2021, ജൂലൈ 26, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 


ഫുഡ്‌ക്രാഫ്‌റ്റ് കോഴ്‌സുകൾ: അപേക്ഷ ഓഗസ്റ്റ് 10 വരെ 

മൂന്നു വർഷ ഹോട്ടൽ മാനേജ്‌മെന്റ് പ്രോഗ്രാമിൽ ചേരാൻ സൗകര്യമില്ലാത്തവർക്ക് 10–ാം ക്ലാസ് ജയിച്ചശേഷം 12 മാസത്തെ ഫുഡ്‌ക്രാഫ്‌റ്റ് കോഴ്സ് വഴി ഈ രംഗത്തേക്കു കടക്കാം. ഫുഡ്‌ക്രാഫ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ടിന്റ കേരളത്തിലെ 13 കേന്ദ്രങ്ങളിലേക്ക് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. പ്രോസ്പെക്‌ടസ് www.fcikerala. org എന്ന വെബ്സൈറ്റിലുണ്ട്. സംവരണമുണ്ട്. 10–ാം ക്ലാസ് മാർക്ക് അടിസ്‌ഥാനമാക്കിയാണു സിലക്‌ഷൻ. ...

യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഇ-ദ്രോണ

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-ദ്രോണ ലേണിംഗ് പ്ലേറ്റ്ഫോം യുപി - ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 10,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കും. വിശ്വശാന്തി ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. സ്റ്റേറ്റ്, സിബിഎസ്‌സി, ഐസിഎസ്‌ഇ സിലബസുകളില്‍ അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത് .ഇ-ദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈനായി നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുക. യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം 10,000 രൂപ വീതമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. യോഗ്യതാ പരീക്ഷ ഓഗസ്റ്റ് 15 ന് ഓണ്‍ലൈനില്‍ നടക്കും. ഓഗസ്റ്റ് 18 ന് വിജയികളെ പ്രഖ്യാപിക്കും. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ https://edronalearning.com/scholarship എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.

എന്‍ജിനീയറിങ് പ്രവേശനം; മോക്ക് പരീക്ഷക്ക് അപേക്ഷിക്കാം

എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി നടത്തുന്ന മോക്ക് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജ് നടത്തുന്ന മോക്ക് എക്സാമിനാണ് അപേക്ഷ ക്ഷണിച്ചത്.
ജൂലൈ 27-ന് ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം. https://forms.gle/3LekyknaCAVQUcSs8.

ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കോഴ്സ്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴിലുള്ള ആലുവ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സ് ആരംഭിക്കുന്നു. ആറ് മാസമാണ് കോഴ്സ് കാലാവധി. യോഗ്യത എസ്.എസ്.എല്‍.സി. ജൂലായ് 31 വരെ അപേക്ഷിക്കാം. ഫോണ്‍: 9496118787, 9495105665.

എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം

ഇടുക്കി: ഐ.എച്ച്‌.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂര്‍ (8547005032, 04792454125), അടൂര്‍ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692678983), ചേര്‍ത്തല (8547005038, 04782552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കേളേജുകളിലേക്ക് പുതിയ അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ കേളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി ആഗസ്റ്റ് 5, വൈകിട്ട് 5 മണിവരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.


സാക്ഷരതാ മിഷന്‍ തുല്യത പരീക്ഷ 26 ന് ആരംഭിക്കും

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ഹയര്‍ സെക്കന്‍ഡറി ബോര്‍‌ഡിന്റെ തുല്യത പരീക്ഷ നാളെ ആരംഭിച്ച്‌ 31ന് അവസാനിക്കും. 

ഓൺലൈൻ ജാപ്പനീസ് കോഴ്‌സ്


സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജാപ്പനീസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസത്തെ ഓൺലൈൻ ജാപ്പനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. ഫീസ് 12000 രൂപ. പാഠപുസ്തകങ്ങൾക്ക് 3000 രൂപ. ക്ലാസുകൾ ഓഗസ്റ്റിൽ ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങൾ www.keralabhashainstitute.org ൽ ലഭിക്കും. ഫോൺ: 9447956162.
0 comments: