2021, ജൂലൈ 31, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും

സിബിഎസ്ഇ പത്താംക്ലാസ് ഫലം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്റെ അടിസ്ഥാനത്തിയിലായിരിക്കുംഫലംപ്രസിദ്ധീകരിക്കുക. cbse.gov.in , cbseresults.nic.in , results.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. 

സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ‘ഉയരെ’ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

പ്ലസ്ടു പരീക്ഷാ ഫലത്തിൽ തുടർപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ‘ഉയരേ’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്ലസ് ടൂ പരീക്ഷഫലം വന്നപ്പോൾ തുടർ പഠനത്തിന് യോഗ്യത നേടാത്ത 13 ശതമാനം വിദ്യാർത്ഥികൾക്കായാണ് പദ്ധതി. ആരോഗ്യ പരമായ പ്രശ്നങ്ങൾ, പാഠഭാഗങ്ങൾ വേണ്ടത്ര മനസ്സിലാകാതിരുന്നത് തുടങ്ങി വിവിധ കാരണങ്ങളാൽ ഒരു വിഷയം മുതൽ 5 വിഷയം വരെ പരാജയപ്പെട്ടുപോയ വിദ്യാർത്ഥികളെ സേ പരീക്ഷയ്ക്ക് സജ്ജമാക്കുക എന്നതാണ് ‘ഉയരെ’പദ്ധതിയുടെ ലക്ഷ്യം.


ഇസാഫില്‍ സൗജന്യ നഴ്‌സിങ് പഠനം; അപേക്ഷ ക്ഷണിച്ചു

ഇസാഫ് സൊസൈറ്റിയുടെ കീഴില്‍ പാലക്കാട് ജില്ലയിലെ തച്ചമ്ബാറയില്‍ പ്രവര്‍ത്തിക്കുന്ന ദീനബന്ധു സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ മൂന്നു വര്‍ഷ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത.40% മാര്‍ക്കോടു കൂടി പ്ലസ്റ്റു പാസായ ഏതു ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം. എസ് സി, എസ് ടി, ഒഇസി വിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് പഠനം, ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്. പ്രതിമാസം 190 രൂപ വീതം സ്റ്റൈപെന്‍ഡും ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349797494, 9544728103 (തിങ്കള്‍-ശനി 10 AM- 5 PM) എന്നീ നമ്ബറുകളുമായി ബന്ധപ്പെടാം.

എംജി സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ സെപ്റ്റംബര്‍ 27 മുതല്‍ : രജിസ്ട്രേഷന്‍ ആരംഭിച്ചു 

മഹാത്മാഗാന്ധി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.cap.mgu.ac.in എന്ന വെബ് സൈറ്റ് മുഖേനയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. പ്രവേശനം സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രസ്തുത സൈറ്റില്‍ ലഭിക്കും.

മലയാളം സര്‍വകലാശാലബിരുദാനന്തര ബിരുദകോഴ്സുകൾ: പ്രവേശന പരീക്ഷ ഓഗസ്റ്റ് 10ന്

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദാന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ രാവിലെ 10 മണി മുതല്‍ 12 മണി വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും.

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ  ​നിയന്ത്രണത്തില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഉപഭാഷ- മലയാളം) ബാച്ച്‌ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആണ് പ്രവേശനം.പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് പത്തിന് വൈകിട്ട് 5നു മുമ്ബായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ഇ.എം.ആര്‍.ആസ് പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭിക്കണം.

അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസ്, തൊടുപുഴ ഐറ്റിഡിപി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ് കോപ്പി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്‌എസ്‌എല്‍സി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9747309513, 8111975911

പി.എസ്.സി അംഗീകരിച്ച ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനം; ഇപ്പോൾ അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പനയില്‍ കേരള ഹൗസിങ് ബോര്‍ഡ് ബില്‍ഡിംഗ്ല്‍ പ്രവര്‍ത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.ഒരു വര്‍ഷം/ രണ്ടു സെമസ്റ്റര്‍ ദൈർഘ്യമുള്ളതാണ് പി. ജി. ഡി. സി. എ. ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സും ഒരു വർഷം/ രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ളതാണ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.വിശദമായ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആർ.ഡിയുടെ www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് 04868-250160, 8547005053, 9447036714 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.


പുനഃപരീക്ഷ

കാലിക്കറ്റ്‌ സര്‍വകലാശാല ജൂലൈ 7ന് നടത്തിയ 2014 സ്‌കീം ആറാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷ സി.ഇ.-14 606 – കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ഓപ്പറേഷന്‍ റിസര്‍ച്ച് റദ്ദ് ചെയ്തു. പുനഃപരീക്ഷ പിന്നീട് നടത്തും.

ബി.ടെക്. പരീക്ഷാ കേന്ദ്രം

ആഗസ്ത് നാലിന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. (2009, 2014 സ്‌കീം/ പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം) സപ്ലിമെന്ററി പരീക്ഷക്ക് വിവിധ ജില്ലകളിലെ കോളജുകളില്‍ അപേക്ഷിച്ചവര്‍ അതത് ജില്ലകളിലെ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതണം: പാലക്കാട്- എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളജ് പാലക്കാട്, തൃശ്ശൂര്‍- ഗവ. എന്‍ജിനീയറിങ് കോളജ് തൃശ്ശൂര്‍. മലപ്പുറം- സി.യു.ഐ.ഇ.ടി. കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂര്‍. കോഴിക്കോട്- ഗവ. എന്‍ജിനീയറിങ് കോളജ് കോഴിക്കോട്. ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 31-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പരീക്ഷ

ലോ കോളജുകളിലെ 2017 മുതല്‍ പ്രവേശനം മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ആഗസ്ത് 9-ന് ആരംഭിക്കും.

സര്‍വകലാശാല പഠനവിഭാഗത്തിലെ ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം 2019 പ്രവേശനം ഡിസംബര്‍ 2019 പരീക്ഷയും 2020 പ്രവേശനം ഡിസംബര്‍ 2020 പരീക്ഷയും ആഗസ്ത് 9-ന് ആരംഭിക്കും.

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. 2012 സ്‌കീം, 2012 മുതല്‍ പ്രവേശനം ഡിസംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2004 സ്‌കീം, 2011 പ്രവേശനം ഡിസംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ആഗസ്ത് 9-ന് ആരംഭിക്കും.

പരീക്ഷാ ഫലം

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. ഫിലോസഫി, എം.എസ്.സി. ബയോകെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷകളുടേയും എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ ബി.കോം. ബി.ബി.എ. ഏ്പ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടേയും ഒന്ന്, രണ്ട് സെമസ്റ്റ്രര്‍ ബി.എച്ച്.എം. ഏപ്രില്‍ 2019 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം. മെയ് 2019 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.


0 comments: