2021, ജൂലൈ 31, ശനിയാഴ്‌ച

ഇനി പലിശക്കാരുടെ ഫോൺ വിളിയിൽ പേടിക്കേണ്ട,പുതിയ തീരുമാനം ആശ്വാസം

 



ബ്ലേഡ് പലിശക്കാരില്‍ നിന്നും വായ്‌പയെടുത്ത് സാധാരണക്കാരായ പലരും കടക്കെണിയിലാകുന്നത് കേരളത്തിലെ ഒരു സമൂഹിക പ്രശ്‌നമാണ് . വലിയ പേപ്പര്‍ ജോലികളില്ലാതെ എളുപ്പം പണം ലഭിക്കും എന്നതാണ് ഇത്തരം കെണികളിലേക്കു  ആളുകളെ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവര്‍ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല.ഇത്തരം ബ്ലേഡ് പലിശക്കാർ  നടത്തിവരുന്ന ചൂഷണം മൂലം വിവിധ സംസ്ഥാനങ്ങളായി നിരവധി പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് വിഷയം ചര്‍ച്ചയായത്.

വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ​വ​രു​ടെ വീടു​ക​ളി​ൽ ക​യ​റി​യും ഫോ​ണി​ൽ വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അസ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്കോ​ഴി​ക്കോ​ട്​ സി​റ്റി പൊ​ലീ​സ്​ സ്വ​മേ​ധ​യാ ഇ​ട​പെ​ടാ​ൻ തീ​രു​മാ​നി​ച്ച​ത്. കൊ​ള്ള​പ്പ​ലി​ശ ഈ​ടാ​ക്ക​ൽ, കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി വ​സ്തു ത​ട്ട​ൽ,ക​ട​ക്കാ​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ക​ട​ക്കാ​ർ​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ൽ​ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, കുടി​യൊ​ഴി​പ്പി​ക്ക​ൽ എ​ന്നീ കേ​സു​ക​ളാ​ണ്​ ബ്ലേഡ് പലിശക്കാർ  നടത്തിവരുന്ന ചൂഷണം  പൊ​ലീ​സി​​ന്‍റെ ശ്ര​ദ്ധ​യി​ലകപ്പെടാൻ കാരണമായത് .

ഇ​ത്ത​രം കേ​സു​ക​ളി​ൽ ആ​രും പ​രാ​തി പ​റ​യാ​ൻ മ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്​ സി​റ്റി പൊ​ലീ​സ്​ സൈ​ബ​ർ സെ​ല്ലി​ന്‍റെ വാ​ട്​​സ്​​ആ​പ്​ ന​മ്പ​റി​ലേ​ക്ക്​ (9497-97-6009)സന്ദേ​ശം അ​യ​ച്ചു പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്.കാരണം വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്​​ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്​ കുറ്റ​ക​ര​മാ​ണ്.ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ഏ​ജ​ൻ​റു​മാ​ർ​ക്കെ​തി​രെ​യും തൊ​ട്ട​ടു​ത്ത പൊ​ലീ​സ്​​സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ബോ​ധി​പ്പി​ക്കേ​ണ്ട​താ​ണ്. അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും.

0 comments: