2021, ജൂലൈ 10, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 ഐ.സി.എസ്.ഇ, ഐ.എസ്.സി സിലബസ് വീണ്ടും വെട്ടിക്കുറച്ചു; പുതുക്കിയ സിലബസ് അറിയാം

ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് സിലബസ് വീണ്ടും വെട്ടിക്കുറച്ച് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ).ഐ.സി.എസ്.ഇ പത്താം ക്ലാസിന്റെ ഹിസ്റ്ററി ആൻഡ് സിവിക്സ്, ജിയോഗ്രഫി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എക്കണോമിക്സ്, കൊമേഴ്സ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, എക്കണോമിക് ആപ്ലിക്കേഷൻസ്, എൻവയോൺമെന്റ്ൽ ആപ്ലിക്കേഷൻസ്, ഹോം സയൻസ്, ഫിസിക്കൽ എജ്യൂക്കേഷൻ, യോഗ എന്നീ വിഷയങ്ങളുടെ സിലബസാണ് വെട്ടിക്കുറച്ചിരിക്കുന്നത്.ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിന്റെ അക്കൗണ്ട്സ്, കൊമേഴ്സ്, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, സൈക്കോളജി, കംപ്യൂട്ടർ സയൻസ്, ബയോടെക്നോളജി, എൻവയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളുടെ സിലബസിൽ കുറവു വരുത്തി.ജൂലൈ 2ന് ഇംഗ്ലീഷ്, ഇന്ത്യൻ ലാങ്ക്വേജസ് എന്നീ പേപ്പറുകളുടെ ഐ.സി.എസ്.ഇ, ഐ.എസ്.ഇ സിലബസ് വെട്ടിച്ചുരുക്കിയിരുന്നു. പുതുക്കിയ സിലബസ് സി.ഐ.എസ്.സി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

രാജേന്ദ്രപ്രസാദ് അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ 

ബിഹാർ സമസ്തിപുരിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചർ സർവകലാശാല വിവിധ ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.അഗ്രിവെയർ ഹൗസ് മാനേജ്മെന്റ്, അഗ്രി ടൂറിസം മാനേജ്മെന്റ്, അഗ്രിക്കൾച്ചറൽ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നിവയിലാണ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉള്ളത്. നിശ്ചിത വിഷയത്തിൽ ബാച്ചിലർ ബിരുദം വേണം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാഫോറവും https://www.rpcau.ac.in/ എന്ന ലിങ്കിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയുടെ സ്കാൻചെയ്ത പകർപ്പ് ഇ-മെയിൽ ആയി ജൂലായ് 12-നകം ലഭിക്കത്തക്കവിധം നിശ്ചിത മെയിൽ ഐ.ഡി.യിലേക്ക് അയക്കണം..

എം.ബി.ബി.എസുകാരുടെ നിര്‍ബന്ധിത പരിശീലനം: സമഗ്രനിയമം യാഥാര്‍ഥ്യത്തിലേക്ക്

എം.ബി.ബി.എസ്. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച സമഗ്രനിയമം യാഥാര്‍ഥ്യത്തിലേക്ക്. മേഖലയില്‍ നിലനില്‍ക്കുന്ന സംശയങ്ങള്‍ നീക്കുന്ന നിയമത്തിന്റെ കരട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ പുറത്തിറക്കി. പരിശീലനത്തിന്റെ കാലാവധി, സ്വഭാവം, ചാക്രികരീതി തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്.വിദേശത്ത് ബിരുദം കഴിഞ്ഞെത്തുന്നവര്‍ക്കും ബന്ധപ്പെട്ട നിയമം അനുശാസിക്കുന്നവിധത്തിലുള്ള പരിശീലനം നിര്‍ബന്ധമാണ്. പരിശീലന കാലയളവില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാനും പ്രാക്ടീസ് നടത്താനും പാടില്ല. അതുപോലെ അധ്യാപനത്തിനും അനുമതിയില്ല.......

ഐഎച്ച്ആർഡിയുടെ വിവിധ കോഴ്സുകൾക്ക് ചേരാം: എസ്എസ്എൽസി, പ്ലസ് ടുക്കാർക്കും അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആർഡി) വിവിധ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, എംടെക്, ബിടെക്, എംഎസ്‌സി എന്നീ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് ചേരാൻ കഴിയുന്ന വിവിധ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.വിവിധ കോഴ്സുകൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 23 ആണ്. ജൂലൈ 15 ഓടെ എസ്എസ്എൽസി ഫലം വരുമെന്നതിനാൽ ഇത്തവണ പരീക്ഷ എഴുതിയവർക്കും ഈ കോഴ്സുകൾക്ക് അപേക്ഷിക്കാനാകും.

മൾട്ടിമീഡിയ ഡവലപ്പർ കോഴ്‌സ് സൗജന്യമായി പഠിക്കാൻ അവസരം

കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി എൻഎസ്‌ക്യൂഎഫ് ലെവൽ 5 സർട്ടിഫിക്കറ്റോട് കൂടിയ സർട്ടിഫൈഡ് മൾട്ടിമീഡിയ ഡവലപ്പർ കോഴ്‌സ് സൗജന്യമായി പഠിക്കാൻ അവസരം.പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിലുളള പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. പാലക്കാടുളള കെൽട്രോൺ നോളജ് സെന്ററിൽ ആയിരിക്കും പരിശീലനം.താൽപര്യമുളളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും keltronpalakkad25@gmail.com ൽ ഇ മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8590605273, 9847597587 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

അസാപ്പിൽ കോഴ്സുകൾ ചെയ്യാം; ജോലി ഉറപ്പാക്കാം

 മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളിലേക്ക് വിദ്യാർഥികളെ കൈപിടിച്ചുയർത്തി അസാപ്. കോവിഡ് കാലത്ത് നൂതന നൈപുണ്യ കോഴ്‌സുകൾ വീട്ടിലിരുന്നും പഠിക്കാൻ പഠിതാക്കൾക്ക് അവസരമൊരുക്കുകയാണ് അസാപ്. ഗ്രാഫിക് ഡിസൈനർ, സൈബർ സെക്യൂരിറ്റി, ഫുൾ സ്റ്റാക്ക് ഡെവലപ്പർ, അസാപ് ആമസോൺ വെബ് സർവീസ് അക്കാദമി – ക്‌ളൗഡ് കമ്പ്യൂട്ടിങ് കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക്, നബാർഡും മറ്റ് സർക്കാർ ഏജൻസികളും ചേർന്ന് ലഭ്യമാക്കുന്ന സബ്‌സിഡി ഉപയോഗിച്ച് അടച്ച ഫീസിന്റെ 50 ശതമാനം തിരികെ ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ജോലിയും ഉറപ്പു നൽകുന്നു. 

ബയോടെക്‌നോളജി ഉപരിപഠനത്തിനും ഗവേഷണത്തിനും ദേശീയപരീക്ഷകൾ..

ബയോടെക്‌നോളജിയിൽ പിജി, പിഎച്ച്ഡി പഠനത്തിനുള്ള 2 ദേശീയപരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി ഓഗസ്റ്റ് 14നു നു നടത്തും. ഈമാസം 31നു വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. വെബ് : https://dbt.nta.ac.in. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തിരുവനന്തപുരവും തൃശൂരും.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ച് മാസം നടത്തിയ എം.ഫില്‍ മാത്തമാറ്റിക്ക്‌സ് 2019-20 ബാച്ച് (സി.എസ്.എസ് ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 12 ന് ആരംഭിക്കും.വിദ്യാർഥികൾ അതത് കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.


0 comments: