2021, ജൂലൈ 22, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 രാജ്യത്ത് സ്കൂളുകൾ തുറക്കാൻ ഐസിഎംആർ അനുമതി.ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തന്നെ തുറക്കാം 

മുതിർന്നവരേക്കാൾ മികച്ച രീതിയിൽ കുട്ടികൾക്ക് വൈറസിനെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ). . ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് സ്കൂളുകൾ തുറക്കാൻ ഐസിഎംആർ അനുമതി നൽകി. ആദ്യ ഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ തുറക്കാനാണ് നിർദേശം.

 സി. ബി. എസ്. ഇ 12-ാം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നത് വൈകും. 

അന്തിമ ടാബുലേഷൻ ജോലികൾ ജൂലൈ 22ൽനിന്ന് 25 വരെ നീട്ടിയതോടെയാണിത്. പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ അന്തിമമാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 22 ആയിരുന്നു. എന്നാൽ ഇത് ജൂലൈ 25 (വൈകുന്നേരം 5) വരെ നീട്ടുകയായിരുന്നു.

ഈ മാസം 22നകം അന്തിമ ലിസ്റ്റ് ലഭ്യമാക്കണമെന്നാണ് നേരത്തേ സ്‌കൂളുകളോട് നിർദേശിച്ചിരുന്നത്.മൂല്യനിർണ്ണയം പൂർത്തിയാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സ്‌കൂളുകൾ. എന്നാൽ, സമയപരിധി മൂലം അദ്ധ്യാപകരിൽ ചിലർ സമ്മർദത്തിന് അടിപ്പെട്ടതിനാൽ ചില പിഴവുകളുണ്ടായി.ഇത് തിരുത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അവർ സന്ദേശങ്ങൾ അയച്ചെന്നും സ്‌കൂൾ പ്രിൻസിപ്പൽമാർക്കുള്ള കത്തിൽ സി.ബി.എസ്. ഇ വ്യക്തമാക്കി.നിശ്ചിത സമയത്ത് മൂല്യനിർണ്ണയം പൂർത്തിയാക്കാനാകാത്ത സ്‌കൂളുകളുടെ ഫലം പിന്നീട് പ്രഖ്യാപിക്കും.

വിദ്യാർത്ഥികൾക്ക് പലിശരഹിത വായ്പയുമായി മുത്തൂറ്റ് 

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഉപകരണങ്ങളില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ വായ്പാ പദ്ധതിയായ റീസ്റ്റാര്‍ട്ട് ഇന്ത്യ വിദ്യാധന്‍ ഗോള്‍ഡ് ലോണ്‍ അവതരിപ്പിക്കുകയാണ് മുത്തൂറ്റ് ഫിൻകോർപ്പ്. പരമാവധി 10000 രൂപ വരെ ഇത്തരത്തിൽ നേടാം. ആറു മാസത്തെ കാലാവധിയിലായിരിക്കും വായ്പ അനുവദിക്കുക. ഇതിൽ ആദ്യ മൂന്ന് മാസം പലിശ അടയ്ക്കേണ്ടതില്ല.വിദ്യാര്‍ത്ഥിയുടെ ഐഡി കാര്‍ഡിന്റെ കോപ്പി സഹിതമാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഒരു വിവാദം ഉയര്‍ന്നു വരേണ്ട സാഹചര്യമില്ലെന്നും അനാവശ്യ തര്‍ക്കമുയര്‍ത്തി സാമുദായിക സ്പര്‍ധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റു വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാധികമായി ആനുകൂല്യം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അനാവശ്യ തര്‍ക്കങ്ങള്‍ ഉണ്ടാക്കി വിവാദങ്ങലിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ യു.ജി/ പി.ജി. പ്രവേശനം

കണ്ണൂര്‍ സര്‍വകലാശാല വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും നടത്തുന്ന യു.ജി., പി.ജി. പ്രോഗ്രാമുകളിലേക്ക് (എം.എഡ്., ബി.പി.എഡ്., എം.പി.എഡ്. ഒഴികെ) ജൂലായ് 26-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.ബി. എ. പ്രോഗ്രാമിന്റെ പ്രവേശനം കെമാറ്റ്, സിമാറ്റ്, കാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷ www.admission.kannuruniversity.ac.in വഴി നല്‍കാം. ഒന്നില്‍ക്കൂടുതല്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: 04972715261,7356948230, deptsws@kannuruniv.ac.in.

കോവിഡ് വകവെയ്ക്കാതെ പരീക്ഷ: ബിടെക് ചോദ്യപേപ്പർ കെഎസ്‌യു പ്രവർത്തകർ വലിച്ചെറിഞ്ഞു.. കൊല്ലത്ത് ലാത്തിച്ചാർജ്ജ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അത് അവഗണിച്ച് പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ കെ.എസ്.യു. പ്രവർത്തകർ ബി.ടെക് മൂന്നാം സെമസ്റ്റർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞു. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നടന്ന പ്രധിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. കെഎസ്‌യു പ്രവർത്തകർക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ സംഭവത്തെ തുടർന്ന് പരീക്ഷ റദ്ധാക്കി.

സർവകലാശാലാ ക്യാമ്പസിൽ പ്രവേശനനിയന്ത്രണം

സർവകലാശാലാ ഓഫീസുകൾ ഉൾപ്പെടുന്ന ചില പ്രദേശങ്ങൾ ഡി സോണിൽ ഉൾപ്പെട്ടതിനാൽ പുറമേ നിന്നുള്ളവർക്ക് ജൂലായ് 23 വെള്ളിയാഴ്ച മുതൽ നിയന്ത്രണം നീങ്ങുന്നതു വരെ സർവകലാശാലയിലേക്ക് പ്രവേശനമുണ്ടാകില്ല. വിദ്യാർഥികൾ ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് രജിസ്ട്രാർ അറിയിച്ചു. ഫോൺ:  0494 2660600. 2407227

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ പ്രവേശനം.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം കാമ്പസിൽ മലയാളം ജേണലിസം അടക്കമുള്ള ഒരുവർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്ലിക്‌ റിലേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്കും അപേക്ഷിക്കാം.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഫലം കാത്തിരിക്കുന്ന 25 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓഗസ്റ്റ് 29-നാണ് പരീക്ഷ. കൊച്ചിയും കോഴിക്കോടുമാണ് പരീക്ഷാകേന്ദ്രം. അപേക്ഷ https://iimc.nta.ac.in/ വഴി നൽകാം. 

ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പി.ജി. സർട്ടിഫിക്കറ്റ് പ്രോഗ്രാം

ഹൈദരാബാദ്, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (ഇഫ്ലൂ), വിദൂരപഠന രീതിയിൽ നടത്തുന്ന ഒരു വർഷത്തെ പി.ജി. സർട്ടിഫിക്കറ്റ് ഇൻ ദി ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാർഥിക്ക് ഇംഗ്ലീഷിലോ അനുബന്ധ വിഷയത്തിലോ (ലിംഗ്വിസ്റ്റിക്സ്, എജ്യുക്കേഷൻ, മാസ് കമ്യൂണിക്കേഷൻ, സൈക്കോളജി, ക്രിട്ടിക്കൽ ഹ്യുമാനിറ്റീസ്, ലിബറൽ ആർട്സ് തുടങ്ങിയവ) എം.എ. ബിരുദം വേണം.വിശദമായ വിജ്ഞാപനവും അപേക്ഷയും https://www.efluuniversity.ac.in-ൽ ലഭ്യമാണ് (അക്കാദമിക് അനൗൺസ്‌മെന്റ്‌സ്‌ ലിങ്ക്)

വിനോദത്തിലൂടെ പഠനമെന്ന ആശയത്തിന് കൂട്ടായി രക്ഷിതാക്കളും

ഇ ടു ഇ' എന്ന പേരില്‍ (എജ്യുക്കേഷന്‍ ത്രൂ എന്റര്‍ടെയിന്‍മെന്റ്) കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിനായാണ് ഇങ്ങനെയൊരു പദ്ധതിതുടങ്ങിയത്. സ്‌കൂളിന്റെ യൂട്യൂബ് ചാനലായ സ്മാര്‍ട്ട് ബെല്ലിലൂടെ എല്ലാ വ്യാഴാഴ്ചയും രാത്രി ഏഴരമുതല്‍ എട്ടരവരെയാണ് രക്ഷിതാക്കള്‍കൂടി ക്ലാസെടുക്കുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുക.അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒന്നിക്കുമ്പോഴാണ് വിദ്യാഭ്യാസപ്രക്രിയ പൂര്‍ണമാകുന്നതെന്നും അതാണ് 'ഇ ടു ഇ'യിലൂടെ സാധ്യമാകുന്നതെന്നും പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരനുമായ ഡോ. സന്തോഷ് വള്ളിക്കാട് പറഞ്ഞു.

ഇഗ്നോ പ്രവേശനം.

ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി പഠനകേന്ദ്രമായ മുട്ടന്നൂർ കോൺകോഡ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിൽ ബിരുദം, ബിരുദാനന്തര ബിരുദം, സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയ്ക്കും പുനർ രജിസ്‌ട്രേഷനും ജൂലായ് 31 വരെ അപേക്ഷിക്കാം. വിലാസം ignouadmission.samarth.edu.in വിശദാംശങ്ങൾക്ക് 0490 2486633.

ഓൺലൈൻ കോഴ്സ്: യുജിസി അനുമതി തേടി കേരള വാഴ്സിറ്റി

യുജിസി പുതിയതായി അനുവദിച്ച ഓൺലൈൻ കോഴ്സുകൾ ഈ അക്കാദമിക് വർഷം ആരംഭിക്കാൻ കേരള സർവകലാശാല പ്രാഥമിക അപേക്ഷ നൽകി. സംസ്ഥാനത്ത് കേരള സർവകലാശാല മാത്രമേ ഇത്തരം കോഴ്സിന് അപേക്ഷിച്ചിട്ടുള്ളൂ. 5 ഡിഗ്രി കോഴ്സുകൾക്കും 3 പിജി കോഴ്സുകൾക്കുമാണ് വിദൂരവിദ്യാഭ്യാസ വിഭാഗം അപേക്ഷ നൽകിയത്. ഓപ്പൺ സർവകലാശാലആരംഭിച്ചതിനെത്തുടർന്നുണ്ടാകുന്ന വിദ്യാർഥികളുടെ കുറവും ആഭ്യന്തര വരുമാനത്തിലെ കുറവും ഓൺലൈൻ കോഴ്‌സുകളിലൂടെ നികത്താമെന്നാണു കണക്കുകൂട്ടൽ


0 comments: