2021, ജൂലൈ 17, ശനിയാഴ്‌ച

SSLC വിജയിച്ച എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ സീറ്റ് കിട്ടില്ല,പുതിയ റിപ്പോർട്ട്

  


സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയിലെ എ പ്ലസ് ​ഗ്രേഡുകാരുടെ എണ്ണം വര്‍ധിച്ചതോടെ ഇത്തവണ പ്ലസ് വണ്ണിന് ഇഷ്ട വിഷയം കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുമെന്ന് റിപ്പോര്‍ട്ടുകള്‍..സര്‍വകാല റൊക്കോര്‍ഡ്​ വിജയം രേഖപ്പെടുത്തിയ ഇ വര്‍ഷത്തെ എസ്​.എസ്​.എല്‍.സി പരീക്ഷാഫലം വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലും അതിരറ്റ ആഹ്ലാദത്തിനും ആത്മവിശ്വാസത്തിനും വഴിവെച്ചിട്ടുണ്ടാകണം. കോവിഡ്​ രണ്ടാംതരംഗ ഭീതി ശക്​തിപ്പെട്ട ഘട്ടത്തില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക്​ ലഭിച്ച മികച്ച വിജയം ആ അര്‍ഥത്തില്‍ ആഹ്ലാദകരവുമാണ്​. എന്നാല്‍ മികച്ച ഇ വിജയം കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാക്കുന്ന പ്രതിഫലനം കാണാതിരുന്നുകൂട. അതില്‍ പ്രധാനം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ പെരുപ്പമാണ്​. മുന്‍വര്‍ഷങ്ങളിലെല്ലാം എ പ്ലസുകാരുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​.ഇത്തവണ 48000 ഓളം വിദ്യാർഥികൾ പ്ലസ് വൺ അഡ്മിഷൻ കിട്ടാതെ പുറത്തു നിൽക്കേണ്ടി വരും , മലപ്പുറം ജില്ലയിൽ 28000 ഓളം സീറ്റ് കുറവാണു ,കോഴിക്കോട് ജില്ലയിൽ 9000 ഓളം സീറ്റ് കുറവാണ് ,പാലക്കാട് ജില്ലയിൽ 9000 ഓളം സീറ്റ് കുറവുണ്ട് ,കാസർഗോഡ് ജില്ലയിൽ 3000 ഓളം സീറ്റ് കുറവാണ് ,തൃശ്ശൂർ ജില്ലയിൽ 800 ഓളം സീറ്റ് കുറവാണ് ,മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റ് കിട്ടാതെ വിദ്യാർഥികൾ ബുദ്ധിമുട്ടുക ,കഴിഞ്ഞ വർഷവും മലപ്പുറം ജില്ലയിൽ നല്ല രീതിയിൽ സീറ്റ് കിട്ടാതെ വിദ്യാർഥികൾ ബുദ്ധിമുട്ടി unaided സ്കൂളിൽ അഡ്മിഷൻ എടുത്തിട്ടുണ്ട് ,പക്ഷെ സംസ്ഥാന സർക്കാർ സീറ്റ് ലഭ്യത കുറവാകുമ്പോൾ 10 % സീറ്റ് വെച്ച് അതികരിപിക്കാർ ഉണ്ട് .എങ്കിലും ഇത്തവണ സർക്കാരും ഒരു തീരുമാനം എടുക്കേണ്ട സാഹചര്യമാണ് ഉള്ളത് 

ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തിലേറെ പേര്‍ക്കാണ് ഇത്തവണഎസ്‌എസ്‌എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ മൂന്നിരട്ടിയോളമാണിത്. ആകെ ഒന്നു മുക്കാല്‍ ലക്ഷത്തോളം സയന്‍സ് സീറ്റുകള്‍ ഉണ്ടെങ്കിലും ഇതിന്റെ പകുതിയോളമേ മെറിറ്റ് സീറ്റുകളുള്ളൂ. അത് കൊണ്ട് ആഗ്രഹിച്ച സ്കൂളുകളില്‍ ഇഷ്ട വിഷയങ്ങള്‍ കിട്ടാന്‍ എ പ്ലസുകാര്‍ ബുദ്ധിമുട്ടും.എസ്​.എസ്​.എല്‍.സി പരീക്ഷ വിജയിച്ച 95 ശതമാനത്തിലധികം വിദ്യാര്‍ഥികളും ഉപരിപഠനത്തിന്​ ആശ്രയിക്കുന്നത്​ സംസ്​ഥാന സിലബസിലുള്ള ഹയര്‍സെക്കന്‍ഡറി പഠനം തന്നെയാണ്​. ഉപരിപഠനത്തിന്​ ലഭ്യമായ സീറ്റുകളുമായി എസ്​.എസ്​.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്​ ലഭിച്ച കുട്ടികളുടെ എണ്ണത്തെ തട്ടിച്ചു​നോക്കു​േമ്ബാള്‍ വിജയത്തിലെ ആഹ്ലാദം ഉപരിപഠനത്തി​െന്‍റ കാര്യത്തിലുണ്ടാകില്ലെന്ന്​ കാണാനാകും.

എ പ്ലസ്​ നേടിയ കുട്ടികളില്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത്​ സയന്‍സ്​ ഗ്രൂപ്പ്​ തന്നെയായിരിക്കും. ഹൈസ്​കൂള്‍തല വിദ്യാഭ്യാസത്തില്‍ നിന്ന്​ വ്യത്യസ്​തമായി ഹയര്‍സെക്കന്‍ഡറി പഠനത്തിന്​ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറി സ്​കൂളുകളിലേക്ക്​ വിദ്യാര്‍ഥികളുടെ കുത്തൊഴുക്കാണ്​ കേരളത്തില്‍ കാണുന്നത്​. പത്താം തരം വരെ മികച്ച അണ്‍ എയ്​ഡഡ്​ ഇംഗ്ലീഷ്​ മീഡിയം സ്​കൂളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്കെല്ലാം സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറികളില്‍ സയന്‍സ്​ ഗ്രൂപ്പില്‍ പ്രവേശനം വേണം എന്നതാണ്​ യാഥാര്‍ഥ്യം. സി.ബി.എസ്​.ഇ/ ​െഎ.സി.എസ്​.ഇ സിലബസില്‍ പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും പ്ലസ്​ വണ്‍ പഠനത്തിന്​ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറി സ്​കൂളുകള്‍ മതിയെന്നിടത്താണ്​ കാര്യങ്ങള്‍. സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറി സ്​കൂളുകളിലെ പ്ലസ്​ വണ്‍ സീറ്റുകളിലേക്ക്​ വിദ്യാഭ്യാസ വകുപ്പ്​ കേന്ദ്രീകൃതമായി നടത്തുന്ന ഏകജാലക പ്രവേശനത്തിന്​ ലഭിക്കുന്ന അപേക്ഷകളുടെ സ്​ഥിതി വിവരം ഇക്കാര്യം അടിവരയിടുന്നു. 

കഴിഞ്ഞ വര്‍ഷം 39335 പേര്‍ സി.ബി.എസ്​.ഇ സിലബസില്‍ പഠിച്ച്‌​ പ്ലസ്​ വണ്‍ ഏകജാലക പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചു. 3887 പേര്‍ ​െഎ.സി.എസ്​.ഇ സിലബസില്‍ പഠിച്ചും 11275 പേര്‍ മറ്റ്​ സിലബസുകളില്‍ പഠിച്ചും സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറികളില്‍ പ്രവേശനത്തിന്​ അപേക്ഷ നല്‍കി. ഇതര സിലബസുകളില്‍ പഠിച്ച വിദ്യാര്‍ഥികളും എസ്​.എസ്​.എല്‍.സി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികളും ഒന്നിച്ച്‌​ ചേര്‍ന്നാണ്​ സംസ്​ഥാനത്തെ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറികളിലെ സീറ്റിനായി മത്സരിക്കുന്നത്​. ഇത്​ ഒരര്‍ഥത്തില്‍ ഒരു മല്‍പ്പിടുത്തമാണ്​. അപേക്ഷകരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്​ സയന്‍സ്​ ​ഗ്രൂപ്പിലെ പ്രവേശനമാണ്​.

എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറികളിലെ 88000 സയന്‍സ്​ സീറ്റുകളില്‍ 54464 സീറ്റുകളാണ്​ ഏകജാലക പ്രവേശനത്തിലേക്ക്​ വരുന്നത്​. 32400 സീറ്റുകള്‍ മാനേജ്​മെന്‍റ്​ ക്വാട്ട, കമ്യൂണിറ്റി ക്വാട്ട വിഭാഗത്തില്‍ അതത്​ സ്​കൂളുകളാണ്​ പ്രവേശനം നല്‍കുന്നത്​. ഫലത്തില്‍ സര്‍ക്കാര്‍ സ്​കൂളുകളിലെ 64000 സീറ്റുകളും എയ്​ഡഡ്​ സ്​കൂളുകളിലെ 54464 സീറ്റുകളും ചേര്‍ന്ന്​ 118464 സയന്‍സ്​ സീറ്റുകളാണ്​ ഏകജാലക പ്രവേശനത്തിന്​ ലഭ്യമാകുക. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്​ നേടിയ 121318 പേരും സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ, ഇതര സിലബസുകളില്‍ നിന്നുണ്ടാകുന്ന അര ലക്ഷത്തിലധകം അപേക്ഷകരും ചേരുന്നവര്‍ ഉള്‍പ്പെടുന്നതായിരിക്കും സയന്‍സ്​ സീറ്റിനായുള്ള മത്സരം. ഇതിന്​ പുറമെ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങളില്‍ മാത്രം എ പ്ലസ്​ നഷ്​ടപ്പെടുകയും വിവിധ ബോണസ്​ പോയന്‍റി​െന്‍റ ആനുകൂല്യം ലഭിക്കുന്നവരും കൂടി ചേരുന്നതോടെ സയന്‍സ്​ സീറ്റിനായുള്ള മത്സരം കടുക്കുമെന്നുറപ്പ്​.

അണ്‍എയ്​ഡഡ്​ സ്​കൂളുകളില്‍ എസ്​.എസ്​.എല്‍.സി പൂര്‍ത്തിയാക്കിയവരില്‍ ഭുരിഭാഗവും സര്‍ക്കാര്‍, എയ്​ഡഡ്​ സ്​കൂളുകളെയാണ്​ ആശ്രയിക്കാറുള്ളത്​. മാത്രവുമല്ല, സര്‍ക്കാര്‍, എയ്​ഡഡ്​ വിദ്യാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ഥികളൊന്നും പ്ലസ്​ വണ്‍ പഠനത്തിനായി അണ്‍എയ്​ഡഡ്​ സ്​കൂളുകളെ ആശ്രയിക്കാറുമില്ല. അതിനാല്‍ സയന്‍സ്​ സീറ്റുകള്‍ക്ക്​ വേണ്ടിയുള്ള മല്‍സരത്തില്‍ നിന്ന്​ അണ്‍എയ്​ഡഡ്​ സ്​കൂളിലെ സീറ്റുകളെ മാറ്റിനിര്‍ത്തിയുള്ള പരിശോധനയാണ്​ ഉചിതം. ഫലത്തില്‍ സര്‍ക്കാര്‍, എയ്​ഡഡ്​ ഹയര്‍സെക്കന്‍ഡറികളിലെ 152000 സയന്‍സ്​ സീറ്റുകളിലേക്ക്​ മത്സരിക്കാന്‍ എസ്​.എസ്​.എല്‍.സിയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്​ നേടിയ 121318 പേരും സി.ബി.എസ്​.ഇ, ​െഎ.സി.എസ്​.ഇ, ഇതര സിലബസുകളില്‍ നിന്നുള്ള കുട്ടികളുമുണ്ടാകും.

0 comments: