2021, ജൂലൈ 24, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 ഐസിഎസ്‌ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; കേരളത്തില്‍ നൂറ് ശതമാനം.മാര്‍ക്ക് അറിയാന്‍ എസ്‌എം‌എസ്, വെബ്സൈറ്റ് സംവിധാനങ്ങള്‍

പത്താംക്ളാസ് പരീക്ഷയായ ഐസിഎസ്‌ഇ, പ്ളസ് ടു പരീക്ഷയായ ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 99.98 ശതമാനവും പന്ത്രാണ്ടാക്ലാസിൽ 99.76 ശതമാനവും പേർ വിജയിച്ചു.
കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്‌സിഇ)യുടെ വെബ്സൈറ്റായ cisce.orgയിലോ results,cisce.orgയിലോ ഫലം ലഭിക്കും.
കൊവിഡ് രണ്ടാം തരംഗം മൂലം ഐസിഎസി‌ഇ, ഐഎസ്‌സി പരീക്ഷകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് നിശ്ചയിച്ച പ്രത്യേക
 മൂല്യനിര്‍ണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

സിബിഎസ്ഇ പുതിയ സിലബസ് പുറത്തിറക്കി 

2021-22 വർഷത്തെ 10,12 ക്ലാസ് ബോർഡ് പരീക്ഷകൾക്കായുള്ള പുതുക്കിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. 9, 11 ക്ലാസുകൾക്കായുള്ള പുതുക്കിയ സിലബസും ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ബോർഡ് പുറത്തിറക്കിയ സിലബസ് പ്രകാരമാകും 2022ൽ പൊതുപരീക്ഷ നടക്കുക. cbseacademic.nic.in എന്ന വെബ്സൈറ്റ് വഴി പുതിയ സിലബസുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓരോ ടേമിന്റെയും അവസാനം ടേം-എൻഡ് പരീക്ഷകൾ നടത്തും.

നീറ്റ് പരീക്ഷ: ദുബായിലും കുവൈറ്റിലും പരീക്ഷയെഴുതാം.


പ്രവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചു. പ്രവാസികളുടെ അഭ്യർഥന മാനിച്ചാണ് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

എംബിബിഎസിനും ‘സേ’ പരീക്ഷ; 6 മാസം നഷ്ടമാകില്ല

എസ്എസ്എൽസി ‘സേ’ പരീക്ഷ പോലെ ഇനി എംബിബിഎസിനും സേവ് എ ഇയർ (സേ) പരീക്ഷ നടത്തും. ഒന്നാം വർഷ എംബിബിഎസ്പരീക്ഷയിൽ തോൽക്കുന്ന വിദ്യാർഥികൾക്ക് 6 മാസം നഷ്ടപ്പെടുന്നത് സേ പരീക്ഷ ജയിച്ചാൽ ഒഴിവാക്കാം. സേ പരീക്ഷയിൽ പരാജയപ്പെട്ടാൽ തൊട്ടുപിന്നിലെ വർഷത്തെ ബാച്ചിനൊപ്പം പഠിക്കണം. സേ പരീക്ഷ വരുന്നതോടെ തോൽക്കുന്ന വിദ്യാർഥികൾക്കുള്ള അഡീഷനൽ ബാച്ച് ഈ വർഷം മുതൽ ഇല്ലാതാകും



 പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന്​ സ്കോളര്‍ഷിപ്; അവസാന തീയതി 27

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഉപരിപഠനത്തിന്​ സ്കോളര്‍ഷിപ്; അവസാന തീയതി 27. മറൈന്‍ ഇലക്‌ട്രിക്കല്‍സ് ഇന്ത്യ ലിമിറ്റഡും എം.ജി.എം ഗ്രൂപ്​ ഓഫ് ഇന്‍സ്​റ്റിറ്റ്യൂഷന്‍സും സംയുക്​തമായി പ്ലസ്​ ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പോടുകൂടി പ്രവേശനത്തിന് അവസരമൊരുക്കുന്നു. ബി.ടെക്, ബിഫാം, പോളിടെക്​നിക്​ ഡിപ്ലോമ, ഡിഫാം, ബി.ടെക് -പോളിടെക്​നിക് ലാറ്ററല്‍ എന്‍ട്രി തുടങ്ങിയ കോഴ്​സുകളിലേക്ക് എം.ജി.എം ഗ്രൂപ്പി​ന്‍െറ തിരുവനന്തപുരം, എറണാകുളം, വളാഞ്ചേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിങ്​, ഫാര്‍മസി, പോളിടെക്​നിക് കോളജുകളിലാണ് സ്കോളര്‍ഷിപ്പോടുകൂടി പ്രവേശനത്തിന് അവസരം. ജൂലൈ 28ന്​ രാവിലെ 10.30ന് നടക്കുന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സ്കോളര്‍ഷിപ് പരീക്ഷക്ക്​ scholarship.mgmtc.in/register ല്‍ രജിസ്​റ്റര്‍ ചെയ്യണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന. 974648262

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ 26 മുതല്‍

തിരുവനന്തപുരം: സംസ്‌ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷകള്‍ 26-ന്‌ ആരംഭിക്കും. കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ മാറ്റിവച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളാണ്‌ തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കുന്നത്‌.

സംസ്‌ഥാനത്താകെ 26,300 പേര്‍ പരീക്ഷയെഴുതും. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തില്‍ 12,423 പഠിതാക്കളും രണ്ടാം വര്‍ഷത്തില്‍ 13,877പഠിതാക്കളുമാണ്‌ പരീക്ഷയെഴുതുന്നത്‌. ഹയര്‍ സെക്കന്‍ഡറി വകുപ്പിനാണ്‌ പരീക്ഷാ ചുമതല.

സയൻസ് വിദ്യാർഥികൾക്ക് കെവിപിവൈ ഫെലോഷിപ്, മാസം 7000 രൂപയും വർഷം 28,000 രൂപ കണ്ടിൻജന്റ് ഗ്രാന്റും വരെ

അടിസ്‌ഥാനശാസ്‌ത്ര പഠനഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ സമർഥർക്കു പ്രോത്സാഹനം നൽകാൻ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) ഫെലോഷിപ്പിന് ഓഗസ്റ്റ് 25ന് അകം അപേക്ഷ നൽകണം. http://kvpy.iisc.ac.in (ലിങ്ക്: Applications). 1250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപ. കോവിഡ് സാഹചര്യത്തിൽ യോഗ്യതാമാർക്കിൽ ഇളവുണ്ട്. ഇത്തവണ ഇന്റർവ്യൂ ഇല്ല..വിലാസം: The Convener, KVPY, Indian Institute of Science, Bengaluru - 560 012 (ഫോൺ : 080 - 22932975;applications.kvpy@iisc.ac.in).


അമൃത യൂണിവേഴ്സിറ്റി പ്രവേശനത്തിന് അപേക്ഷിക്കാം

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തിലെ വിവിധ പ്രോഗ്രാമുകളില്‍ അപേക്ഷ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷ ഇല്ലയില്ലാതെ ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയാണ് പ്രവേശനം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി 31. വെബ്സൈറ്റ് https://www.amrita.edu/admissions/nano.ഇ-മെയില്‍: nanoadmissions@aims.amrita.edu . ഫോണ്‍: 0484 2858750, 08129382242


 

പരീക്ഷയുമില്ല, ഫലവുമില്ല. പെട്ടുപോയി എം.ജിയിലെ എം.ബി.എ വിദ്യാര്‍ത്ഥികള്‍

കൊച്ചി: എം.ജി സര്‍വകലാശാലയിലെ 2019- 2021 ബാച്ച്‌ എം.ബി.എ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷകളും ഫല പ്രഖ്യാപനവും അനിശ്ചിതമായി നീളുന്നു. രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ കഴിഞ്ഞു. ഒന്നാം സെമസ്റ്ററിന്റെ മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ, ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂണില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്.സെമസ്റ്റര്‍ പരീക്ഷയുടെ ഫലം ഇത്രയും വൈകുമ്ബോള്‍ സപ്ലിമെന്ററി പരീക്ഷയും അതിന്റെ ഫല പ്രഖ്യാപനവുമൊക്കെ എന്ന് നടക്കുമെന്നാണ് ആശങ്ക. 


റാഞ്ചി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌.ഡി

ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍ ലോ (എന്‍.യു.എസ്.ആര്‍.എല്‍.) നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.വിശദമായ വിദ്യാഭ്യാസയോഗ്യത, മറ്റുവിവരങ്ങള്‍ എന്നിവ http://www.nusrlranchi.ac.in/-ലെ വിജ്ഞാപനത്തില്‍ ഉണ്ട് .വിജ്ഞാപനത്തില്‍ ഓരോ കോഴ്‌സിനും നേരെ നല്‍കിയിട്ടുള്ള ലിങ്ക് വഴി അപേക്ഷ നല്‍കാം. അവസാന തീയതി ജൂലായ് 26.

എല്‍.ബി.എസ് സെന്ററില്‍ തൊഴിലധിഷ്ഠിത കമ്ബ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.എസ്.എസ്.എല്‍.സി യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവര്‍ക്കും ചേരാം. വിശദ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in, 0471-2560333.

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 'നീറ്റ് ഡേ കുവൈറ്റ്' ജൂലൈ 27ന്‌

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27ന് 'നീറ്റ് ഡേ കുവൈറ്റ്' എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കും. വൈകുന്നേരം ആറു മണിക്ക് ദേശീയഗാനം ആലപിക്കുന്നതിലൂടെ പരിപാടി ആരംഭിക്കും.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന വെര്‍ച്വല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എം.സി.എ പ്രവേശനപരീക്ഷ 31 ന്; അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 31 ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്  www.lbscentre.kerala.gov.in ൽ അപേക്ഷാർത്ഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽകാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364.

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലെ എൻജിനിയറിങ് കോളേജുകളിൽ 2021-22 അദ്ധ്യയന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.അപേക്ഷ www.Ihrd.kerala.gov.in/enggnri ലോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായോ സമർപ്പിക്കണം. ആഗസ്റ്റ് അഞ്ച് തീയതി വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ നൽകാം. 


0 comments: