സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ പരീക്ഷ കൺട്രേളർ സന്യാം ഭരത്വാജ് അറിയിച്ചു.മൂല്യനിർണ്ണയ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇത് കൂടാതെ പരീക്ഷാ ബോർഡ് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് സന്യം ഭരദ്വാജ് പറഞ്ഞു. ആ പദ്ധതി പ്രകാരം ബോർഡിന് ഒന്നിലധികം പരീക്ഷകൾ നടത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നമ്പറുകളിലൂടെ ഭാവിയിൽ ഇതുപോലെയുള്ള മഹാമാരി (Covid19) വരുന്ന സന്ദർഭങ്ങളിൽ കൃത്യസമയത്ത് പരീക്ഷാ ഫലം നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്റെ അടിസ്ഥാനത്തിയിലായിരിക്കുംഫലംപ്രസിദ്ധീകരിക്കുക. cbse.gov.in , cbseresults.nic.in , results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
0 comments: