2021, ജൂലൈ 18, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കീം 2021 : അഡ്മിറ്റ് കാർഡുകൾ ഓൺലൈനിൽ, അപാകത തിരുത്താം ഡൗൺലോഡ് ചെയ്യാം

കേരള എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയ്ക്ക് (കീം) ഓൺലൈനായി അപേക്ഷിച്ചവർക്കുള്ള അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മിഷണരുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയ കീം 2021 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.അപേക്ഷാനമ്പരും, പാസ്‍വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈൽ പേജ് ദൃശ്യമാകും. പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയ അഡ്മിറ്റ് കാർഡ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഈ അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ മെമ്മോ ഡീറ്റൈൽസ് ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനത സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും. ഈ ന്യൂനതകൾ പരിഹരിക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. 

മലയാളത്തിലും ഇനി ബിടെക്​ പഠിക്കാം

രാജ്യത്ത് മലയാളം അടക്കം 11 പ്രദേശിക ഭാഷകളില്‍ കൂടി ഇനി ബിടെക്​ പഠിക്കാം. പ്രദേശിക ഭാഷകളില്‍ ബിടെക്​ പഠിക്കാന്‍ അഖിലേന്ത്യ സാ​​ങ്കേതിക വിദ്യാഭ്യാസ കൗണ്‍സല്‍ അനുമതി നല്‍കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചതാണ്​ ഇക്കാര്യം.

മലയാളം, ഹിന്ദി, ബംഗാളി, അസമീസ്​, പഞ്ചാബി, മറാഠി, തമിഴ്​, തെലുഗു, കന്നഡ, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ ബിടെക്​ പഠിക്കാനാണ്​ അവസരം. ഇംഗ്ലീഷ് ഭാഷയോടുള്ള ഭീതിമൂലം അഭിരുചിയുള്ള നിരവധി വിദ്യാര്‍ഥികള്‍ ബിടെകിന്​ അവസരം തേടിയിരുന്നില്ല. ഇത്​ ഒഴിവാക്കാനാണ്​ പ്രാദേശിക ഭാഷകളില്‍ കൂടി ബിടെക്​ പഠിക്കാന്‍ അധികൃതര്‍ അവസരം ഒരു​ക്കുന്നത് .

സ്‌പോർട്‌സ്‌ സ്കൂൾ പ്രവേശനം.

സംസ്ഥാന യുവജനകാര്യ വകുപ്പിന്‌ കീഴിൽ പ്രവർത്തിച്ചുവരുന്ന ജി.വി.രാജ സ്‌പോർട്‌സ്‌ സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ്‌ സ്കൂൾ, കുന്നുംകുളം സ്‌പോർട്‌സ്‌ ഡിവിഷൻ,തൃശ്ശൂർ എന്നീ സ്കൂളുകളിലേക്ക്‌ അടുത്ത അധ്യയന വർഷത്തിലേക്ക്‌ കുട്ടികളെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസ്‌ ജൂലായ്‌ 21 മുതൽ ഓഗസ്റ്റ്‌ 5 വരെ അതത്‌ ജില്ലകളിൽ നടത്തും.വിദ്യാർഥികൾ www.gvrsportsschool.org ൽ നിന്നും ഡൗൺലോഡ്‌ ചെയ്ത്‌ പൂരിപ്പിച്ച യോഗ്യത സർട്ടിഫിക്കറ്റും ജനന സർട്ടിഫിക്കറ്റും രണ്ട്‌ ഫോട്ടോയും കൊണ്ടുവരണം. അതത്‌ കേന്ദ്രങ്ങളിൽ 8 മണിക്ക്‌ മുമ്പേ റിപ്പോർട്ട്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9400688510, 9544056189

നീറ്റ് പരീക്ഷയ്ക്ക് യു.എ.ഇ.യിലും കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു.

നീറ്റ് പരീക്ഷയ്ക്ക് യു.എ.ഇ.യിലും കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുവൈത്തിൽ നീറ്റ് പരീക്ഷാകേന്ദ്രമുണ്ട്. എന്നാൽ, ഇന്ത്യൻ പാഠ്യപദ്ധതിയിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന യു.എ.ഇ.യിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടില്ല. യു.എ.ഇ.യിലെ 89 ഇന്ത്യൻ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും

നീലിറ്റില്‍ എം.ടെക്

നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ന്‍​ഡ്​​ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്​​നോ​ള​ജി (നീ​ലി​റ്റ്) കോ​ഴി​ക്കോ​ട്​ ന​ട​ത്തു​ന്ന എം.​ടെ​ക്​ എം​ബ​ഡ​ഡ്​ സി​സ്​​റ്റം​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഡി​സൈ​ന്‍ ടെ​ക്​​നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ആ​ഗ​സ്​​റ്റ്​ അ​ഞ്ച്​ വ​രെ സ​മ​ര്‍​പ്പി​ക്കാം. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​ത്. AICTEയു​ടെ അ​നു​മ​തി​യും KTUവി​​ന്‍െ​റ അ​ഫി​ലി​യേ​ഷ​നു​മു​ണ്ട്. ര​ണ്ടു​വ​ര്‍​ഷ​ത്തെ നാ​ല്​ സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള കോ​ഴ്​​സി​ല്‍ 18 സീ​റ്റു​ക​ള്‍ വീ​ത​മു​ണ്ട്.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://nielit.gov.in/calicutല്‍ ​ല​ഭി​ക്കും. വി​ലാ​സം: എം.​ടെ​ക്​ കോ​ഓ​ഡി​നേ​റ്റ​ര്‍, നീ​ലി​റ്റ്, പോ​സ്​​റ്റ്​ ബോ​ക്​​സ്​ ന​മ്ബ​ര്‍ 5, എ​ന്‍.​ഐ.​ടി കാ​മ്ബ​സ്​ പി.​ഒ, കോ​ഴി​ക്കോ​ട്​ 673601.

സ്കോളര്‍‍ഷിപ്: തീരുമാനം മാറ്റില്ലെന്നു മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍‍ഷിപ് ജനസംഖ്യാനുപാതികമായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും മു‍സ്‌ലിം വിഭാഗത്തിന് ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നവ‍ര്‍ക്കെല്ലാം കിട്ടും. 

കോളജുകളില്‍ പുതിയ ബാച്ച്‌ ഒക്ടോബര്‍ 1 മുതല്‍: യുജിസി

രാജ്യത്തെ കോളജ്, സര്‍വകലാശാലാ പ്രവേശന നടപടികള്‍ സെപ്റ്റംബര്‍ 30ന് അകം പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിനു ക്ലാസ് ആരംഭിക്കാന്‍ യുജിസി നിര്‍ദേശിച്ചു. സീറ്റൊഴിവ് ഒക്ടോബര്‍ 31 വരെ നികത്താം. യോഗ്യതാപരീക്ഷയുടെ രേഖകള്‍ ഡിസംബര്‍ 31 വരെയേ സ്വീകരിക്കൂ. എല്ലാ സ്കൂള്‍ ബോര്‍ഡുകളുടെയും 12-ാം ക്ലാസ് ഫലം വന്നശേഷമേ ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാവൂ. ഫലം ജൂലൈ 31ന് അകം വന്നില്ലെങ്കില്‍ ക്ലാസ് ആരംഭിക്കുന്നത് ഒക്ടോബര്‍ 18ലേക്കു മാറ്റാം.

എസ്‌എസ്‌എല്‍സി: കേരള പൊലീസിന്റെ ഹോപ്പ് പദ്ധതിപ്രകാരം പരീക്ഷ എഴുതിയ കുട്ടികള്‍ക്ക് മികച്ച വിജയം

പോലീസിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ നടത്തിവരുന്ന ഹോപ്പ് എന്ന പദ്ധതിപ്രകാരം പരിശീലനം ലഭിച്ച കുട്ടികള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി. പദ്ധതിയിലൂടെ പരിശീലനം ലഭിച്ച്‌ പരീക്ഷ എഴുതിയ 394 കുട്ടികളില്‍ 365 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയതായി പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.

Msc. പബ്ലിക് ഹെല്‍ത്ത് എന്റമോളജി പ്രവേശനം; സ്‌കോളര്‍ഷിപ്പ് 6000 രൂപ

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഹെല്‍ത്ത് റിസര്‍ച്ച് വകുപ്പിന്റെ കീഴില്‍ പുതുച്ചേരി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) - വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്റര്‍ Msc. പബ്ലിക് ഹെല്‍ത്ത് എന്റമോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

2021 ഓഗസ്റ്റ് 22-ന് നടത്തുന്ന പൊതു പ്രവേശനപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. മാസ സ്‌കോളര്‍ഷിപ്പ് 6000 രൂപ.വിശദമായ വിജ്ഞാപനം, അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ https://vcrc.icmr.org.in/ ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

ഓണ്‍ലൈന്‍ പഠന സഹായം;വിദ്യാതരംഗിണി വായ്പാപരിധി പത്തുലക്ഷമാക്കി.

ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുന്നതിനു സഹകരണവകുപ്പാരംഭിച്ച വിദ്യാതരംഗിണി വായ്പയുടെ പരിധി അഞ്ചുലക്ഷത്തില്‍നിന്നു പത്തുലക്ഷം രൂപയാക്കി. മൊബൈല്‍ ഫോണില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കാനാരംഭിച്ചതാണ് വിദ്യാതരംഗിണി. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കുന്ന ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് 10,000 രൂപ വരെയാണ് പലിശരഹിത വായ്പ അനുവദിക്കുക.


0 comments: