നാഷണൽ ട്രസ്റ്റ് നിയമത്തിലുൾപ്പെടുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവ ബാധിച്ച ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സൗജന്യമായി ഇലക്ട്രിക് ഓട്ടോ നൽകുന്ന പദ്ധതിയാണ് ’സ്‌നേഹയാനം’ പദ്ധതി.ഈ പദ്ധതിക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിക്കുന്നത് .താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 31നകം അപേക്ഷിക്കണം.
ഈ ‘സ്‌നേഹയാനം’ പദ്ധതി പ്രകാരം ജില്ലയിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേര്‍ക്ക് ഇലക്‌ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്നു. അപേക്ഷിക്കുന്നവരില്‍ മുന്‍ഗണനാ ക്രമത്തില്‍ രണ്ടുപേരെ പരിഗണിക്കും.
അപേക്ഷകർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരായിരിക്കണം. ഭര്‍ത്താവ് ഉപേക്ഷിച്ചവരോ വിധവകളോ, മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലാത്തവരോ ആയിരിക്കണം. ത്രീ വീലര്‍ ലൈസന്‍സ് ഉള്ളവര്‍ ആയിരിക്കണം. അനുവദിക്കുന്ന ഇല്‌ക്‌ട്രോണിക് ഓട്ടോ മറിച്ചു വില്‍പ്പന നടത്തണോ,കയമാറ്റം ചെയ്യാനോ,പണയം വെക്കാനോ പാടില്ല. അങ്ങനെ കാണ്ടെത്തി കഴിഞ്ഞാൽ വാഹനം പിടിച്ചെടുക്കും.ഈ വിഭാഗത്തില്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് അപേക്ഷിക്കാം.
0 comments: