ഐസിഎസ്‌ഇ, ഐസിസി പരീക്ഷാഫലം നാളെ മൂന്നിന്
ഐസിഎസ്‌ഇ (പത്താം ക്ലാസ്), ഐസിസി (ക്ലാസ് 12) ഫലം നാളെ പുറത്തുവരും. നാളെ വൈകീട്ട് മൂന്നിനാണ് പരീക്ഷാഫലം പുറത്തുവരിക. ഫലപ്രഖ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സിഐഎസ്‌സിഇ ആണ് അറിയിച്ചത്. പരീക്ഷാഫലം നാളെ മൂന്നിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org കളില്‍ ലഭിക്കും.വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പരീക്ഷാഫലം cisce യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ cisce.org, results.cisce.org എന്നിവിടങ്ങളില്‍നിന്ന് അറിയുവാന്‍ സാധിക്കും.
ദുബായ് നീറ്റ് പരീക്ഷ ; ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം
നീറ്റ് പരീക്ഷ (യു.ജി) ദുബായ് സെന്‍ററില്‍ എഴുതുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ കുവൈത്ത് ഉള്‍പ്പടെയുള്ള മറ്റ് സെന്‍ററുകളിലേക്ക് നേരത്തേ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. ആഗസ്റ്റ് ആറുവരെ അപേക്ഷ സമര്‍പ്പിക്കാമെന്നും കേന്ദ്രo അറിയിച്ചു.എന്‍.ടി.എ നീറ്റിന്‍റെ ഔേദ്യാഗിക വൈബ്സൈറ്റായ neet.nta.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം.
പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള തീരുമാനം ;പ്രതിഷേധം ശക്‌തം
ഹയര്‍സെക്കന്‍ഡറി അധ്യയന വര്‍ഷം അവസാനിച്ചിട്ടും പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് വാങ്ങാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം. കലാ, കായിക മേളകളുള്‍പ്പെടെ നടത്താനാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കുന്നത്.സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380 രൂപ, ഹ്യുമാനിറ്റീസില്‍ 280 എന്നിങ്ങനെയാണ് പണം ആവശ്യപ്പെടുന്നത്. പണം എത്രയും പെട്ടെന്ന് സ്‌കൂളില്‍ കെട്ടണമെന്നാണ് അധ്യാപകര്‍ നിര്‍ദേശിക്കുന്നത് . മേളകളൊന്നും നടന്നിട്ടില്ലെന്നിരിക്കെ പണം ഈടാക്കരുതെന്നാണ് വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യപ്പെടുന്നത്.
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപരീക്ഷ
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്കു ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ www.navodaya.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു
മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂൾ സെലക്ഷൻ ട്രയൽ
പട്ടികജാതി വികസനവകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2021-22 വർഷം 5,11 ക്ലാസുകളിലെ പ്രവേശനത്തിനായി (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) ജൂലൈ 30 മുതൽ ആഗസ്റ്റ് 18 വരെ സെലക്ഷൻ ട്രയൽ സംഘടിപ്പിക്കും.കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2381601, 9847262657.
സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 28 നുളളില്‍ ഫീസ് അടയ്ക്കണം. ഫീസ് അടച്ചവര്‍ അലോട്ട്‌മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജുകളില്‍ ജൂലൈ 28 നകം അഡ്മിഷന്‍ എടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
കെൽട്രോണിൽ ടെലിവിഷൻ ജേണലിസം കോഴ്‌സിന് അപേക്ഷിക്കാം
കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന് ഓൺലൈൻ, ഓഫ്ലൈൻ ആന്റ് ഹൈബ്രിഡ് കോഴ്‌സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, പ്ലേസ്‌മെന്റ് സഹായം ലഭിക്കും. പ്രിന്റ് – ഓൺലൈൻ – മൊബൈൽ ജേണലിസത്തിൽ പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകൾ ksg.keltron.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ഓഗസ്റ്റ് 10 നകം കെൽട്രോൺ നോളജ് സെന്റർ, തേർഡ് ഫ്‌ളോർ, അംബേദ്കർ ബിൽഡിംഗ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ – 6238840883, 8137969292.
ഓൺലൈൻ ജാപ്പനീസ് കോഴ്സ്
കേരള സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈർഘ്യമുള്ള ഓൺലൈൻ ജാപ്പാനീസ് ഭാഷാ പഠന കോഴ്സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങൾക്ക് 3,000 രൂപ. ആഗസ്റ്റ് മാസത്തിൽ ക്ലാസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസയോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾക്കും കോഴ്സിൽ ചേരുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റായ www.keralabhashaitnsitute.org സന്ദർശിക്കുക.
ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം സെന്ററിൽ 2021-22 അധ്യായന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി. അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ അടിസ്ഥാനയോഗ്യത എസ്.എസ്.എൽ.സി. ആണ്. പ്രോസ്‌പെക്റ്റസിനും അപേക്ഷിക്കുന്നതിനും www.fcikerala.org സന്ദർശിക്കുക. അപേക്ഷ ഓഗസ്റ്റ് 10ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2728340.
മോഡേൺ ഹയർ സർവെ കോഴ്‌സിന് അപേക്ഷിക്കാം
തിരുവനന്തപുരം പി.ടി.പി നഗർ ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവ്വെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ മോഡേൺ ഗവൺമെന്റ് റിസർച്ച് & ട്രെയിനിങ് സെന്റർ ഫോർ സർവ്വെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന മോഡേൺ ഹയർ സർവ്വെ കോഴ്‌സിലേക്ക് ഐ.ടി.ഐ സർവ്വെ/സിവിൽ/ചെയിൻ സർവ്വെ, വി.എച്ച്.എസ്.ഇ സർവ്വെ കോഴ്‌സുകൾ വിജയിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങങ്ങൾക്ക്: 0471 2965099, 9497301984.
റാഞ്ചി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം
ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ (എന്‍.യു.എസ്.ആര്‍.എല്‍.) നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അയക്കാനുള്ള, അവസാന തീയതി ജൂലായ് 26. വിശദ വിവരങ്ങള്‍ക്ക് https://www.nusrlranchi.ac.in/ സന്ദര്‍ശിക്കുക.
അമൃത സര്‍വ്വകലാശാലയില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകള്‍; അവസാന തീയതി ജൂലൈ - 31
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ എം.ടെക്, എം.എസ്.സി, ബി.എസ്.സി. കോഴ്‌സുകളിലേക്കും അമൃത - അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലകള്‍ ചേര്‍ന്ന് നടത്തുന്ന എം.എസ്.സി. - എം.എസ്, എം. ടെക്.- എം.എസ്. ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.amrita.edu/admissions/nano.
സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു
സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്ബ്യൂട്ടിങ് (സി-ഡാക്) 2021 സെപ്റ്റംബര്‍ ബാച്ചിലേക്ക് (ഓണ്‍ലൈന്‍) വിവിധ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോ മ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.30 ആഴ്ചത്തെ ഓണ്‍ലൈന്‍ പ്രോഗ്രാമുകളാണിത്.ആഗസ്റ്റ് 7, 8 തീയതികളില്‍ സി-ഡാക് നടത്തുന്ന പൊതുപ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിജ്ഞാപനം www.cdac.in, htttps://acts.cdac.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ ഓണ്‍ലൈനായി ജൂലൈ 29 വരെ സ്വീകരിക്കും. 2021 സെപ്റ്റംബറില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
യൂണിവേഴ്സിറ്റി അറിയിപ്പുകൾ
കണ്ണൂർ സർവകലാശാല
പിജിഡിഡിഎസ്എ 2021-22 പ്രവേശനം
പിജിഡിഡിഎസ്‌എ (പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) 2021-22 പ്രവേശന പരീക്ഷ വഴി യോഗ്യത നേടിയവർക്കുള്ള പ്രവേശനം ജൂലൈ 26 ന് രാവിലെ 9.30 ന് കണ്ണൂർ സർവകലാശാല മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ നടത്തുന്നു. റാങ്ക് ലിസ്റ്റിനും വിശദാംശങ്ങൾക്കും സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.
സംവരണ സീറ്റുകൾ
പിജിഡിഡിഎസ്‌എ (പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്) കോഴ്സിന് എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂലൈ 26 ന് ഉച്ചയ്ക്ക് 11.00 ന് മങ്ങാട്ടുപറമ്പ കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽ എത്തിച്ചേരുക
ഇന്റേണൽ മാർക്ക്
അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ ഇതുവരെ സമർപ്പിക്കാത്ത കോളേജുകൾ 27.07.2021 നകം അപ്ലോഡ് ചെയ്യണം.
ടൈംടേബിൾ
ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. സപ്ലിമെന്ററി (2011-2015 അഡ്മിഷൻ), നവംബർ 2020 പരീക്ഷകളുടെയും 2019 സെഷൻ കോവിഡ് സ്പെഷ്യൽ പരീക്ഷകളുടെയും ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറിസ്റ്റിക്സ് (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
എംജി സർവകലാശാല
ബി.എ./ബി.കോം (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകേന്ദ്രം
അഞ്ചാം സെമസ്റ്റർ ബി.എ./ബി.കോം (സി.ബി.സി.എസ്. – 2018 അഡ്മിഷൻ, 2017 – അഡ്മിഷൻ – റീഅപ്പിയറൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യമായി പരീക്ഷയ്ക്ക് ഹാജരാകണം.
പുതുക്കിയ പരീക്ഷ തീയതി
ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം – 2018 അഡ്മിഷൻ – റഗുലർ/2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ – റഗുലർ), ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം (2019 അഡ്മിഷൻ – റഗുലർ – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം ജൂലൈ 28, ഓഗസ്റ്റ് നാല്, ഓഗസ്റ്റ് ആറ് തീയതികളിൽ നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.
പരീക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടും നാലും സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ ഓഗസ്റ്റ് ആറിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത പരീക്ഷകേന്ദ്രത്തിൽത്തന്നെ പരീക്ഷയെഴുതണം.
അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ – റഗുലർ/സപ്ലിമെന്ററി – പഴയ സ്‌കീം) പരീക്ഷകൾ ഓഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.
മഹാത്മാഗാന്ധി സർവകലാശാല
2021 ജൂലൈയിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.എഡ്. (സി.എസ്.എസ്. – 2019-2021 ബാച്ച്) സപ്ലിമെന്ററി എക്‌സ്റ്റേണൽ പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും പിഴയോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പരീക്ഷഫീസായി 315 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 105 രൂപയും അപേക്ഷഫീസായി 30 രൂപയും അടയ്ക്കണം. ഇ-പേയ്‌മെന്റ് പോർട്ടൽ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. എസ്.സി./ എസ്.ടി./ ഒ.ഇ.സി. വിദ്യാർഥികൾ പരീക്ഷാ ഫീസും മാർക്ക് ലിസ്റ്റ് ഫീസും അടയ്‌ക്കേണ്ടതില്ല. വിശദ വിവരത്തിന് ഫോൺ: 0481-2731042.
അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റഗുലർ), മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ – റഗുലർ) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 27, 28 തീയതികളിലും 525 രൂപ പിഴയോടെ ജൂലൈ 29 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 30 വരെയും അപേക്ഷിക്കാം.
2019 നവംബറിൽ നടന്ന ബി.കോം. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/മേഴ്‌സി ചാൻസ് ആനുവൽ സ്‌കീം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് 2 മോഡേൺ ലാംഗ്വേജ്, പാർട്ട് 3 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ടൈംടേബിൾ
രണ്ടാം സെമസ്റ്റർ ബി.വോക്. ഒപ്ടോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക്സ്, മൂന്നാം സെമസ്റ്റർ എം.ബി.എ. ഹെൽത്ത് കെയർ മാനേജ്മെന്റ്, അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി, ഒമ്പതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ്), സി.യു.സി.എസ്.എസ്. നാലാം സെമസ്റ്റർ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു., എം.സി.ജെ., എം.ടി.ടി.എം., എം.ബി.ഇ., എം.ടി.എച്ച്.എം., മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
പരീക്ഷകൾ മാറ്റി
സർവകലാശാല 24-ന് നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.എ. മലയാളം, സാൻസ്ക്രിറ്റ് സാഹിത്യ സ്പെഷ്യൽ, സാൻസ്ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ, സോഷ്യോളജി നവംബർ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ എം.എ. ഫോക്ക്ലോർ സ്റ്റഡീസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
യു.ജി.സി. – എച്ച്. ആർ.ഡി.സി. പ്രോഗ്രാമുകൾ
സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി. 2021-22 സാമ്പത്തിക വർഷം നടത്തുന്ന ഇൻഡക്ഷൻ പ്രോഗ്രാമുകൾ, റിഫ്രഷർ കോഴ്സുകൾ, ഷോർട് ടേം കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, മറ്റു പ്രോഗ്രാമുകൾ എന്നിവയുടെ വിശദവിവരങ്ങൾ എച്ച്.ആർ.ഡി.സി. വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഫോൺ 0494 2407 350,
0 comments: