2021, ജൂലൈ 21, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ



 CBSE Class 12 Result | സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ ഫലം വൈകും; ടാബുലേഷന്‍ ജോലികള്‍ ജൂലൈ 25 വരെ നീട്ടി

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി. ബി. എസ്. ഇ) 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. അന്തിമ ടാബുലേഷന്‍ ജോലികള്‍ ജൂലൈ 22ല്‍നിന്ന് 25 വരെ നീട്ടിയതോടെയാണിത്. പന്ത്രണ്ടാം ക്ലാസ് ഫലങ്ങള്‍ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു. എന്നാല്‍ ഇത് ജൂലൈ 25 (വൈകുന്നേരം 5) വരെ നീട്ടുകയായിരുന്നു.

പരീക്ഷയിൽ മാറ്റമില്ല: ഹർജി സുപ്രീംകോടതി തള്ളി

രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിലെ യു.ജി, പി.ജി പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് പരീക്ഷയിൽ മാറ്റമില്ല.

മറ്റന്നാൾ നടക്കാനിരിക്കുന്ന പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. രണ്ടു ദിവസം മാത്രം ശേഷിക്കേ പരീക്ഷ മാറ്റിവെക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ലെന്ന നിലപാട് അപമാനകരം": രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയില്ല എന്ന സാങ്കേതിക സര്‍വകലാശാലയുടെ നിലപാട് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് മുന്നില്‍ എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫന്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം .

വാക്‌സിന്‍‍ മുന്‍ഗണനയില്ല; ഉപരിപഠനം വഴിമുട്ടി കോളജ് വിദ്യാര്‍ഥികള്‍

വാക്‌സിന്‍ വിതരണത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കാറ്റഗറി നടപ്പാക്കാത്തതില്‍ പ്രതിഷേധം. വിദ്യാര്‍ഥികളുടെ ഉപരിപഠന പ്രതീക്ഷ വഴിമുട്ടിക്കുന്നതാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ലഭ്യത കുറഞ്ഞതോടെയാണ് ഉപരിപഠനം തുടരുന്ന കാര്യത്തില്‍ ആശങ്കയുമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയത്. കേരളത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനായി പോകുന്ന വിദ്യാര്‍ഥികളാണ് ഏറ്റവുമധികം വലയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോളേജുകളില്‍ റഗുലര്‍ക്ലാസ് ആരംഭിച്ചിരിക്കെ വലിയ ആശങ്കയാണ് വിദ്യാര്‍ഥികള്‍ പങ്കുവയ്ക്കുന്നത്.

എഞ്ചിനീയറിങ് പഠനം മലയാളത്തിൽ: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ നിർദേശം പരിശോധിക്കുന്നു

സംസ്ഥാനത്തെ എൻജിനിയറിങ് പഠനം മാതൃഭാഷയായ മലയാളത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കും. എൻജിനിയറിങ് പഠനം മാതൃഭാഷയിലും ആകാമെന്ന ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നത്.

ഈ വർഷം പൊതുപ്രവേശന പരീക്ഷയില്ല: കേന്ദ്രസർവകലാശാല പ്രവേശനം പഴയ രീതിയിൽ

കേന്ദ്രസർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഈ അധ്യയനവർഷത്തിൽ പൊതുപ്രവേശന പരീക്ഷ നടത്തില്ല. കോവിഡ് സാഹചര്യം പരിഗണിച്ചണിത്. എന്നാൽ ഓരോ സർവകലാശാലകൾക്കും അവരുടെ പ്രവേശന നടപടി തുടരാം. രാജ്യത്തെ 45 കേന്ദ്രസർവകലാശാലകളിൽ പുതിയതായി നിലവിൽ വന്ന 14 സർവകലാശാലകൾ പ്രത്യേകമായി പ്രവേശനപരീക്ഷ നടത്തിയിരുന്നു. ഇത് പഴയപോലെ നടത്താം. ഡൽഹി സർവകലാശാല അടക്കമുള്ള പല യൂണിവേഴ്സിറ്റികളും 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.

കാര്‍ത്തികപ്പളളി അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്‌ആര്‍ഡിയുടെ കാര്‍ത്തികപ്പളളി പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഈ മാസം വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഈ മാസം 23 നകം നല്‍കണം. പിജിഡിസിഎ ഡിഗ്രിയാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടമേഷന്‍ കോഴ്സിന് എസ്.എസ്.എല്‍.സി പാസായിരിക്കണം. ഡി.സി.എ കോഴ്സിന് പ്ലസ് ടു കഴിഞ്ഞിരിക്കണം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സിന് (സി.സി.എല്‍.ഐ.എസ്) എസ്.എസ്.എല്‍.സി പാസാകണം. ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗിന് പ്ലസ് ടു പാസാകണം.അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.ihrd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.താത്പര്യമുളളവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04792485370, 04792485852, 8547005018, 9495069307.

ജവഹർ നവോ​ദയ വിദ്യാലയ ആറാം ക്ലാസ് പ്രവേശന പരീക്ഷ ഓ​ഗസ്റ്റ് 11ന്

ജവഹർ നവോദയ വിദ്യാലയ സമിതി നടത്തുന്ന സെലക്ഷൻ ടെസ്റ്റിന്റെ തീയതി പ്രഖ്യാപിച്ചു. ആറാം ക്ലാസ് പ്രവേശനത്തിനുള്ള ജവഹർ വിദ്യാലയ സെലക്ഷൻ ടെസ്റ്റ് (ജെ.എൻ.വി.എസ്.ടി) പരീക്ഷ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓഗസ്റ്റ് 11ന് നടക്കും.മിസോറാം, നാഗാലാന്റ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ ഒഴികെ മേയ് 16ന് പ്രവേശന പരീക്ഷ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂൺ 19ലേക്ക് മാറ്റിയിരുന്നു. കൊവിഡിന്റെ സാഹചര്യത്തിൽ വീണ്ടും മാറ്റിവെക്കുകയായിരുന്നു. പരീക്ഷയ്ക്ക് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും പരീക്ഷാ തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in സന്ദർശിക്കാം.

നാഷണല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദം, പി.ജി

നാഷണല്‍ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ആര്‍.ടി.ഐ.) വഡോദര ഗുജറാത്ത് ബിരുദം, പി.ജി, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന്റെ ഭാഗമായി എന്‍.ആര്‍.ടി.ഐ. പി.ജി. എന്‍ട്രന്‍സ് ടെസ്റ്റ് നടത്തും. പ്രവേശനപരീക്ഷ ഓഗസ്റ്റ് ഒന്നിന്. ബി.ബി.എ., ബി.എസ്‌സി., എം. എസ്‌സി., എം.ബി.എ. പ്രോഗ്രാമുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ https://www.nrti.edu.in വഴി ജൂലായ് 21 വരെ നല്‍കാം. ബി.ടെക്. അപേക്ഷ ഓഗസ്റ്റ് 20 വരെ നല്‍കാം.

ത്രിവത്സര എൽഎൽബി: ഓൺലൈൻ റജിസ്‌ട്രേഷൻ 28 വരെ

എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലെയും 7 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 3 വർഷഫുൾടൈം എൽഎൽബി പ്രോഗ്രാം പ്രവേശനത്തിന് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ 28 വൈകിട്ട് 4 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം. സർക്കാർ കോളജുകളിൽ ആകെ 420 സീറ്റ്. സ്വാശ്രയ കോളജുകളിൽ 406 സീറ്റ്. കേരളസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്. അപേക്ഷാ ഫീ 685 രൂപ ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർ 345  രൂപ 

0 comments: