2021, ജൂലൈ 21, ബുധനാഴ്‌ച

ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

 



പണമിടപാടുകൾ കൂടുതൽ ഓൺലൈനായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇടപാടുകൾക്കായി ബാങ്കിലോ എടിഎമ്മിലോ പോകുന്ന ശീലത്തിൽ വലിയ കുറവ് ഉണ്ടായിരിക്കുന്നു. ഗൂഗിൾ പേ പോലുള്ള ആപ്പുകളുടെ ഉപയോഗം കൂടിവരുന്നു. ഈ ആപ്പുകൾ ഉപയോഗിച്ച്, അനായാസം പണം കൈമാറാനും, ഫോൺ റീചാർജ് ചെയ്യാനും വൈദ്യുതി, ഗ്യാസ്, വാട്ടർ ബില്ലുകൾ അടയ്ക്കാനും സാധിക്കും.എന്നാൽ ഇത് വഴി ധാരാളം തട്ടിപ്പുകളും നടക്കുന്നുണ്ട്  .ഓൺലൈൻ വഴിയുടെ തട്ടിപ്പിന് ഇരയായിട്ടുള്ള ഒരുപാട് പേരുണ്ട്.ചിലർക്ക് ലക്ഷങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.പലപ്പോഴും നമ്മുടെ ചെറിയൊരു അശ്രദ്ധയാണ് വലിയ നഷ്ടങ്ങൾക്ക് കാരണമാകുന്നത്.. തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും അവതാരകയുമായ ആര്യ.തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് വെളിപ്പെടുത്തൽ.

 ഷോകൾക്ക് അവതാരകയായെത്തുന്നതിന് പുറമേ സ്വന്തമായി ഒരു ബൊട്ടീക്കും ആര്യ നടത്തിവരുന്നുണ്ട്. കാഞ്ചീവരം എന്ന പേരിൽ ഓൺലൈനായി സാരികളും വിൽപ്പന നടത്തി വരുന്നുണ്ട്. ഇതിനിടെ തനിക്ക് നേരിടേണ്ടി വന്ന തട്ടിപ്പിന്റേയും അതിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടതിനെ കുറിച്ചും വ്യക്തമാകുന്നു .

കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് മെസേജ് വന്നതായും സാരിയ്ക്കുള്ള ഓർഡർ ലഭിച്ചതായും ആര്യ പറയുന്നു. എന്നാൽ 3000 രൂപയുടെ സാരിയ്ക്ക് ഷിപ്പിംഗ് ചാർജ് 300 രൂപ അടക്കം 3300 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഗൂഗിൾ പേയിൽ പണം അയയ്ക്കാം എന്ന് പറഞ്ഞ കസ്റ്റമർ അയച്ചതാവട്ടെ 13,300 രൂപയാണ്. ഇക്കാര്യം കസ്റ്റമറുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ഇതോടെ അധികമുള്ള പണം തിരിച്ചയയ്ക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും ആര്യ പറയുന്നു.

ഗുജറാത്തിൽ നിന്നുള്ള കസ്റ്റമർ പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയച്ച ശേഷമാണ് അയച്ച തുക അധികമാണ് ആര്യ ശ്രദ്ധിക്കുന്നത്. എന്നാൽ പണം തിരിച്ചയ്ക്കാൻ ശ്രമിച്ചപ്പോൾ ഗൂഗിൾ പേ ആണ് ഈ നമ്പറിലേക്ക് പണം അയയ്ക്കരുത് എന്ന് ആര്യക്ക് മുന്നറിയിപ്പ് നൽകിയത്. തന്റെ അനുഭവത്തിൽ ഗൂഗിൾ പേയിൽ നിന്ന് ഇത്തരമൊരു അനുഭവം ആദ്യത്തേത് ആയതിനാൽ ഇക്കാര്യം സഹോദരനുമായി ചർച്ച ചെയ്തെന്നും ആര്യ പറയുന്നു. സഹോദരനും പണം അയയ്ക്കരുതെന്ന നിർദേശമാണ് നൽകിയതെന്നും കൂട്ടിച്ചേർക്കുന്നു.

പണം തിരിച്ചയക്കാൻ ആവശ്യപ്പെട്ട് സാരി ഓർഡർ ചെയ്ത കസ്റ്റമർ വാട്സ്ആപ്പിൽ തുടർച്ചയായി മെസേജ് അയച്ചതോടെയാണ് സ്ക്രീൻ ഷോട്ട് വീണ്ടും പരിശോധിച്ചത്. അത് അത് പണം ക്രെഡിറ്റ് ആയതിന്റെ നോട്ടിഫിക്കേഷൻ ആയിരുന്നില്ലെന്നും മറിച്ച് പണം തട്ടിയെടുക്കാനായി ആ വ്യക്തി വെറുതെ ടൈപ്പ് ചെയ്ത് അയച്ച മെസേജ് ആയിരുന്നു അതെന്നും മനസ്സിലായതെന്നും" ആര്യ പറയുന്നു.


0 comments: