2021, ജൂലൈ 11, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കേരള എൻട്രൻസ് പരീക്ഷ: തീയതി നാളെ അറിയാം

മാറ്റിവെച്ച കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ പുതുക്കിയ തീയതി നാളെ തീരുമാനിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ജൂലൈ അവസാന വാരം (ജോയിന്റ് എൻട്രൻസ് പരീക്ഷ) ജെ.ഇ.ഇ എൻട്രൻസ് പരീക്ഷ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിവെച്ചത്. ജൂലൈ 24നാണ് നേരത്തെ പരീക്ഷ നിശ്ചയിച്ചിരുന്നത്.

ആഗസ്റ്റ് ഏഴിനു പരീക്ഷ നടത്തുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ട്. മറ്റു പരീക്ഷകൾ ഇല്ലാത്ത തീയതി വേണം നിശ്ചയിക്കാൻ എന്നതിനാൽ വിശദ പരിശോധനക്ക് ശേഷമാകും തീരുമാനം.

കേരളത്തിൽ വിദ്യാഭ്യാസ സഹായനിധി രൂപവത്കരിക്കും; എല്ലാ സ്‌കൂളുകളിലും അക്കാദമിക മികവ് ലക്ഷ്യമെന്നും മുഖ്യമന്ത്രി

വിദ്യാഭ്യസ സഹായനിധി ഉണ്ടാക്കാനുള്ള തീരുമാനമെടുത്ത് പിണറായി സർക്കാർ. ദുരിതാശ്വാസ നിധിയ്ക്ക് ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ സ്‌കൂളുകളിലും അക്കാദമിക മികവ് ലക്ഷ്യമിട്ടാകും വിദ്യാഭ്യസ സഹായനിധി രൂപവത്കരിക്കുക. ഡിജിറ്റൽ വിദ്യഭ്യാസത്തെ കുറിച്ച് പ്രവാസി സംഘടന പ്രതിനിധികളുമായും ലോകകേരള സഭാ പ്രതിനിധികളുമായും ചർച്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കമ്ബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്; യു.പി.എസ്.സി വിജ്ഞാപനം

2021-ലെ കമ്ബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). ആകെ 838 ഒഴിവുകളാണുള്ളത്. യോഗ്യത: എം.ബി.ബി.എസ് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത.അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി വിഭാഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല.അപേക്ഷിക്കേണ്ട വിധം: upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജൂലായ് 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

0 comments: