2021, ജൂലൈ 17, ശനിയാഴ്‌ച

Professor Joseph Mundaseri Scholarship 2021-22-Application -SSLC ,പ്ലസ് ടു ,VHSE ,ഡിഗ്രി ,പിജി ,വിദ്യാർഥികൾക്കു 15000 രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് കോളർഷിപ്പിന് ,അപേക്ഷ ഉടൻ ആരംഭിക്കും




കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം,ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട 2020 -2021  അധ്യയന വർഷത്തിൽ ഡിഗ്രി തലത്തിൽ 80 % മാർക്ക് നേടിയവർക്കും ,പിജി തലത്തിൽ 75 % മാർക്ക് നേടിയവർക്കും, എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.ഡിഗ്രി ,പിജി വിദ്യാർത്ഥികൾക്ക് 15000 രൂപയും ,SSLC ,പ്ലസ് ടു ,VHSE തലത്തിൽ 10000 രൂപയും ആണ് സ്കോളർഷിപ് തുക ലഭിക്കുന്നത് . ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.അപേക്ഷ കൊടുക്കേണ്ട തീയതി ഉടൻ പ്രഖ്യാപിക്കും . അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം 

Professor Joseph Mundaseri Government Notification Click Here

യോഗ്യതകൾ എന്തൊക്കെ 

  • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികൾ ആയിരിക്കണം ,
  • സർക്കാർ ,സർക്കാർ എയ്ഡഡ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം 
  • അപേക്ഷ കൊടുക്കുന്ന വിദ്യാർത്ഥി ന്യൂന പക്ഷ മത വിഭാഗത്തിൽ പെട്ട  മുസ്ലിം ,ക്രിസ്ത്യൻ ,ജൈന ,ബുദ്ധ ,പഴ്സ് മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥി ആയിരിക്കണം 
  • കുട്ടിയുടെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം ( ദേശസാൽക്കൃത ബാങ്കിൽ )
  • BPL വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന ,പക്ഷെ APL വിഭാഗത്തിൽ പെട്ടവർക്കും അപേക്ഷ കൊടുക്കാം 

ഈ സ്കോളർഷിപ്പ് പദ്ധതിക്ക് ആവശ്യമായ രേഖകൾ

  1. അപേക്ഷകരുടെ രെജിസ്ട്രേഷന്റെ കോപ്പി അല്ലെങ്കിൽ പ്രിന്റ് ഔട്ട് 
  2. ആധാർ കാർഡ് കോപ്പി.
  3.  എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ,ബിരുദം ,ബിരുദാനന്തരബിരുദം  എന്നിവയുടെ     മാർക്ക് ലിസ്റ്റിന്റെ  കോപ്പി 
  4. വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  5. അപേക്ഷകന്റെ ദേശസാൽകൃത ബാങ്ക് ബുക്ക് ആദ്യ പേജ് പകർപ്പ്.
  6. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ( താമസ സർട്ടിഫിക്കറ്റ് ) 
  7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  8. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.( ജനന സർട്ടിഫിക്കറ്റ് )
  9. റേഷൻ കാർഡ് കോപ്പി 

അപേക്ഷിക്കേണ്ട രീതി 

  • www.minoritywelfare.kerala.gov.in സൈറ്റ് സന്ദർശിച്ച് ലിങ്ക് സ്കോളർഷിപ്പുകൾ ക്ലിക്കുചെയ്യുക - പ്രൊഫ. ജോസഫ് മുണ്ടശ്ശേരി  (പിജെഎംഎസ്) ലിങ്ക് ക്ലിക്ക് ചെയ്യുക 


  •  ഈ ലിങ്കിൽ മറ്റ് സ്കോളർഷിപ്പുകൾക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക്  ആ വിശദാംശങ്ങളോടെ 'കാൻഡിഡേറ്റ് ലോഗിൻ' ചെയ്യുക 
  • അപ്ലൈ ഓൺ‌ലൈനിൽ  ക്ലിക്കുചെയ്യുക 
  • അപ്ലൈ ചെയ്തശേഷംഎസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ    മാർക്ക് വരുമാന സർട്ടിഫിക്കറ്റ് ,റേഷൻ കാർഡ് കോപ്പി ,ഫോട്ടോ,വിദ്യാർത്ഥിയുടെ  ഒപ്പ്  , അപ്‌ലോഡ് ചെയ്യുക  
  •  ഓൺ‌ലൈനായി അപേക്ഷിച്ച ശേഷം, പ്രിന്റ് എടുക്കുന്നതിന് ക്ലിക്കുചെയ്യുക. 
  •  അപ്ലിക്കേഷൻ ഫോമിന്റെ പ്രിൻറ് മറ്റു രേഖകൾക്കൊപ്പം  വിദ്യാർത്ഥിയുടെ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

സ്ഥാപന മേധാവികളുടെ ശ്രദ്ധയിലേക്ക്

  • അപേക്ഷകന്റെ സമർപ്പിച്ച രേഖകൾ അതിന്റെ ചുമതലയുള്ള ഇൻസ്റ്റിറ്റ്യൂഷൻ / ടീച്ചർ ഹെഡ് ഓൺലൈനായി പരിശോധിക്കണം 
  • എല്ലാ വിഷയങ്ങളിലും എ + ഗ്രേഡ് സ്ഥിരീകരിക്കണം
  • സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ഥാപന മേധാവി അപേക്ഷകൾ അംഗീകരിക്കണം 
  • വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അറ്റാച്ചുചെയ്യണം 

  • എല്ലാ രേഖകളും പരിശോധിക്കേണ്ടതാണ്.
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം
  • സ്ഥാപന മേധാവി എല്ലാ അപേക്ഷകളും പരിശോധിക്കുകയും  നിശ്ചിത തീയതിക്ക് മുമ്പായി സ്വീകരിക്കുകയും വേണം



0 comments: