2021, ജൂലൈ 17, ശനിയാഴ്‌ച

ഗ്യാസ് സിലണ്ടർ ബുക്ക് ചെയ്യാൻ ഇനി വിലാസ സിർട്ടിഫിക്കറ്റ് വേണ്ട ,

 


 ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) അവതരിപ്പിച്ച അ‍ഞ്ച് കിലോഗ്രാമിന്റെ  എൽപിജി സിലിണ്ടറുകളാണ് വിലാസ തെളിവുകൾ ഇല്ലാതെ വാങ്ങിക്കാനാകുക. നേരത്തെ വിലാസം തെളിയിക്കുന്ന തെളിവുകൾ ഇല്ലാതെ എല്‍പിജി സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിയമം മാറിയിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ നഗര പ്രദേശത്തിന്റെ സമീപമുള്ള ഇന്‍ഡെയ്ന്‍ ഗ്യാസ് ഡിസ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ പോയിന്റ് ഓഫ് സെയിലില്‍ പോയി 5 കിലോ എല്‍പിജി സിലിണ്ടര്‍ എളുപ്പത്തില്‍ വാങ്ങാം.ഇതിന് രേഖകളൊന്നും ആവശ്യമില്ല. അവിടെ നിങ്ങള്‍ക്ക് സിലിണ്ടറിന്റെ  വില നല്‍കി സിലിണ്ടര്‍ വാങ്ങാവുന്നതാണ്. Indane ന്റെ 5 കിലോ സിലിണ്ടര്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും നിങ്ങള്‍ക്ക് നിറയ്ക്കാന്‍ കഴിയും. ഈ സിലിണ്ടറുകള്‍ BIS സര്‍ട്ടിഫൈഡ് ആണ്.നിങ്ങള്‍ നിങ്ങളുടെ ഗ്യാസിന് പകരം മറ്റേതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലോ നിങ്ങള്‍ നഗരം വിട്ടുപോകുകയാണെങ്കിലോ നിങ്ങള്‍ക്ക് ഈ ഗ്യാസ് സിലിണ്ടര്‍ Indane ന്റെ വില്‍പ്പന സ്ഥലത്ത് തിരികെ നല്‍കാം.

5 വര്‍ഷത്തിനുള്ളില്‍ സിലിണ്ടര്‍ മടക്കിനല്‍കുകയാണെങ്കില്‍ സിലിണ്ടറിന്റെ വിലയുടെ 50% മടക്കിനല്‍കും. 5 വര്‍ഷത്തിനുശേഷമാണ് മടക്കിനല്‍കുന്നതെങ്കില്‍ 100 രൂപ ലഭിക്കും.വാട്ട്‌സ്‌ആപ്പ് വഴിയും നിങ്ങള്‍ക്ക് സിലിണ്ടര്‍ ബുക്ക് ചെയ്യാനാകും.

LPG സിലിണ്ടര്‍ ഇനി ഉപഭോക്താവിന് വാട്ട്‌സ്‌ആപ്പ് വഴിയും സിലിണ്ടര്‍ ബുക്ക് ചെയ്യാനാകും.റീഫില്‍ എന്ന് ടൈപ്പുചെയ്ത്  7588888824 എന്ന നമ്പറിലേക്കു   മെസ്സേജ് അയക്കുക, നിങ്ങളുടെ സിലിണ്ടര്‍ ബുക്ക് ആയിക്കൊള്ളും. മാത്രമല്ല നിങ്ങള്‍ക്ക് 7718955555 എന്ന നമ്ബറില്‍ വിളിച്ചും സിലിണ്ടര്‍ ബുക്ക് ചെയ്യാനാകും.

0 comments: