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു സ്വാശ്രയ പദ്ധതി പ്രകാരം ധനസഹായത്തിന് സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ ധന സഹായമായി 35,000 രൂപ അനുവദിക്കും. 70 ശതമാനമോ അതില്‍ കൂടുതലോ മാനസിക/ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെ മാതാവിനാണ് ധനസഹായം ലഭിക്കുക. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവില്‍ നിന്ന് സഹായം ലഭിക്കാത്തവര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. താത്പര്യമുള്ളവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴില്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 31ന് വൈകീട്ട് അഞ്ച് മണിക്കകം ജില്ല സാമൂഹിക നീതി ഓഫിസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255.
Category
- Education news (1801)
- Government news (2308)
- Higher Education scholarship (312)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: